നാല് നെറ്റ് ബൗളർമാരെ യുഎഇയിൽ നിന്ന് നാട്ടിലേക്ക് തിരികെ അയച്ച് ഇന്ത്യ. ഷഹ്ബാസ് അഹ്‌മദ്, വെങ്കടേഷ് അയ്യർ, കൃഷ്ണപ്പ ഗൗതം, കർണ് ശർമ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്. ഇവർ സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കും. നവംബർ നാലിനാണ് സയിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുന്നത്. ഇവർക്ക് വേണ്ട മാച്ച് പ്രാക്ടീസ് ലഭിക്കുന്നതിന് വേണ്ടിയാണ്...
കൊച്ചുകുട്ടികൾക്ക് ഫൈസർ (Pfizer) കൊവിഡ് വാക്സിൻ (vaccine) ഫലപ്രദമാണെന്ന് എഫ്ഡിഎ (Food and Drug Administration). ഫൈസറിന്റെ കൊവിഡ് വാക്സിൻ 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത് തടയുന്നതിൽ 91 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.
എഫ്ഡിഎ ഷോട്ടുകൾക്ക് അംഗീകാരം നൽകിയാൽ നവംബർ ആദ്യവാരം ആർക്കൊക്കെ അവ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 160 രൂപ കൂടി 35,800 ആയി. ഗ്രാമിനാകട്ടെ 20 രൂപ വര്‍ധിച്ച് 4475 ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സ് 1792.47 ഡോളര്‍ നിലവാരത്തിലാണ്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് പ്രൈസ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 47,790 ആയി. ഡോളര്‍...
വാഷിങ്ടൻ: കോവിഡിനു പിന്നാലെ അമേരിക്കയിൽ സാൽമൊണല്ല രോഗ ഭീതിയും. അണുബാധയെ തുടർന്ന് യുഎസിലെ 37 സംസ്ഥാനങ്ങളിലായി നൂറു കണക്കിനു പേരാണു രോഗ ബാധിതരായത്. ഉള്ളിയിൽ നിന്നാണ് സാൽമൊണല്ല രോഗാണു പടരുന്നത്.
മെക്സിക്കോയിലെ ചിഹുവാഹുവായിൽ നിന്ന് ഇറക്കുമതി ചെയ്ത ഉള്ളിയിലാണു രോഗണുവിന്റെ ഉറവിടം കണ്ടെത്തിയതെന്നു സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറഞ്ഞു. രോഗ വ്യാപന...
ബെംഗളൂരു:പുസ്തകത്തില്‍ മത വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് അധ്യാപകനെ അറസ്റ്റ് ചെയ്തു.
എഴുത്തുകാരന്‍ കൂടിയായ ബി.ആര്‍. രാമചന്ദ്രയ്യയാണ് അറസ്റ്റിലായത്. ‘മൗല്യ ദര്‍ശന: ദ എസ്സന്‍സ് ഓഫ് വാല്യൂ എജുക്കേഷന്‍’ എന്ന ഇംഗ്ലീഷ് പുസ്തകത്തിലാണ് ഇസ്‌ലാം മതത്തെ അവഹേളിക്കുന്ന പരമാര്‍ശമുള്ളത് എന്നാണ് റിപ്പോര്‍ട്ട്.
തുമകുരുവിലെ അക്ഷയ കോളേജ് അസി.പ്രൊഫസറും തുംകൂര്‍ യൂണിവേവ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍ മുന്‍ അംഗവുമാണ് അദ്ദേഹം.
ബി.എഡ് മൂന്നാം...
ദില്ലി: രാജ്യത്ത് പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളൾ ലിറ്ററിന് 109 രൂപ 51 പൈസയും ഡീസലിന് 103 രൂപ 15 പൈസയുമായി. എറണാകുളത്ത് പെട്രോളിന് 107 രൂപ 55 പൈസയും ഡീസലിന് 101 രൂപ 32 പൈസയുമാണ് ഇന്നത്തെ വില....
ദുബൈ: പൊലീസിന്റെയും മറ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളുടെയും പേരില്‍ ഫോണ്‍ കോളുകളിലൂടെയും സന്ദേശങ്ങളയച്ചും പണം തട്ടാന്‍ ശ്രമം. നിരവധി പ്രവാസികള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തിലുള്ള ഫോണ്‍ കോളുകള്‍ ലഭിച്ചത്. ബാങ്കില്‍ നിന്നെന്ന് പറഞ്ഞായിരുന്നു നേരത്തെ കോളുകള്‍ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ പൊലീസിന്റെ പേരിലും തട്ടിപ്പുകള്‍ക്ക് ശ്രമം നടക്കുന്നുണ്ട്.
കൊവിഡ് വാക്സിനേഷന്റെ പേര് പറഞ്ഞും ഇപ്പോള്‍ തട്ടിപ്പുകാരുടെ...
മണ്ണാര്‍ക്കാട്: സിപിഎം നേതാവ് പി കെ ശശിയെ പുകഴ്ത്തി മുസ്ലിം ലീഗ് വനിതാ നേതാവ് നടത്തിയ പ്രസംഗം വൈറല്‍. മണ്ണാര്‍ക്കാടിന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത് പി കെ ശശിയാണെന്നും ആവശ്യങ്ങള്‍ക്കായി ഏത് പാര്‍ട്ടിക്കാരും അദ്ദേഹത്തെയാണ് സമീപിക്കുന്നതെന്നും ലീഗില്‍ നിന്ന് രാജിവെച്ച ഷഹന കല്ലടി പറഞ്ഞു. മണ്ണാര്‍ക്കാട് തങ്ങളെ ശശിയില്‍ കാണാന്‍ കഴിഞ്ഞെന്നും ഷഹന പറഞ്ഞു. ലീഗില്‍...
നൂറ് കിലോ ഭാരവും ആറ് മീറ്റര്‍ നീളവുമുള്ള ഭീമന്‍ പാമ്പിനെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് പാമ്പിനെ കണ്ടെത്തിയതെന്നാണ് പ്രചരിച്ചത്. രാജ്യസഭാ അംഗമായ പരിമള്‍ നഥ്വാനി ഉള്‍പ്പെടെയുള്ളവര്‍ പാമ്പിനെ കണ്ടെത്തിയത് ജാര്‍ഖണ്ഡിലാണെന്ന് വീഡിയോ സഹിതം ട്വീറ്റ് ചെയ്തു. ഇതോടെ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
എന്നാല്‍...
ന്യൂഡല്‍ഹി∙ അംബാനിയുമായും ആര്‍എസ്എസ് ബന്ധമുള്ളയാളുമായും ബന്ധപ്പെട്ട രണ്ട് ഫയലുകള്‍ക്ക് അനുമതി നല്‍കിയാല്‍ 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തിരുന്നതായി ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ താന്‍ കരാറുകള്‍ റദ്ദാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് പിന്തുണ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയോടു യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടാണ്...
കോഴിക്കോട്: ലഹരിക്കെതിരെ വിസ്ഡം പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച വിദ്യാർഥി സമ്മേളനം നിർത്തിവെപ്പിച്ച പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് ഷാഫി പറമ്പിൽ എം.പി. സംഘടനയുടെ പേര് ‘വിസ്ഡം’ എന്നാണ്,...