Wednesday, December 17, 2025

Latest news

അടുത്ത രണ്ടാഴ്ച മഴ തുടരും; നാലു ദിവസം 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 11 വരെ സാധാരണയില്‍ കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ടാഴ്ചയും മധ്യ തെക്കന്‍ കേരളത്തില്‍  വടക്കന്‍ കേരളത്തെ അപേക്ഷിച്ചു കൂടുതല്‍ മഴ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ നവംബര്‍ രണ്ട് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടുത്ത മണിക്കൂറുകളില്‍...

13 ലക്ഷത്തിലേറെ ഫോളോവേഴ്സ്; ട്വിറ്ററില്‍ മമ്മൂട്ടി തിരികെ ഫോളോ ചെയ്യുന്നത് രണ്ടു പേരെ മാത്രം!

സിനിമാതാരങ്ങളില്‍ ബഹുഭൂരിപക്ഷവും ഇന്ന് സമൂഹമാധ്യമങ്ങളില്‍ (Social Media) സജീവമാണ്. താരങ്ങള്‍ മാത്രമല്ല, സാങ്കേതിക പ്രവര്‍ത്തകരും പബ്ലിസിസ്റ്റുകളുമൊക്കെ. ഒരു കാലത്ത് ചലച്ചിത്ര മാധ്യമങ്ങളില്‍ക്കൂടി മാത്രമാണ് അവര്‍ക്ക് പ്രേക്ഷകരുമായി സംവദിക്കാന്‍ കഴിഞ്ഞിരുന്നതെങ്കില്‍ സോഷ്യല്‍ മീഡിയയുടെ കടന്നുവരവ് ആ അകലം കുറച്ചിട്ടുണ്ട്. ട്വിറ്റര്‍ ആണ് മറ്റു സിനിമാമേഖലകളിലെ താരങ്ങള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നതെങ്കില്‍ മലയാള സിനിമയെ സംബന്ധിച്ച് ആ സ്ഥാനം...

കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1087, എറണാകുളം 1047, തൃശൂര്‍ 847, കൊല്ലം 805, കോഴിക്കോട് 646, കോട്ടയം 597, ഇടുക്കി 431, പത്തനംതിട്ട 421, മലപ്പുറം 371, ആലപ്പുഴ 364, കണ്ണൂര്‍ 336, പാലക്കാട് 335, വയനാട് 257, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി; ഡിസംബര്‍ 31 വരെ പുതുക്കാം

ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്‌സ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് ഉൾപ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി 2021 ഡിസംബർ 31 വരെ നീട്ടി നൽകാൻ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. 1989-ലെ മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരമുള്ള വാഹന രേഖകളുടെ കാലാവധിയാണ് ദീർഘിപ്പിച്ചത്.കോവിഡ് പശ്ചാത്തലത്തിൽ നേരത്തെ നീട്ടിയ കാലാവധി ഒക്ടോബർ...

ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസ് തൃണമൂലില്‍ ചേര്‍ന്നു; ലക്ഷ്യം ഗോവ തിരഞ്ഞെടുപ്പ്

കൊല്‍ക്കത്ത: മുന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പേസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിനിമാ താരങ്ങളായ നഫീസ അലിയ്ക്കും മൃണാളിനി ദേശ്പ്രഭുവിനും പിന്നാലെയാണ് ലിയാണ്ടര്‍ പേസും തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്വമെടുത്തത്. മമത ബാനര്‍ജി പേസിന് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. വരാനിരിക്കുന്ന ഗോവ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സിനിമ, സ്‌പോര്‍ട്‌സ് രംഗത്തെ പ്രമുഖരെ മമത ബാനര്‍ജി സ്വന്തം...

ഹിന്ദുക്കളുടെ പേരില്‍ ആക്രമണം നടത്തുന്നവര്‍ ഹിന്ദുക്കളല്ല; മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള വി.എച്ച്.പി ആക്രമണത്തില്‍ രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: ഹിന്ദുക്കളുടെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരും അക്രമവും നടത്തുന്നവരും ഹിന്ദുക്കളല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ത്രിപുരയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘങ്ങള്‍ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ” നമ്മുടെ മുസ്‌ലിം സഹോദരങ്ങള്‍ക്ക് നേരെ ത്രിപുരയില്‍ ക്രൂരത കാണിക്കുകയാണ്. ഹിന്ദുക്കളുടെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരും അക്രമവും നടത്തുന്നവരും ഹിന്ദുക്കളല്ല, കപടവിശ്വാസികളാണ്. എത്രനാള്‍ സര്‍ക്കാര്‍...

