Monday, May 12, 2025

Latest news

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ വീണ്ടും മഴ കനക്കും; നാല് ദിവസം വരെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയോടെ വ്യാപകമഴയ്ക്ക് സാധ്യത. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായാണ് ഇത്. മൂന്ന്-നാല് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുലാവര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് കിഴക്കന്‍ കാറ്റ് ശക്തമാകുന്നത്. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മഴക്കെടുതി ശക്തമായതോടെ സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി...

കോഴിക്കോടും കാസര്‍ഗോഡും ശക്തമായ മഴ; പലയിടങ്ങളും ഗതാഗത തടസം

അറബിക്കടലില്‍ ന്യൂനമര്‍ദം ദുര്‍ബലമായെങ്കിലും സംസ്ഥാനത്ത് പല ജില്ലകളിലും മഴ തുടരുന്നു. കോഴിക്കോട് കിഴക്കന്‍ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. തിരുവമ്പാടി അങ്ങാടിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കോടഞ്ചേരി ചെമ്പുകടവില്‍ മലവെള്ളപ്പാച്ചിലുണ്ടായതായണ് വിവരം. കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂര്‍ പാലത്തില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. നേരത്തെ തന്നെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്ന കോഴിക്കോട് ജില്ലയില്‍ വൈകിട്ടോടെയാണ് മഴ...

അടുത്ത മൂന്ന് മണിക്കൂറിൽ ഒമ്പത്​ ജില്ലകളിൽ അതിശക്തമായ മഴയും കാറ്റും; മുന്നറിയിപ്പുമായി കാലവസ്ഥ വകുപ്പ്​

തിരുവനന്തപുരം: അടുത്ത മൂന്ന്​ മണിക്കൂറിൽ സംസ്ഥാനത്തെ ഒമ്പത്​ ജില്ലകളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര​ കാലാവസ്ഥവകു​പ്പ്​ അറിയിച്ചു.തിരുരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ്​ മഴയുടെയും കാറ്റിന്‍റെയും മുന്നറിയിപ്പുള്ളത്​. ഇടിയോട് കൂടിയ അതിശക്തമായ മഴക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന...

സ്ഥിതി ഗൗരവതരം; കുടുങ്ങിയവരെ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് രക്ഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇപ്പോഴുള്ളത് ഗൗരവതരമായ അവസ്ഥയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒടുവില്‍ വന്ന കാലാവസ്ഥാപ്രവചനം ആശ്വാസം നല്‍കുന്നതെങ്കിലും ജാഗ്രത തുടരണം. മഴക്കെടുതിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡാമുകള്‍ അപകടകരമായ നിലയിലല്ലെന്ന് റവന്യൂമന്ത്രി കെ.രാജന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ കുറിപ്പ്: കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയും നാശം വിതക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്....

മഴക്കെടുതി: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി സംസാരിച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പിന്തുണ അറിയിച്ച് വി ഡി സതീശൻ. മുഖ്യമന്ത്രിയുമായി സംസാരിച്ചതായും പ്രതിപക്ഷ നേതാവ് അറിയിച്ചു. രണ്ട് ദിവസമായി തുടരുന്ന മഴയിൽ പലയിടത്തും വീടുകളും കൃഷിയും നശിച്ചു. പുഴകൾ കരകവിഞ്ഞൊഴുകുന്നു. കടൽ പ്രക്ഷുബ്ദമാണ്. ഡാമുകൾ തുറന്നു. ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്നു. എല്ലാവരും ജാഗ്രത പാലിക്കണം. അനാവശ്യ...

