കമ്പളക്കാട്: പ്രവാചകനെ മോശമായി ചിത്രീകരിച്ച കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചന്ന പരാതിയില്‍ പൊലീസ് കേസെടുത്തു.
പോപുലര്‍ ഫ്രണ്ട് നല്‍കിയ പരാതിയില്‍ കമ്പളക്കാട് സ്വദേശി പൂളക്കൊല്ലി മഹേഷ് രാഘവനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചാരണം നടത്തിയെന്ന വകുപ്പിലാണ് കമ്പളക്കട് പൊലീസ് കേസെടുത്തിരിക്കുന്നത്.
അബുദാബി: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 19 ഞായറാഴ്‍ച മുതല്‍ അബുദാബിയില്‍ (Abu Dhabi) പ്രവേശിക്കാന്‍ പുതിയ നിബന്ധനകള്‍ (New entry rules) പ്രാബല്യത്തില്‍ വരും. യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പോകുന്നവര്‍ അതിര്‍ത്തി പോയിന്റുകളില്‍ വെച്ച് ഇ.ഡി.ഇ സ്‍കാനിങിന് (EDE Scanning) വിധേയമാകണമെന്നാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ക്കും ലഹരി കടത്ത്, കളളക്കടത്തുകള്‍ക്കും തടയിടാനൊരുങ്ങി കേരളാ പൊലീസ്. ഇതിന്റെ ഭാഗമായി ‘ഓപ്പറേഷന്‍ കാവല്‍’ എന്ന പേരില്‍ പുതിയ പദ്ധതി തുടങ്ങുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു. മയക്കുമരുന്ന് കടത്ത്, കളളക്കടത്ത്, സംഘം ചേര്‍ന്നുളള ആക്രമണങ്ങള്‍ എന്നിവ തടയുക. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നിയമനടപടികള്‍ക്ക് വിധേയരാക്കുക...
ഒരു കാലത്ത് ലോകക്രിക്കറ്റിലെ തന്നെ മികച്ച ബൗളര്‍മാരില്‍ ഒരാളായിരുന്നു മുന്‍ പാക് താരം സഖ്ലൈന്‍ മുഷ്താഖ്. നിലവില്‍ പാകിസ്ഥാന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ കൂടിയായ അദ്ദേഹവും പാക് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ അസമും നേര്‍ക്കുനേര്‍ എത്തിയ നിമിഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) മൂന്നാം ടി20ക്ക് മുന്നോടിയായുള്ള പരിശീലന വേളയിലാണ് പാകിസ്ഥാന്റെ...
തിരുവനന്തപുരം: കേരളത്തില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫുഡ് പാര്‍ക്ക് ആരംഭിക്കുമെന്ന് യു.എ.ഇ ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇന്ത്യയില്‍ മൂന്ന് ബൃഹദ് ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാനാണ് യു.എ.ഇ ഗവണ്മന്റ് ലക്ഷ്യമിടുന്നത്. അതില്‍ ഒരെണ്ണം കേരളത്തില്‍ തുടങ്ങണമെന്ന അഭ്യര്‍ത്ഥന ഇന്നു നടന്ന കൂടിക്കാഴ്ചയില്‍ യു.എ.ഇ വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹമ്മദ് അല്‍ സെയൂദി സ്വീകരിച്ചു....
സ്വകാര്യ കമ്പനികൾ കുപ്പിവെള്ള വില വർധിപ്പിച്ചു. ഒരു ലിറ്ററിന് 20 രൂപയായാണ് വര്‍ധിപ്പിച്ചത്. സർക്കാർ ഉത്പന്നമായ ഹില്ലി അക്വയ്ക്ക് വില കൂട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
കുപ്പിവെള്ളത്തിന്‍റെ വില 13 രൂപയാക്കി നിശ്ചയിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. കുപ്പിവെള്ളം കേരള അവശ്യ സാധന നിയന്ത്രണ നിയമത്തിന്റെ പരിധിയിലാക്കി വിജ്ഞാപനം...
കൊച്ചി: മൊഫിയ പര്‍വീണ്‍ ആത്മഹത്യാക്കേസില്‍ സമരം ചെയ്ത കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ നടത്തിയ തീവ്രവാദ പരാമര്‍ശങ്ങള്‍ പൊലീസ് പിന്‍വലിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പിഴവ് സംഭവിച്ചതാണെന്നും പരാമർശം തിരുത്താന്‍ അനുവദിക്കണമെന്നും കാട്ടി പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യാക്കേസില്‍ തെറ്റുതിരുത്തല്‍ പരമ്പരയിലാണ് ആലുവ പൊലീസ്. ഒരു...
അതിമാരകമായ മയക്കുമരുന്ന് കൈവശം വെച്ചതിന് സിനിമ- സീരിയല്‍ താരം അറസ്റ്റിൽ. എറണാകുളം കടമക്കുടി മൂലമ്പള്ളി പനക്കല്‍ വീട്ടില്‍ പി.ജെ. ഡെന്‍സണ്‍ ആണ് അറസ്റ്റിലായത്. വൈത്തിരിയിലെ ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയില്‍ എൽ എസ് ഡി സ്റ്റാമ്പുകളാണ് ഇയാളുടെ കൈവശം നിന്ന് പൊലീസ് കണ്ടെടുത്തത്.
രഹസ്യ വിവരത്തെ തുടർന്നാണ് വൈത്തിരി എസ്ഐ ഇ രാംകുമാറും സംഘവും, ലഹരി...
കോഴിക്കോട്: പുതുവർഷത്തിൽ സോപ്പിനും വില വർദ്ധിക്കും. അസംസ്‌കൃത വസ്‌തുക്കൾക്ക് പെട്ടെന്നുണ്ടായ വിലവർദ്ധനവാണ് സോപ്പുകളുടെയും വില കൂട്ടാനിടയാക്കിയത്. 15 ശതമാനം വരെ വർദ്ധനവുണ്ടാകാനാണ് സാദ്ധ്യത. സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനം കാസ്റ്റിക് സോഡയുടെ വില 300 ശതമാനം വർദ്ധിപ്പിച്ചിരിക്കുയാണ്.
അസംസ്‌കൃത വസ്‌തുക്കൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കണമെന്നും ശുചീകരണ ഉൽപന്നങ്ങൾ അവശ്യവിഭാഗത്തിലുൾപ്പെടുത്തി ജിഎസ്ടി കുറക്കണമെന്നുംകേരള സോപ്പ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ആവശ്യമുയർത്തിയിട്ടുണ്ട്.
കോട്ടയം: ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊന്ന കേസിൽ പ്രതിയായ ഭാര്യയുടെ മൊഴി പുറത്ത്. വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. മദ്യപാനവും, ദുർനടപ്പും, സ്വന്തം വീട്ടിലേക്കാൾ സഹോദരന്റെ വീട്ടിലേക്ക് ഭർത്താവ് സഹായങ്ങൾ ചെയ്തുകൊടുക്കുന്നതുമാണ് കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്.
വഴക്കിട്ട് മൂന്നുദിവസമായി വീട്ടിൽ ആഹാരംവച്ചിരുന്നില്ല. സംഭവദിവസം ഭർത്താവ് ബിരിയാണി കൊണ്ടുവന്നു. മകനും ഭർത്താവും തനിക്ക് നൽകാതെ...
ന്യൂഡൽഹി: രാജ്യത്തെ ട്രെയിൻ യാത്ര കൂടുതൽ സുഗമമാക്കുന്നതിനും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി എഐ അധിഷ്ടിതമായ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽഭവനിൽ...