Latest news

‘എനിക്കും മൂന്ന് കുട്ടികളുണ്ട്’; പരസ്യ വിചാരണ കേസില്‍ പെണ്‍കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ

കൊച്ചി: ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന പേരില്‍ പിങ്ക് പൊലിസ് എട്ടുവയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ മാപ്പ് ചോദിച്ച് പൊലീസ് ഉദ്യോഗസ്ഥ. പെണ്‍കുട്ടിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നതായി ഉദ്യോഗസ്ഥ കോടതിയെ അറയിച്ചു. തനിക്കും മൂന്ന് കുട്ടികളുണ്ടെന്ന് പറഞ്ഞ ഉദ്യോഗസ്ഥ തന്റെ കുടുംബത്തിന്റെ സംരക്ഷണച്ചുമതല തനിക്കാണെന്നും കോടതിയില്‍ പറഞ്ഞു. ക്ഷമാപണം സ്വാഗതാര്‍ഹമെന്ന് അറിയിച്ച കോടതി...

ഇന്നുമുതൽ എല്ലാ ദിവസവും കോവിഡ് വാക്സീൻ ലഭ്യമാകും

കാസർകോട് ∙ ഇന്നുമുതൽ എല്ലാ ദിവസവും കോവിഡ് വാക്സീൻ ലഭ്യമാകും. രണ്ടാം ഡോസ് വാക്സിനേഷൻ ഊർജിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. കോവിൻ പോർട്ടലിൽ എല്ലാ ദിവസവും സ്ലോട്ട് ലഭ്യമാകുമെന്ന് വാക്സീൻ വിതരണത്തിന്റെ ചുമതലയുടെ നോഡൽ ഓഫിസർ ഡോ.മുരളീധരൻ നെല്ലൂരായ പറഞ്ഞു. വാക്സീൻ വിതരണം കൂടുതൽ കേന്ദ്രങ്ങളിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ക്രമീകരണം കൂടി കണക്കിലെടുത്താകും കൂടുതൽ...

മുഹമ്മദ് ഫൈസല്‍ എന്ന പേരില്‍ നല്‍കിയ മേല്‍വിലാസം വ്യാജം; സന്ദീപ് വധത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്

തിരുവല്ല: സി.പി.ഐ.എം പെരിങ്ങ ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നു. കൊലപാതകം നടത്തിയതിലെ ആസൂത്രണം കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം ഉണ്ടാവുക. കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. അതേസമയം, കേസിലെ നാലാം പ്രതിയായ മുഹമ്മദ് ഫൈസല്‍ എന്ന പേരില്‍ നല്‍കിയ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു...

കാസർകോട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു

കാസർഗോഡ് പെർളടുക്കിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഉഷ(40) ആണ് കൊല്ലപ്പെട്ടത്. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിൽ വെച്ചാണ് കൊലപാതകം നടന്നത്. ഇന്നലെ രാത്രിയാണ് ഉഷയെ ഭർത്താവ് അശോകൻ വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതി അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എയര്‍ടെലും വോഡഫോണ്‍ ഐഡിയയും പോസ്റ്റ്പെയ്ഡ് നിരക്കുകള്‍ ഉയര്‍ത്താന്‍ സാധ്യത

പ്രീപെയ്ഡ് താരിഫുകള്‍ വര്‍ദ്ധിപ്പിച്ചതിന് ശേഷം, ടെലികോം ഓപ്പറേറ്റര്‍മാര്‍ പോസ്റ്റ്പെയ്ഡ് വിഭാഗത്തിലും നിരക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നു. ഭാരതി എയര്‍ടെല്ലും (Airtel) വോഡഫോണ്‍ ഐഡിയയും (Vodafone Idea) പോസ്റ്റ്പെയ്ഡ് വിഭാഗത്തില്‍ താരിഫ് ഉയര്‍ത്താനുള്ള നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. എയര്‍ടെല്‍  ജൂലൈയില്‍ കോര്‍പ്പറേറ്റ് ഉപയോക്താക്കള്‍ക്കായി പോസ്റ്റ്പെയ്ഡ് (Postpaid) സെഗ്മെന്റില്‍ താരിഫ് വര്‍ദ്ധിപ്പിക്കുകയും അതിന്റെ ഫാമിലി പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തുകയും...

തലശ്ശേരിയിലെ ആര്‍.എസ്.എസ് മുദ്രാവാക്യം കേട്ടു, അതൊന്നും ഇവിടെ നടക്കില്ല; സംഘപരിവാറിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തലശ്ശേരിയില്‍ സംഘപരിവാര്‍ നടത്തിയ വിദ്വേഷ മുദ്രാവാക്യങ്ങള്‍ക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയത പടര്‍ത്താനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് നേരത്തെ നമസ്‌കാരം നടത്താന്‍ അനുവദിക്കില്ലെന്നൊക്കെയാണ് മുദ്രാവാക്യം നടപ്പാക്കാനാവില്ലെന്ന് സംഘപരിവാറിന് തന്നെ അറിയാം. എന്നാല്‍ വിദ്വേഷം കുത്തിവെക്കാനാണ് ശ്രമിക്കുന്നതാണിതെന്നും പിണറായി വിജയന്‍ പറഞ്ഞു. പി. കൃഷ്ണപിള്ള സ്മാരക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്ത്...

