കേന്ദ്രത്തിന്റെ ഇരുട്ടടി തുടരുന്നു; റേഷന്‍ മണ്ണെണ്ണയുടെ വിലയും വര്‍ധിപ്പിച്ചു

0
233

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍, എല്‍ പി ജി ഇന്ധനങ്ങളുടെ വില കുതിക്കുന്നതിന് പിറകെ റേഷന്‍ മണ്ണെണ്ണയുടെ വിലയും കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. മണ്ണെണ്ണ ലിറ്ററിന് എട്ട് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ മണ്ണെണ്ണ ലിറ്ററിന് 55 രൂപയായി. പെട്രോള്‍,ഡീസല്‍ വില ദിനം പ്രതി വര്‍ധിപ്പിക്കവെ മണ്ണെണ്ണ വിലയിലും വന്‍ വര്‍ധനവ് വരുത്തിയത് സാധാരണക്കാരെ ഏറെ പ്രതികൂലമായി ബാധിക്കും.

കാര്‍ഷികാവശ്യങ്ങള്‍ക്കടക്കം ഇന്ധനമായി മണ്ണെണ്ണ ഉപയോഗിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് ഇരുട്ടടി നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വില ഇന്നലെ വന്‍ തോതില്‍ വര്‍ധിപ്പിച്ചിരുന്നു. കൊച്ചില്‍ 266 രൂപ വര്‍ധിപ്പിച്ച് 1994 രൂപയായിരിക്കുകയാണ് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വില

LEAVE A REPLY

Please enter your comment!
Please enter your name here