അവധി ദിനങ്ങൾ മാറുന്നു, ദുബായിൽ പൊതുഗതാഗത സംവിധാനങ്ങളിലും മാറ്റം,​ ജനുവരി മൂന്നുമുതൽ പ്രാബല്യത്തിൽ

0
487

ദുബായ്: ജനുവരി ഒന്ന് മുതൽ യു.എ.ഇയിൽ അവധിദിനങ്ങളിൽ നടപ്പാക്കുന്ന മാറ്റം പൊതുഗതാഗത മേഖലയിലും പ്രകടമാകും. ജനുവരി മൂന്ന്​ മുതലാണ്​ മെട്രോ, ബസ്​, ട്രാം സമയങ്ങൾ മാറുക. അതേസമയം സൗജന്യ പാർക്കിംഗ് വെള്ളിയാഴ്​ചകളിൽ മാത്രമായി തുടരും. ​ദുബായ് റോഡ്സ്​ ആൻഡ്​ ട്രാൻസ്​പോർട്ട്​ അതോറിട്ടിയാണ്​ ഇക്കാര്യം അറിയിച്ചത്​.

പുതിയ അവധി ദിനമായ ഞായറാഴ്​ച രാവിലെ എട്ട്​ മുതൽ പുലർച്ച 1.15 വരെയായിരിക്കും മെട്രോ സർവീസ്​. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ അഞ്ച്​ മുതൽ പുലർച്ചെ 2.15 വരെ സർവീസ്​ നടത്തും. മറ്റ്​ ദിവസങ്ങളിൽ രാവിലെ അഞ്ച്​ മുതൽ പുലർച്ച 1.15 വരെ മെട്രോ ഓടും. ദുബായ് ട്രാം ഞായറാഴ്​ചകളിൽ രാവിലെ ഒമ്പത്​ മുതൽ പുലർച്ച ഒന്ന്​ വരെ സർവീസ്​ നടത്തും. മറ്റ്​ ദിവസങ്ങളിൽ രാവിലെ ആറ്​ മുതൽ പുലർച്ച ഒന്ന്​ വരെയായിരിക്കും സർവീസ്​. തിരക്ക്​ അനുസരിച്ച്​ ബസ്​ സമയങ്ങളിലും മാറ്റമുണ്ടാകും.

സൗജന്യ പാർക്കിംഗ് നിലവിലേത്​ പോലെ വെള്ളിയാഴ്​ചയും പൊതു അവധി ദിവസങ്ങളിലും തന്നെയായിരിക്കും. ഫ്‌ളോട്ടിംഗ് ബ്രിഡ്​ജ്​ അടയ്ക്കുന്ന സമയം രാത്രി പത്ത്​ മുതൽ രാവിലെ ആറ്​ വരെയായി പുതുക്കി. ഫെബ്രുവരി രണ്ട്​ മുതലായിരിക്കും ഇത്​ പ്രാബല്യത്തിൽ വരുന്നത്​.

ആർ.ടി.എയുടെ പ്രധാന ഓഫിസുകൾ ശനി, ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കില്ല. വെള്ളിയാഴ്​ച രാവിലെ 7.30 മുതൽ ഉച്ചക്ക്​ 12 വരെ തുറക്കും. മറ്റ്​ ദിവസങ്ങളിൽ രാവിലെ 7.30 മുതൽ ഉച്ചക്ക്​ 3.30 വരെയായിരിക്കും പ്രവർത്തന സമയം. ആർ.ടി.എയുടെ സാ​ങ്കേതിക പരിശോധന കേന്ദ്രങ്ങൾ ശനിയാഴ്​ച അവധിയായിരിക്കും. വെള്ളിയാഴ്​ച വൈകു​ന്നേരം നാല്​ മുതൽ ഒമ്പത്​ വരെ പ്രവർത്തിക്കും. കസ്​റ്റമർ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ എട്ട്​ മുതൽ രാത്രി 7.30 വരെ പ്രവർത്തിക്കും. ശനിയും ഞായറും അവധിയായിരിക്കും. വെള്ളിയാഴ്​ച രാവിലെ എട്ട്​ മുതൽ ഉച്ചക്ക്​ 12 വരെ പ്രവർത്തിക്കും.

യുഎഇയില്‍ വിവിധ വിഭാഗങ്ങള്‍ക്ക് ഇന്ന് പ്രവൃത്തി ദിനമായ അവസാനത്തെ ഞായറാഴ്‍ചയായിരുന്നു. അടുത്തയാഴ്‍ച മുതല്‍ നാലര ദിവസം പ്രവര്‍ത്തനവും രണ്ടര ദിവസം അവധിയുമെന്ന രീതിയിലേക്കാണ് രാജ്യം മാറുന്നത്. സര്‍ക്കാര്‍ മേഖലയ്‍ക്ക് പുറമെ ചില സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ) 2022 ആരംഭം മുതല്‍ അവധി ദിവസങ്ങള്‍ മാറും

LEAVE A REPLY

Please enter your comment!
Please enter your name here