കെ സുധാകരന്‍റെ രാഷ്ട്രീയ വിജയം, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം പിടിച്ചു, മമ്പറം പാനൽ ഒന്നടങ്കം തോറ്റു

കണ്ണൂർ: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം കോൺഗ്രസിന് . മമ്പറം ദിവാകരൻ്റെ  പാനലിലെ മുഴുവൻ പേരും തെരഞ്ഞെടുപ്പിൽ തോറ്റു. 29 വ‌ർഷത്തെ ഭരണത്തിന് ശേഷം മമ്പറം ദിവാകരൻ ആശുപത്രിയുടെ തലപ്പത്ത് നിന്ന് പടിയിറങ്ങുമ്പോൾ കെ സുധാകരന് ഇതൊരു വലിയ രാഷ്ട്രീയ വിജയമാണ്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ തുടർച്ചയായി ഭരിക്കുന്നവരെ തടയുമെന്ന കെപിസിസി പ്രഖ്യാപനത്തിന്റെ പരീക്ഷണ...

സൈൻ ഗയ്സ് ഉപ്പളയുടെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു

ഉപ്പള:(mediavisionnews.in) സൈൻ ഗയ്സ് ഉപ്പളയുടെ പുതിയ ജേഴ്സി മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് ഹനീഫ് ഗോൾഡ് കിംഗിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ അഡ്വ. സമീർ കാലിക്കറ്റ്, സിയാദ് നരിക്കോട്, അബു തമാം, ബി.എം മുസ്തഫ, ശരീഫ്, റൈഷാദ് ഉപ്പള, സുബൈർ തമാം, സിദ്ദീഖ്, ഖലീൽ, സമീർ, അച്ചു തുടങ്ങിയവർ സംബന്ധിച്ചു.

വഖഫ് സംരക്ഷണ റാലി വിജയിപ്പിക്കാൻ വൻ ഒരുക്കങ്ങൾ; പ്രക്ഷോഭം കടുപ്പിക്കാൻ മുസ്‌ലിം ലീഗ്

വഖഫ് നിയമന വിവാദത്തിൽ പ്രക്ഷോഭം കടുപ്പിക്കാൻ മുസ്‌ലിം ലീഗ്. വ്യാഴാഴ്ച കോഴിക്കോട്ട് നടക്കുന്ന വഖഫ് സംരക്ഷണ റാലി വിജയിപ്പിക്കാൻ വൻ ഒരുക്കങ്ങളാണ് ലീഗ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഉറപ്പ് ചൂണ്ടിക്കാട്ടി പള്ളികളിലടക്കം നടത്താൻ തീരുമാനിച്ചിരുന്ന സർക്കാരിനെതിരായ കടുത്ത പ്രതിഷേധങ്ങളിൽ സമസ്ത പിന്മാറിയതിനു പിറകെയാണ് ലീഗിന്റെ പുതിയ നീക്കം. റാലിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക്...

ച്യുയിംഗം കഴിച്ച് കോവിഡ് തടയാം; കണ്ടെത്തലുമായി ഗവേഷകർ

സസ്യത്തിലെ പ്രോട്ടീനുകൾ ഉപയോഗിച്ച് നിർമിക്കുന്ന ച്യുയിംഗം കഴിച്ച് കോവിഡ് തടയാമെന്ന കണ്ടെത്തലുമായി ഗവേഷകർ. വളരെ കുറഞ്ഞ ചെലവിലുള്ള ച്യുയിംഗം ഉപയോഗിച്ച് ഉമിനീരിലെ വൈറസ് സാന്നിധ്യം കുറച്ച് കോവിഡ് പകരാനുള്ള സാധ്യത കുറയ്ക്കാമെന്നാണ് പുതിയ കണ്ടെത്തൽ. ഹെൻട്രി ഡാനിയേലിന്റെ നേതൃത്വത്തിൽ പെൻസ് സ്‌കൂൾ ഓഫ് ഡെൻറൽ മെഡിസിൻ, പെറേൽമാൻ സ്‌കൂൾ ഓഫ് മെഡിസിൻ ആൻഡ് സ്‌കൂൾ...
- Advertisement -spot_img

Latest News

സമൂഹമാധ്യമങ്ങളിൽ തരംഗമായ കോക്രോച്ച് ജനത പാർട്ടിയുടെ എക്സ് അക്കൗണ്ട് പൂട്ടി, പ്രതീക്ഷിച്ചത് സംഭവിച്ചെന്ന് സ്ഥാപകൻ

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയായ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ ബ്ലോക്ക്. നടപടി...
- Advertisement -spot_img