Latest news

സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ കേസുകൾ 64 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് . സംസ്ഥാനത്ത് ആകെ 64 പേര്‍ക്കാണ് കൊവിഡ് 19 ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. പത്തനംതിട്ട നാല്, ആലപ്പുഴ രണ്ട്, തിരുവനന്തപുരം ഒന്ന്  എന്നിങ്ങനെയാണ് പുതിയ ഒമിക്രോണ്‍ കേസുകൾ. പത്തനംതിട്ടയിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ (32 വയസും, 40 വയസും)...

വയനാട്ടിൽ വൃദ്ധനെ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചു, പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ കീഴടങ്ങി

കൽപ്പറ്റ: വയനാട് അമ്പലവയലിൽ വയോധികനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിൽ കീഴടങ്ങി. അമ്പലവയൽ ആയിരംകൊല്ലി സ്വദേശി 68 വയസുകാരൻ മുഹമ്മദിന്റെ മൃതദേഹം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ചാക്കിൽ കെട്ടിയ നിലയിൽ പൊട്ടക്കിണറ്റിൽ കണ്ടെത്തിയത്. സംഭവത്തിൽ വൈകിട്ടോടെയാണ് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിന് മുന്നിൽ കീഴടങ്ങിയത്. പത്താം...

മിന്നലേറ്റു, പൊട്ടിത്തെറിയും, അത്ഭുതകരമായി രക്ഷപ്പെട്ട് സെക്യൂരിറ്റിജീവനക്കാരൻ, വീഡിയോ

മിന്നലാക്രമണത്തിൽ നിന്ന് ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ട ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഇന്തോനേഷ്യയിലെ ജക്കാർത്തയിലാണ് സംഭവം. പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ജക്കാർത്തയിലെ ഹെവി മെഷിനറികൾ കൈകാര്യം ചെയ്യുന്ന ഒരു കമ്പനിയുടെ കാവൽക്കാരനാണ് മിന്നലേറ്റത്. 35 -കാരനായ ഇയാൾ ആ സമയം ഡ്യൂട്ടിയിലായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിൽ, മഴയത്ത് കുടയുമായി ഇയാൾ തുറസ്സായ...

ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി: ലീ​ഗിനെ പ്രതിക്കൂട്ടിലാക്കി ഡിവൈഎഫ്ഐ, ഞെട്ടിപ്പിക്കുന്നതെന്ന് പ്രതികരണം

തിരുവനന്തപുരം: കേരളത്തിലെ മുസ്ലിം മത പണ്ഡിതരിൽ പ്രധാനിയും സമസ്ത അധ്യക്ഷനുമായ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങൾക്കെതിരായ വധ ഭീഷണി ഞെട്ടിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ. സമീപ കാലങ്ങളിൽ മുസ്ലിം ലീഗിന്റെ ജമാ അത്തെ ഇസ്‌ലാമിവൽക്കരണത്തെ സമുദായത്തിനുള്ളിൽ തുറന്നെതിർത്ത സുന്നി മത പണ്ഡിതരിൽ പ്രധാനിയാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഏറ്റവുമൊടുവിൽ വഖഫ് വിഷയത്തിൽ സർക്കാരിനെതിരെ വർഗ്ഗീയ...

‘പൊലിസിലും സിവില്‍ സര്‍വീസിലും ആര്‍.എസ്.എസുകാരുടെ കടന്ന് കയറ്റം’; സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളത്തില്‍ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമര്‍ശനം

പത്തനംതിട്ട: സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളത്തില്‍ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമര്‍ശനം. പൊതുചര്‍ച്ചയിലാണ് പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്. പൊലിസിലും സിവില്‍ സര്‍വീസിലും ആര്‍.എസ്.എസുകാരുടെ കടന്ന് കയറ്റമുണ്ട്. പല കാര്യങ്ങളിലും പൊലിസിന്റെ പ്രവര്‍ത്തനം സര്‍ക്കാരിന് അവമതിപ്പുണ്ടാക്കി, ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി ശ്രദ്ധിക്കണം. പൊലിസ് സേനയില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരണമെന്നും പൊതുചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. അതേസമയം, കൊവിഡ്...

എത്ര വിമര്‍ശിച്ചാലും ലീഗിന്റെ മതേതര മുഖം നഷ്ടപ്പെടില്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി പിഎംഎ സലാം

ലീഗിനെതിരായ മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. എത്ര വിമര്‍ശനങ്ങളുന്നയിച്ചാലും ലീഗിന്റെ മതേതര മുഖം നഷ്ടപ്പെടില്ലെന്ന് പിഎംഎ സലാം പറഞ്ഞു. സിപിഐഎമ്മിന്റെ സ്ഥലകാല ബോധം നഷ്ടപ്പെട്ടു, ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയത് സിപിഐഎമ്മാണെന്നും പിഎംഎ സലാം ആരോപിച്ചു. ‘വഖഫ് സമ്മേളനം കഴിഞ്ഞ് ഇത്ര ദിവസമായിട്ടും മുഖ്യമന്ത്രി ലീഗിനെതിരെ കൊലവിളി നടത്തുകയാണ്....

