Latest news

സംസ്ഥാനത്ത് വ്യാഴം മുതൽ രാത്രികാല നിയന്ത്രണം, ആൾക്കൂട്ടവും അനാവശ്യ യാത്രകളും പാടില്ല

തിരുവനന്തപുരം: ഒമിക്രോൺ കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ പുലർച്ചെ അഞ്ചു മണി വരെയാണ് നിയന്ത്രണം. കടകൾ രാത്രി 10 ന് അടയ്ക്കണം. അനാവശ്യ യാത്രകൾ അനുവദിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും....

വാട്ട്സ്ആപ്പ് സ്റ്റാറ്റസിന്‍റെ കാര്യത്തില്‍ കിടിലന്‍ മാറ്റം വരുന്നു

ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പില്‍ ഏറെ പ്രശസ്തമായ പ്രത്യേകതയാണ് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് . എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഫീച്ചര്‍ എന്ന നിലയില്‍ സ്വന്തം ഇഷ്ടങ്ങളും ഫോട്ടോകളും ലോകത്തെ കാണിക്കാന്‍ എല്ലാവരും ഇത് തിരഞ്ഞെടുക്കും. ഇപ്പോള്‍ വാട്ട്സ്ആപ്പ് സ്റ്റാറ്റസില്‍ പുതിയ മാറ്റങ്ങള്‍ ആവിഷ്കരിക്കാന്‍ ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയുടെ കീഴിലുള്ള വാട്ട്സ്ആപ്പ് തയ്യാറെടുക്കുകയാണ്. ഇതില്‍ പ്രധാനം വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഇടാന്‍ എടുക്കുന്ന വീഡിയോ...

അബുദാബിയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം; പുതിയ നിബന്ധനകള്‍ ഇതിനോടകം പ്രാബല്യത്തില്‍

അബുദാബി: അബുദാബിയില്‍ നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം. വിവാഹ ചടങ്ങുകള്‍, മരണാനന്തര ചടങ്ങുകള്‍, കുടുംബ സംഗമങ്ങള്‍ എന്നിവിടങ്ങളില്‍ പരമാവധി 60 പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതി. പുതിയ നിബന്ധനകള്‍ ഡിസംബര്‍ 26 മുതല്‍ തന്നെ പ്രാബല്യത്തില്‍ വരികയും ചെയ്‍തിട്ടുണ്ട്. രാജ്യത്തെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും പ്രതിരോധ നടപടികള്‍ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് നിബന്ധനകളില്‍ മാറ്റം വരുത്തുന്നതെന്ന് അബുദാബി എമര്‍ജന്‍സി...

നീതി ആയോഗ് ദേശീയ ആരോഗ്യ സൂചിക; കേരളം വീണ്ടും ഒന്നാമത്, ഏറ്റവും പിന്നില്‍ യുപി

നീതി ആയോഗ് തയ്യാറാക്കിയ ദേശീയ ആരോഗ്യസൂചികയില്‍ കേരളം വീണ്ടും ഒന്നാമത്. ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. അയല്‍ സംസ്ഥാനമായ തമിഴ്നാട് ആണ് രണ്ടാം സ്ഥാനത്ത്. തെലങ്കാനയാണ് മൂന്നാംസ്ഥാനത്ത്. ഉത്തർപ്രദേശ് ആണ് ആരോഗ്യ സൂചിക പ്രകാരം ഏറ്റവും പിന്നില്‍. 2019-20 വർഷത്തെ പ്രകടനം അടിസ്ഥാനമാക്കിയാണ്...

എല്ലാ ജില്ലകളിലും ഗുണ്ടാ വിരുദ്ധ സ്ക്വാഡുകള്‍; ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ പുതിയ പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യങ്ങള്‍ തടയാൻ പുതിയ പൊലീസ് സംഘം. സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ വർദ്ധിക്കുന്ന സാഹചര്യത്തില്‍ ഒരു എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കും. എഡിജിപി മനോജ് എബ്രഹാമിനാകും പുതിയ സംഘത്തിന്‍റെ ചുമതല. എല്ലാ ജില്ലകളിലും ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഗുണ്ടാ വിരുദ്ധ സ്ക്വാഡുകള്‍ രൂപീകരിക്കും. സംസ്ഥാന തലത്തിൽ എഡിജിപി റാങ്കിലൊരു നോഡൽ...

