മാരക മയക്കുമരുന്നുമായി സിനിമ- സീരിയല്‍ താരം അറസ്റ്റിൽ

0
287

അതിമാരകമായ മയക്കുമരുന്ന് കൈവശം വെച്ചതിന് സിനിമ- സീരിയല്‍ താരം അറസ്റ്റിൽ. എറണാകുളം കടമക്കുടി മൂലമ്പള്ളി പനക്കല്‍ വീട്ടില്‍ പി.ജെ. ഡെന്‍സണ്‍ ആണ് അറസ്റ്റിലായത്. വൈത്തിരിയിലെ ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയില്‍ എൽ എസ് ഡി സ്റ്റാമ്പുകളാണ് ഇയാളുടെ കൈവശം നിന്ന് പൊലീസ് കണ്ടെടുത്തത്.

രഹസ്യ വിവരത്തെ തുടർന്നാണ് വൈത്തിരി എസ്ഐ ഇ രാംകുമാറും സംഘവും, ലഹരി വിരുദ്ധ സേനാംഗങ്ങളും, നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി രജികുമാറിന്റെ നേതൃത്വത്തില്‍ തിരച്ചിൽ നടത്തിയത്. തുടർന്ന് ഡെന്‍സന്റെ പക്കൽ നിന്നും 0.140ഗ്രാം എല്‍ എസ് ഡി സ്റ്റാമ്പുകള്‍ കണ്ടെടുത്തു. ഡെന്‍സനെതിരെ എന്‍ ഡി പി എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here