കനത്ത മഴയിൽ പി സി ജോർ‌ജിന്റെ വീടും മുങ്ങി, ജീവിതത്തിൽ ഇതു പോലൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് മുൻ എം എൽ എ

പാല: കനത്ത മഴയിൽ പി സി ജോർജിന്റെ വീടും മുങ്ങി. അരയ്ക്കൊപ്പം വെള്ളത്തിൽ നിന്ന് കാര്യങ്ങൾ വിശദീകരിക്കുന്ന മകൻ ഷോൺ ജോ‌ർജിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് പൂഞ്ഞാർ മുൻ എം എൽ എയുടെ വീട്ടിലും വെള്ളം കയറിയ വിവരം അറിയുന്നത്. തന്റെ ജീവിതത്തിൽ ഇന്നുവരെ ഇത്രയും ഭീകരമായ വെള്ളപ്പൊക്കം ഈരാറ്റുപ്പേട്ടയിൽ കണ്ടിട്ടില്ലെന്നും...

സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നത് നീട്ടി

തിരുവനന്തപുരം:  സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോളജുകള്‍ തുറക്കുന്നത് മാറ്റിവച്ചു. നേരത്തെ തിങ്കളാഴ്ച മുതല്‍ തുറക്കാനായിരുന്നു തീരുമാനം. അത് ബുധനാഴ്ചത്തേക്കാണ് മാറ്റിയത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന്റെതാണ് തീരുമാനം. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടനം ചൊവ്വാഴ്ച വരെ നിര്‍ത്തിവെക്കാനും തീരുമാനിച്ചു.മലയോര മേഖലകളില്‍ വാഹന ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കും അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും...

ഉപ്പള ബപ്പായിത്തൊട്ടിയിൽ പ്രസവത്തിന് ശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന യുവതി മരിച്ചു

ഉപ്പള:(mediavisionnews.in) പ്രസവത്തിനുശേഷം വീട്ടിൽ വിശ്രമത്തിലായിരുന്ന യുവതി രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് മരിച്ചു. ഉപ്പള ബപ്പായിത്തൊട്ടിയിലെ മുഹമ്മദ് ഹനീഫയുടെ മകളും ഷാജഹാൻറെ ഭാര്യയുമായ തഹ്‌സീൻ ബാനു (32) ആണ് മരിച്ചത്. 12 ദിവസം മുമ്പാണ് തഹ്‌സീൻ ബാനു പെൺകുഞ്ഞിന് ജന്മം നൽകിയത്. സുഖപ്രസവം ആയിരുന്നു. തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്നു. ഇന്നലെ രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന്...

സംസ്ഥാനത്ത് ഇന്ന് 7955 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 57

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ഇടുക്കി 444, മലപ്പുറം 438, പത്തനംതിട്ട 431, കണ്ണൂര്‍ 420, ആലപ്പുഴ 390, വയനാട് 217, കാസര്‍ഗോഡ് 117 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

ഉപ്പള കുബണൂര്‍ പാലം വീണ്ടും തകര്‍ന്നു; ഗതാഗതം നിരോധിച്ചു

ഉപ്പള: കുബണൂര്‍ പാലം വീണ്ടും തകര്‍ന്നു. കുബണൂര്‍ സ്‌കൂളിന്റെ സമീപത്തെ പാലമാണ് തകര്‍ന്നത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. മൂന്ന് മാസം മുമ്പ് പാലത്തിന്റെ തൂണ്‍ ഭാഗം തകര്‍ന്നിരുന്നു. പിന്നീട് നാട്ടുകാര്‍ കല്ല്‌വെച്ച് ഗതാഗതം തടഞ്ഞിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഇല്ലാത്തതിനെ തുടര്‍ന്ന് കല്ലുകള്‍ നീക്കി ചെറുവാഹനങ്ങള കടത്തിവിട്ടിരുന്നു. ഇന്ന്...
- Advertisement -spot_img

Latest News

എം എൽ അശ്വനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ചു; മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്‌ത് ബിജെപി

ബിജെപി കാസർഗോഡ് ജില്ല പ്രസിഡന്റ് എം എൽ അശ്വനിയെ വാട്സ്ആപ് ഗ്രൂപ്പിൽ വിമർശിച്ച മണ്ഡലം കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം കെ...
- Advertisement -spot_img