അവധി ദിനങ്ങൾ മാറുന്നു, ദുബായിൽ പൊതുഗതാഗത സംവിധാനങ്ങളിലും മാറ്റം,​ ജനുവരി മൂന്നുമുതൽ പ്രാബല്യത്തിൽ

ദുബായ്: ജനുവരി ഒന്ന് മുതൽ യു.എ.ഇയിൽ അവധിദിനങ്ങളിൽ നടപ്പാക്കുന്ന മാറ്റം പൊതുഗതാഗത മേഖലയിലും പ്രകടമാകും. ജനുവരി മൂന്ന്​ മുതലാണ്​ മെട്രോ, ബസ്​, ട്രാം സമയങ്ങൾ മാറുക. അതേസമയം സൗജന്യ പാർക്കിംഗ് വെള്ളിയാഴ്​ചകളിൽ മാത്രമായി തുടരും. ​ദുബായ് റോഡ്സ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിട്ടിയാണ്​ ഇക്കാര്യം അറിയിച്ചത്​. പുതിയ അവധി ദിനമായ ഞായറാഴ്​ച രാവിലെ എട്ട്​ മുതൽ പുലർച്ച...

കേരളത്തിൽ വാക്സിനെടുക്കാൻ 15 ലക്ഷം കുട്ടികൾ; ജനുവരി രണ്ടിനുശേഷം മുൻഗണന കുട്ടികൾക്ക്

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്സിനെടുക്കാൻ 15, 16, 17 പ്രായവിഭാഗത്തിലുള്ള 15 ലക്ഷം കുട്ടികൾ. ജനനത്തീയതി അനുസരിച്ച് ആരോഗ്യനിലകൂടി ഉറപ്പാക്കിയായിരിക്കും കുട്ടികൾക്ക് വാക്സിൻ നൽകുക. സ്കൂളുകൾതോറും വാക്സിനേഷൻ സൗകര്യം ഒരുക്കാനാകുമോ എന്ന് പരിശോധിക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽനിന്നു ലഭിക്കുന്ന മാർഗനിർദേശത്തിനുശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോവിഡ് അവലോകനയോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. കേന്ദ്രത്തിൽനിന്നു വാക്സിൻ ലഭിക്കുന്നമുറയ്ക്ക് എത്രയുംവേഗം വാക്സിനേഷൻ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത്...

ക്രിസ്മസ് തലേന്ന് കേരളം കുടിച്ചത് 65 കോടിയുടെ മദ്യം, കൂടുതൽ കുപ്പിവിറ്റത് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ക്രിസ്തുമസിന് സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപ്പന. ക്രിസ്തുമസിന്റെ തലേനാൾ ബിവ്റേജസ് കോർപറേഷൻ 65.88 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്. കഴിഞ്ഞ വർഷം ഇത് 55 കോടി രൂപയായിരുന്നു. തിരുവനന്തപുരം പവർ ഹൗസ് ഔട്‌ലൈറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപന നടന്നത്. 73 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്. ക്രിസ്‌മസ് ദിനത്തിൽ കേരളത്തിൽ...

രാജ്യത്ത് ഒമിക്രോൺ രോഗികൾ കൂടുന്നു, തലസ്ഥാനത്ത് കനത്ത ജാഗ്രത; ഇന്ന് മുതൽ രാത്രി കർഫ്യു

ദില്ലി: ഒമിക്രോണ്‍ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് ജാഗ്രത വർധിപ്പിക്കുന്നു. ഒമിക്രോൺ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ദില്ലിയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. രാത്രി 11 മുതൽ പുലർച്ചെ 5 മണി വരെയാണ് കടുത്ത നിയന്ത്രണം. അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യുപി എന്നിവയ്ക്ക് പിന്നാലെയാണ് ദില്ലിയും രാത്രി നിയന്ത്രണം...

ഷാൻ വധക്കേസ്; പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു

ആലപ്പുഴ: ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിലെ (Alappuzha Shan Murder Case) പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. ആലപ്പുഴ പുല്ലൻകുളത്ത് നിന്നാണ് കണ്ടെത്തിയത്. അഞ്ച് വാളുകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കേസില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത അഞ്ച് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയിരുന്നു. അതേസമയം, രൺജീത്ത് വധക്കേസിൽ പ്രതികളിൽ എത്താവുന്ന നിർണായക തെളിവുകൾ കൈവശമുണ്ടെന്ന്...
- Advertisement -spot_img

Latest News

പെരുന്നാളിന് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ നെയ്യും; വി.ഡി സതീശന്റെ ഫോട്ടോ വെച്ച് വ്യാജപ്രചാരണം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് പ്രചരിക്കുന്ന പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ‘ഒരോ റേഷൻ കാർഡ് ഉടമക്ക് അഞ്ച് കിലോ...
- Advertisement -spot_img