ഇസ്‌ലാം മതത്തിനെതിരെ പുസ്തകത്തില്‍ പരാമര്‍ശം; അധ്യാപകന്‍ അറസ്റ്റില്‍

0
265

ബെംഗളൂരു:പുസ്തകത്തില്‍ മത വിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് അധ്യാപകനെ അറസ്റ്റ് ചെയ്തു.

എഴുത്തുകാരന്‍ കൂടിയായ ബി.ആര്‍. രാമചന്ദ്രയ്യയാണ് അറസ്റ്റിലായത്. ‘മൗല്യ ദര്‍ശന: ദ എസ്സന്‍സ് ഓഫ് വാല്യൂ എജുക്കേഷന്‍’ എന്ന ഇംഗ്ലീഷ് പുസ്തകത്തിലാണ് ഇസ്‌ലാം മതത്തെ അവഹേളിക്കുന്ന പരമാര്‍ശമുള്ളത് എന്നാണ് റിപ്പോര്‍ട്ട്.

തുമകുരുവിലെ അക്ഷയ കോളേജ് അസി.പ്രൊഫസറും തുംകൂര്‍ യൂണിവേവ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍ മുന്‍ അംഗവുമാണ് അദ്ദേഹം.

ബി.എഡ് മൂന്നാം സെമസ്റ്റര്‍ ബിരദ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായക ഗ്രന്ഥമായി തയ്യാറാക്കിയ പുസ്തകത്തിലാണ് വിവാദ പരാമര്‍ശമുള്ളത്. അഭിഭാഷകനായ റോഷന്‍ നവാസാണ് അധ്യപകനെതിരെ പരാതി നല്‍കിയത്. പുസ്തകം പുറത്തിറക്കിയ മൈസൂരിലെ വിസ്മയ പ്രകാശന ഉടമ ഹാലട്ടി ലോകേഷിനെതിരേയും കേസെടുത്തിട്ടുണ്ട്.

അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നാണ് കോളേജ് അധികൃതരോട് റോഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിവാദ പുസ്തകം പൂര്‍ണമായും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് രംഗത്തുവന്നു. അധ്യപകനെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.

എന്നാല്‍, അധ്യാപകന്‍ അക്കാദമിക് കൗണ്‍സില്‍ അംഗം മാത്രമാണെന്നും യൂണിവേഴ്‌സിറ്റിയുമായി നേരിട്ട് ബന്ധമില്ലെന്നും തുകൂര്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു. വിവാദ പുസ്തകം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാല നിര്‍ദ്ദേശിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here