Latest news

അതിർത്തിയിലെ നിയന്ത്രണം; എകെഎം അഷ്‌റഫ്‌ എംഎൽഎ ഗവർണറേയും മുഖ്യമന്ത്രിയെയും കണ്ടു

തിരുവനതപുരം: കേരളത്തിൽ കൊവിഡ് വ്യാപനതോത് കുറഞ്ഞിട്ടും ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വകഭേദമായ ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നു കർണാടകയിലേക്കുള്ള യാത്രകൾക്ക് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ നടപടിക്കെതിരേ മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ്‌ ഗവർണറേയും മുഖ്യമന്ത്രിയെയും കണ്ടു നിവേദനം നൽകി. കാസർകോട്ടെ പ്രത്യേകിച്ച് മഞ്ചേശ്വരത്തെ ജനങ്ങൾ വിദ്യാഭ്യാസ-ആരോഗ്യ-വ്യാപാര ആവശ്യങ്ങൾക്ക് കാലങ്ങളായി മംഗളൂരു നഗരത്തെയാണ്‌ ആശ്രയിച്ച് വരുന്നത്. വീണ്ടും...

പള്ളികളെ രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയാക്കരുത്; സര്‍ക്കാരിനെതിരെ പള്ളികളില്‍ പ്രചരണം നടത്തുമെന്ന പി.എം.എ. സലാമിന്റെ ആഹ്വാനത്തിനെതിരെ വിമര്‍ശനം

കോഴിക്കോട്: വഖഫ് നിയമനം പി.എസ്.സിയ്ക്ക് വിട്ടതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ പള്ളികളില്‍ പ്രചരണം നടത്തുമെന്ന മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിന്റെ ആഹ്വാനത്തിനെതിരെ വിമര്‍ശനമുയരുന്നു. പള്ളികളിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതാണ് സലാമിന്റെ നിലപാടെന്നാണ് ഉയരുന്ന വിമര്‍ശനം. ‘മുസ്‌ലിം പള്ളികള്‍ ലീഗ് ഓഫീസല്ല. പള്ളികളില്‍ ചോര വീഴാന്‍ ഇടം നല്‍കിയാല്‍ അതിന് ഉത്തരവാദി മുസ്‌ലിം ലീഗാണ്,’ കൊടുവള്ളി മുന്‍...

സ്വർണ വിലയിൽ വീണ്ടും കുറവ്: ഗ്രാമിന് 25 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തന്റെ ഇന്നത്തെ വില 35,680 രൂപ. ഗ്രാം വില 25 രൂപ കുറഞ്ഞ് 4460ല്‍ എത്തി. രണ്ടാഴ്ചക്കിടെ സ്വര്‍ണത്തിന് 1240 രൂപയാണ് കുറഞ്ഞത്. ഓഹരിവിപണിയിലെ ചലനങ്ങളും ആഗോള സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍...

മഞ്ചേശ്വരത്ത് കേന്ദ്രീയ വിദ്യാലയം: അപേക്ഷിച്ചാൽ പരിഗണിക്കും-കേന്ദ്രമന്ത്രി

കാസർകോട് : വിദ്യാഭ്യാസപരമായി പിന്നോക്കംനിൽക്കുന്ന മഞ്ചേശ്വരം താലൂക്കിൽ കേന്ദ്രീയവിദ്യാലയം തുടങ്ങുന്നത് സംസ്ഥാനസർക്കാർ അപേക്ഷ നൽകിയാൽ പരിഗണിക്കുമെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ലോക്‌സഭയിൽ അറിയിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു മന്ത്രി. നിലവിൽ ജില്ലയിൽ മൂന്ന് കേന്ദ്രീയ വിദ്യാലയങ്ങളുണ്ട്. പുതുതായി കേന്ദ്രീയവിദ്യാലയങ്ങൾ തുടങ്ങുന്നതിന് സംസ്ഥാനസർക്കാർ അപേക്ഷ നൽകുന്നത് പ്രകാരം ചലഞ്ചിങ് മെത്തേഡിൽ അർഹമായ പരിഗണന നൽകി...

