മഞ്ചേശ്വരത്ത് കേന്ദ്രീയ വിദ്യാലയം: അപേക്ഷിച്ചാൽ പരിഗണിക്കും-കേന്ദ്രമന്ത്രി

0
369

കാസർകോട് : വിദ്യാഭ്യാസപരമായി പിന്നോക്കംനിൽക്കുന്ന മഞ്ചേശ്വരം താലൂക്കിൽ കേന്ദ്രീയവിദ്യാലയം തുടങ്ങുന്നത് സംസ്ഥാനസർക്കാർ അപേക്ഷ നൽകിയാൽ പരിഗണിക്കുമെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ലോക്‌സഭയിൽ അറിയിച്ചു.

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു മന്ത്രി. നിലവിൽ ജില്ലയിൽ മൂന്ന് കേന്ദ്രീയ വിദ്യാലയങ്ങളുണ്ട്. പുതുതായി കേന്ദ്രീയവിദ്യാലയങ്ങൾ തുടങ്ങുന്നതിന് സംസ്ഥാനസർക്കാർ അപേക്ഷ നൽകുന്നത് പ്രകാരം ചലഞ്ചിങ് മെത്തേഡിൽ അർഹമായ പരിഗണന നൽകി അനുവദിക്കും.

എന്നാൽ നിലവിലിതുവരെ സംസ്ഥാനസർക്കാർ അത്തരമൊരു നിർദേശം കേന്ദ്രീയ വിദ്യാലയ സംഗതൻ അധികൃതർക്ക് സമർപ്പിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here