കന്നഡ‍ സൂപ്പര്‍താരം പുനീത് രാജ്‌കുമാര്‍ അന്തരിച്ചു‍

ബെംഗളൂരു: കന്നഡ ചലച്ചിത്ര നടന്‍ പുനീത് രാജ്കമാര്‍ 46) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ നെഞ്ചു വേദനയെ തുടര്‍ന്ന്  ബെംഗളൂരുവിലെ വിക്രം  ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കന്നട സിനിമയിലെ ഇതിഹാസ താരം രാജ്കുമാറിന്റെ മകനാണ് പുനീത്‌. അപ്പു എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന പുനീത് ബാലതാരമായാണ് സിനിമയിലെത്തിയത്. മുപ്പതോളം കന്നഡ ചിത്രങ്ങളില്‍ നായകവേഷം...

രണ്ട് പതിറ്റാണ്ട് കാലത്തെ ഇടത് സഹവാസത്തിന് അന്ത്യം; ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍, പ്രഖ്യാപനം രാഷ്ട്രീയ ഗുരുവിനെ കണ്ട ശേഷം

തിരുവനന്തപുരം: രണ്ട് പതിറ്റാണ്ടു കാലത്തെ ഇടതു ബന്ധം അവസാനിപ്പിച്ച് ചെറിയാന്‍ ഫിലിപ്പ് തിരികെ കോണ്‍ഗ്രസില്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. രാജ്യസഭാ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ അദ്ദേഹം സി.പി.എം നേതൃത്വവുമായി അകന്നു തുടങ്ങിയിരുന്നു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറായില്ല. മഴക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട്...

മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി ബന്തിയോട് സ്വദേശി കൊടുങ്ങല്ലൂരിൽ പിടിയിൽ

കൊടുങ്ങല്ലൂർ: (mediavisionnews.in) മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി കാസർകോട് സ്വദേശി പിടിയിൽ. കാസർകോട് ബന്തിയോട് സ്വദേശി അബ്​ദുല്ലയാണ്​ (42) അറസ്​റ്റിലായത്. ഇയാളിൽനിന്ന് 10 ഗ്രാമോളം എം.ഡി.എം.എ കണ്ടെടുത്തു. തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കര​ൻെറ നേതൃത്വത്തിൽ നടത്തിയ 'ഓപറേഷൻ ക്രിസ്​റ്റൽ' പരിശോധനയിലാണ്​ പ്രതി പിടിയിലായത്. പ്രത്യേക അന്വേഷണ സംഘം...

ടി20 ലോകകപ്പ്: റോണോ മോഡല്‍! കോക്ക കോള കുപ്പി മാറ്റി ഡേവിഡ് വാര്‍ണര്‍, ഉടനടി വമ്പന്‍ ട്വിസ്റ്റ്-വീഡിയോ

ദുബായ്: ടി20 ലോകകപ്പിലെ വാർത്താസമ്മേളനത്തിനിടെ കോക്ക കോള കുപ്പി എടുത്തുമാറ്റി ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ. ശ്രീലങ്കക്കെതിരായ മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് സംഭവം. https://twitter.com/Nasha_e_cricket/status/1453781945842819078?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1453781945842819078%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FNasha_e_cricket%2Fstatus%2F1453781945842819078%3Fref_src%3Dtwsrc5Etfw മേശയിൽ പരസ്യത്തിനായി വച്ചിരുന്ന കോള കുപ്പി വന്നയുടനെ തന്നെ ഡേവിഡ് വാർണർ മാറ്റുകയായിരുന്നു. എന്നാല്‍ തിരികെ മേശയിൽ തന്നെ വെക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. ഇതോടെ വാർണർ കോള കുപ്പി തിരികെ വെക്കുകയായിരുന്നു....
- Advertisement -spot_img

Latest News

‘യുവാക്കളുടെ പെട്ടന്നുള്ള മരണവും കോവിഡ് വാക്‌സിനും തമ്മിൽ ബന്ധമുണ്ടോ?’; എയിംസ് പഠനം പറയുന്നതിങ്ങനെ

ന്യൂഡൽഹി:കോവിഡ്-19 വാക്‌സിനേഷനും ചെറുപ്പക്കാർക്കിടയിലെ പെട്ടെന്നുള്ള മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് പുതിയ പഠനം. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തിയ പഠനത്തിലാണ്...
- Advertisement -spot_img