തലപ്പാടിയിൽ ഇളവില്ല, നിയന്ത്രണങ്ങൾ തുടരും; കെഎസ്ആർടിസിക്ക് പ്രതിദിന കലക്ഷൻ നഷ്ടം 60,000 രൂപ

തലപ്പാടി: കോവിഡ് കേസുകൾ വർധിച്ചതിനാൽ കേരള അതിർത്തിയിലെ പരിശോധനയിൽ ഇളവു വരുത്താതെ കർണാടക. ഇന്നു മുതൽ അതിർത്തിയിൽ രാത്രിയിൽ ഉൾപ്പെടെ പരിശോധന നടത്തും. കഴിഞ്ഞ ദിവസത്തെ സമാനമായ സാഹചര്യമായിരുന്നു ഇന്നലെയും. ചെക്ക് പോസ്റ്റിൽ വാഹനങ്ങളെല്ലാം തടഞ്ഞു പരിശോധിച്ചു. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമില്ലാതിരുന്ന യാത്രക്കാരെ കർണാടക ഭാഗത്തെ സാംപിൾ കലക്ഷൻ സെന്ററിലേക്കയച്ചു സാംപിൾ ശേഖരിച്ച...

ഇടത് സര്‍ക്കാര്‍ മുസ്‌ലിം വിരുദ്ധം; സര്‍ക്കാരിനെതിരെ പള്ളികളില്‍ പ്രചരണം നടത്തുമെന്ന് പി.എം.എ സലാം

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ മുസ്‌ലിം വിരുദ്ധ നിലപാടെടുക്കുന്നുവെന്നാരോപിച്ച് വെള്ളിയാഴ്ച പള്ളികളില്‍ പ്രചരണം നടത്തുമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. വഖഫ് നിയമനം പി.എസ്.സിയ്ക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലീഗ് നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത മതസംഘടനകളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി...

വാക്സീൻ എടുക്കാത്തവർക്ക് സൗജന്യ കൊവിഡ് ചികിത്സയില്ല, നിയന്ത്രണങ്ങളിൽ ഇളവ് വേണ്ടെന്നും തീരുമാനം

കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് സൗജന്യ ചികിത്സ നൽകാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ പറഞ്ഞു. വാക്‌സിൻ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സർക്കാർ വഹിക്കില്ല. രോഗങ്ങൾ, അലർജി മുതലായവ കൊണ്ട് വാക്‌സിൻ എടുക്കാൻ സാധിക്കാത്തവർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജാരാക്കണം. വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകരിലും ജീവനക്കാരിലും രോഗങ്ങൾ, അലർജി മുതലായ...

രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ

ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യസഭയില്‍ ശീതകാല സമ്മേളനത്തില്‍ ചോദ്യോത്തരവേളയില്‍ പ്രതികരിക്കുകയായിരുന്നു മാണ്ഡവ്യ. ഇതുവരെ രാജ്യത്ത് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംശയമുള്ള കേസുകള്‍ അടിയന്തരമായി പരിശോധിച്ചുവരികയാണ്. കോവിഡ് പ്രതിസന്ധിക്കിടെ നമ്മള്‍ ഒരുപാട് പഠിച്ചിട്ടുണ്ട്. ഇപ്പോള്‍, നമുക്ക് നിരവധി ലബോറട്ടറികളും...

കേരളത്തില്‍ ഇന്ന് 4723 പുതിയ കൊവിഡ് രോ​ഗികൾ; 19 മരണം കൂടി സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199, പാലക്കാട് 189, പത്തനംതിട്ട 169, ആലപ്പുഴ 150, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

കെ എല്‍ രാഹുലിനും റാഷിദ് ഖാനും അടുത്ത സീസണില്‍ വിലക്കിന് സാധ്യത

മുംബൈ: ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്തുന്ന കളിക്കാരുടെ അന്തിമ പട്ടിക ഇന്ന് പുറത്തുവരാനിരിക്കെ കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്സിനെ നയിച്ച കെ എല്‍ രാഹുലിനും സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിച്ച അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനും ഒരുവര്‍ഷ വിലക്കിന് സാധ്യതതയെന്ന് റിപ്പോര്‍ട്ട്. നിലനിര്‍ത്തുന്ന കളിക്കാരുടെ അന്തിമ പട്ടിക പുറത്തുവിടുന്നതിന് മുമ്പെ പുതിയ ഫ്രാഞ്ചൈസിയായ ലക്നോ ടീമുമായി ബന്ധപ്പെട്ടുവെന്ന...
- Advertisement -spot_img

Latest News

മില്‍മ പാല്‍ വില ലിറ്ററിന് 4 രൂപ കൂട്ടി; പുതിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും....
- Advertisement -spot_img