കാസർകോട് മെഡിക്കൽ കോളേജിൽ ഒ.പി. ജനുവരി മൂന്നുമുതൽ

ബദിയടുക്ക : കാസർകോട് മെഡിക്കൽ കോളേജിൽ ഔട്ട്‌പേഷ്യന്റ് (ഒ.പി.) ചികിത്സ ജനുവരി മൂന്നിന് തുടങ്ങാൻ തിരക്കിട്ട നീക്കം. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. എ.റംലാബീവി ചൊവ്വാഴ്ച ഉക്കിനടുക്കയിലെത്തും. നിലവിലുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിനും ഏതൊക്കെ വിഭാഗങ്ങളിലാണ് ഒ.പി. തുടങ്ങേണ്ടതെന്ന് തീരുമാനിക്കാനുമാണ് ഡയറക്ടറുടെ സന്ദർശനം. ഒ.പി. തുടങ്ങിക്കഴിഞ്ഞാൽ പരിശോധനയ്ക്ക് എത്തുന്നവർക്ക് ആവശ്യമായ മരുന്ന് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഇതിനകം...

നാലപ്പാട് ഫർണിച്ചർ ട്രോഫി; ഫാസ്ക്ക് കടവത്ത് ജേതാക്കൾ

മേൽപ്പറമ്പ്: തമ്പ് മേൽപറമ്പ് ഇൻകാൽ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച എട്ടാമത് നാലപ്പാട് ഫർണിച്ചർ ട്രോഫി 2021സമാപിച്ചു. വാശിയേറിയ ഫൈനൽ മൽസരത്തിൽ ഫാസ്ക്ക് കടവത്ത് സെലക്റ്റഡ് കൊപ്പണക്കാലിനെ പരാജയപ്പെടുത്തി ജേതാക്കളായി. ടൂർണ്ണമെന്റ് ഉൽഘാടനം മേൽപറമ്പ് ഡിവൈഎസ്പി സുനിൽ കുമാർ നിർവ്വഹിച്ചു. വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരും നാലപ്പാട് ഫർണിച്ചർ ഡയറക്ട്ടർ...

രണ്ട് ഇരകൾ കൂടി; എൻഡോസൾഫാൻ ദുരിത ബാധിതരായ കാസർകോട്ടെ രണ്ട് കുട്ടികൾ മരിച്ചു

കാസർകോഡ്: എൻഡോസൾഫാൻ ദുരിത ബാധിതരായ കാസർകോട്ടെ രണ്ട് കുട്ടികൾ കൂടി മരിച്ചു. അജാനൂരിലെ മൊയ്തുവിന്റെ 11 വയസുള്ള മകൻ മുഹമ്മദ് ഇസ്മയിൽ, അമ്പലത്തറ മുക്കുഴിയിലെ മനുവിന്റെ മകൾ അഞ്ച് വയസുകാരി അമേയ എന്നിവരാണ് മരിച്ചത്. കർണാടകയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മുഹമ്മദ് ഇസ്മയിലിന്റെ മരണം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വച്ചാണ് അമേയ മരിച്ചത്. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് കൃത്യമായ ചികിത്സ...

സി.എമ്മിന്റെ അനുഭവമുണ്ടാകുമെന്നാണ് പറയുന്നത്, അതുകൊണ്ടൊന്നും പിന്നോട്ടില്ല; വധഭീഷണിയുണ്ടെന്ന് മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: തനിക്ക് വധഭീഷണിയുണ്ടെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മുസലിയാരുടെ അനുഭവം ഉണ്ടാകുമെന്ന് പലരും വിളിച്ചു പറയുന്നുണ്ട്. അങ്ങനെ വല്ലതും സംഭവിച്ചാല്‍ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതിയെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. മലപ്പുറം ആനക്കയത്ത് അഖില കേരള...
- Advertisement -spot_img

Latest News

പെരുന്നാളിന് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ നെയ്യും; വി.ഡി സതീശന്റെ ഫോട്ടോ വെച്ച് വ്യാജപ്രചാരണം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് പ്രചരിക്കുന്ന പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ‘ഒരോ റേഷൻ കാർഡ് ഉടമക്ക് അഞ്ച് കിലോ...
- Advertisement -spot_img