കോഴിക്കോട്: വഖഫ് നിയമന വിവാദത്തില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് മുസ്ലീം ലീഗ്. പ്രതിഷേധ പരിപാടികളുടെ ആദ്യ ഘട്ടം ഈ മാസം ഒമ്പതാം തീയതി കോഴിക്കോട് കടപ്പുറത്ത് മഹാറാലിയോടുകൂടി ആരംഭിക്കുമെന്ന് പി.എം.എ.സലാം മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ നല്‍കിയ ഉറപ്പ് മുഖ്യമന്ത്രി പാലിച്ചില്ലെന്നും ലീഗ് ആരോപിച്ചു. നിയമസഭയില്‍ പാസാക്കിയ നിയമം നിയമസഭയില്‍ തന്നെ റദ്ദാക്കണമെന്ന് പി.എം.എ.സലാം ആവശ്യപ്പെട്ടു. വഖഫിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകള്‍ ഒമിക്രോണ്‍ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആകെ 10 പേരുടെ സാമ്പിളുകളാണ് ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ചത്. ഇതിൽ ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്.
കോഴിക്കോട് 2, മലപ്പുറം 2, എറണാകുളം 2, തിരുവനന്തപുരം 1, പത്തനംതിട്ട...
സഹോദരിയുടെ വിവാഹം നടത്താൻ വായ്പ കിട്ടാത്തതിൽ മനംനൊന്ത് തൃശൂരിൽ യുവാവ് ആത്മഹത്യചെയ്തു. സൂപ്പർ മാർക്കറ്റിൽ സെയിൽസ് മാൻ ആയി ജോലി ചെയ്യുന്ന ചെമ്പുക്കാവ് സ്വദേശി വിപിൻ (25) ആണ് മരിച്ചത്.
സഹോദരിയുടെ വിവാഹ ആവശ്യങ്ങൾക്ക് പണം കണ്ടെത്തുന്നതിന് സ്വകാര്യ ധനകാര്യസ്ഥാപനങ്ങളെ വായ്പക്കായി സമീപിച്ചിരുന്നു. ഇത് ലഭിക്കാതെ വന്നതോടെയാണ് ജീവനൊടുക്കിയത്. ഈ ഞായറാഴ്ചയായിരുന്നു സഹോദരിയുടെ വിവാഹം നടത്താൻ...
തിരുവനന്തപുരം: വഖഫ് നിയമന വിവാദത്തിൽ സംസ്ഥാന സർക്കാർ പിന്നോട്ട്. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട നടപടി ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കൾക്ക് ഉറപ്പ് നൽകി. വിഷയത്തിൽ വിശദമായ ചർച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജനറൽ സെക്രെട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അടക്കം ഏഴംഗ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട നടപടി...
മഞ്ചേശ്വരം: കുഞ്ചത്തൂർപദവിൽ പ്രവർത്തിക്കുന്ന ഉള്ളാൾ സ്വദേശിയുടെ അറവുശാല തകർത്ത സംഭവത്തിൽ 40 പേർക്കെതിരേ മഞ്ചേശ്വരം പോലീസ് കേസെടുത്തു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റുചെയ്തു. കുഞ്ചത്തൂർ സ്വദേശി കളായ ശരത് (26), അശോക് (27) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ചയാണ് സംഭവം. കേരള കർണാടക അതിർത്തിയിൽ പ്രവർത്തിച്ചുവരികയായിരുന്ന അറവ് ശാലയും ഇതിന് സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും രാത്രിയിൽ ഒരു സംഘം...
തലശ്ശേരി: മതവിദ്വേഷ മുദ്രാവാക്യം വിളിച്ച് തലശ്ശേരിയില്‍ പ്രകടനം നടത്തിയ സംഭവത്തില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ധര്‍മടം പഞ്ചായത്തിലെ പാലയാട് വാഴയില്‍ ഹൗസില്‍ ഷിജില്‍(30), കണ്ണവം കൊട്ടന്നേല്‍ ഹൗസില്‍ ആര്‍. രഗിത്ത്(26), കണ്ണവം കരിച്ചാല്‍ ഹൗസില്‍ വി.വി. ശരത്(25), മാലൂര്‍ ശിവപുരം ശ്രീജാലയത്തില്‍ ശ്രീരാഗ്(26) എന്നിവരെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. നാല് പ്രതികളെയും...
കുമ്പള: കുമ്പള അകാദമി കോളേജിൽ നടക്കുന്ന യൂണിയൻ തെരഞ്ഞുടുപ്പിൻ്റെ അകാദമി റോയൽസ് ലോഗോ കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രകാശനം ചെയ്തു. ഹൊസങ്കടി ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് മുഖ്യഅതിഥിയായിരുന്നു. എം എസ് എഫ് കാസറഗോഡ് ജില്ലാ സെക്രട്ടറിമാരായ സിദ്ദിഖ് മഞ്ചേശ്വരം, റഹീം പള്ളം, മണ്ഡലം...
റിയാദ്: ഇന്ത്യയുടെ സ്വന്തം കോവാക്‌സിൻ എടുത്തവർക്ക് ഇനി ആശ്വസിക്കാം. കൊവാക്സിനും സ്‍പുട്നികും ഉള്‍പ്പെടെ നാല് കൊവിഡ് വാക്‌സിനുകൾക്ക് കൂടി സൗദി അറേബ്യ അംഗീകാരം നല്‍കി. ചൈനയുടെ സിനോഫാം, സിനോവാക് , ഇന്ത്യയുടെ കോവാക്‌സിൻ, റഷ്യയുടെ സ്‍പുട്നിക് വാക്‌സിനുകൾക്ക് ആണ് പുതിയതായി അംഗീകാരം നൽകിയത്.
അംഗീകാരമുള്ള വാക്‌സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസ് സ്വീകരിക്കുന്നവർക്ക് സൗദിയിൽ പ്രവേശിക്കാവുന്നതാണ്....
മുംബൈ: ജനപ്രിയ സന്ദേശ കൈമാറ്റ ആപ്പ് വാട്ട്സ്ആപ്പില്‍ ഏറ്റവും ഉപകാരപ്രഥമായ ഒരു ഫീച്ചറാണ് ശബ്ദ സന്ദേശങ്ങള്‍. ഇന്നത്തെക്കാലത്ത് വാട്ട്സ്ആപ്പിന്‍റെ ഈ ഫീച്ചര്‍ ഉപയോഗിക്കാത്ത വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ വളരെ ചുരുക്കമാണ്. അതിനാല്‍ തന്നെ ഈ ജനപ്രിയ ഫീച്ചറില്‍ വാട്ട്സ്ആപ്പ് വരുത്തുന്ന ഒരോ മാറ്റവും വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ ഇരുക്കൈയും നീട്ടി സ്വീകരിക്കാറുണ്ട്. ഏറ്റവും അവസാനം വന്ന പ്ലേബാക്ക്...
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയായ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ ബ്ലോക്ക്. നടപടി...