Latest news

1,067 കിലോ മീറ്റർ താണ്ടി മിടിക്കുന്ന ഹൃദയമെത്തി; 59കാരിയ്ക്ക് പുതുജീവൻ, ദില്ലിയിൽ സിനിമയെ വെല്ലും രംഗങ്ങൾ

ദില്ലി: ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ 59കാരിയ്ക്ക് പുതുജീവൻ. രാജ്യ തലസ്ഥാനമായ ദില്ലിയിലെ ഇന്ദിരാ ഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഫോർട്ടിസ് എസ്കോർട്ട്സ് ഹാ‍ർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് ​ഗ്രീൻ കോറിഡോറിലൂടെയാണ് ഹൃദയം എത്തിച്ചത്. നിർണായകമായ അവസാന 20 കിലോ മീറ്റർ ദൂരം വെറും 27 മിനിട്ടിനുള്ളിൽ താണ്ടിയാണ് ഹൃദയം ഫോർട്ടിസ് എസ്കോർട്ട്സ് ഹാ‍ർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് എത്തിയത്. ഡൈലേറ്റഡ്...

പ്രളയം മുതല്‍ വയനാട് ദുരന്തം വരെ; എയര്‍ലിഫ്റ്റ് ചെയ്തതിന്റെ 132 കോടി 62 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്ത സമയത്ത് വരെ ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിനാണ് കേന്ദ്രം തുക ആവശ്യപ്പെടുന്നത്. എത്രയും പെട്ടെന്ന് തുക അടക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ്...

പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ല, ഒടുവില്‍ അച്ഛനെത്തി; 12കാരിയെ പീഡിപ്പിച്ച യുവാവിനെ കുവൈത്തില്‍ നിന്ന് പറന്നിറങ്ങി കൊലപ്പെടുത്തി വൈകുന്നേരം മടങ്ങി

കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്നിറങ്ങി ഒരു കൊലപാതകം ചെയ്യുക, തുടര്‍ന്ന് അന്ന് തന്നെ അടുത്ത വിമാനത്തില്‍ തിരികെ കുവൈത്തിലേക്ക്. മസാല സിനിമകളിലെ സ്ഥിരം സീനല്ല അയല്‍ സംസ്ഥാനമായ ആന്ധ്രപ്രദേശില്‍ നടന്ന ഒരു കുറ്റകൃത്യമാണ് സംഭവം. എന്നാല്‍ അതിലേറെ കൗതുകമെന്തെന്നാല്‍ ഈ കുറ്റകൃത്യത്തെ കുറിച്ച് വെളിപ്പെടുത്തിയത് കൃത്യം ചെയ്ത പ്രതി തന്നെയാണ്. ആന്ധ്രപ്രദേശില്‍ അന്നമയ്യ ജില്ലയിലാണ് സംഭവം...

സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു; വിടവാങ്ങിയത് ദിലീപിനെതിരായ കേസിലെ പ്രധാന സാക്ഷി

ചെങ്ങന്നൂര്‍: സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേസില്‍ വലിയ വഴിത്തിരിവായിരുന്നു സൃഷ്ടിച്ചത്. തുടരന്വേഷണത്തിലേക്ക് കടന്നതും അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു. ബാചലന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വധഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ കേസില്‍ ദിലീപിനെതിരെ ചുമത്തിയത്‌. കേസ് അന്വേഷിച്ച...

ക്ഷേത്ര കളിയാട്ടത്തിന്റെ അന്നദാനത്തിന് മതസൗഹാർദ്ദത്തിന്റെ മധുരം

നീലേശ്വരം: വടക്കേ മലബാറിലെ പ്രശസ്തമായ പള്ളിക്കര പാലരെ കീഴിൽ വിഷ്ണു ക്ഷേത്രത്തിൽ രണ്ട് വർഷത്തിനു ശേഷം നടക്കുന്ന കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള അന്നദാനത്തിന് മതസൗഹാർദ്ദത്തിന്റെ മധുരം. തെയ്യംകെട്ട് കാണാനെത്തുന്ന പതിനായിരങ്ങൾക്ക് അന്നദാനത്തിനുള്ള അരി നൽകിയത് ക്ഷേത്രത്തിന് സമീപത്തുള്ള പള്ളിക്കര മുഹയുദ്ദീൻ ജമാഅത്ത് കമ്മിറ്റി. ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ച് പുനർനിർമ്മിച്ച ക്ഷേത്രത്തിൽ രണ്ടുവർഷം മുടങ്ങിയ...

ഗുകേഷ് ലോക ചെസ് ജേതാവ്; അവസാന ഗെയിമിൽ ഡിങ് ലിറനെ അട്ടിമറിച്ചു

സിങ്കപ്പുര്‍: ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം. വാശിയേറിയ പോരാട്ടത്തിൽ മുൻ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്. സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തിൽ ലിറന് സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷിന്റെ വിജയം. ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചലഞ്ചറാണ് ഗുകേഷ്. മത്സരം വിജയിച്ചതോടെ ചെസ് ഇതിഹാസം...

ബന്തിയോട് പച്ചമ്പളയില്‍ അഭ്യാസ പ്രകടനത്തിനിടയില്‍ പുത്തന്‍ താര്‍ ജീപ്പ് കത്തി നശിച്ചു

ബന്തിയോട്: അഭ്യാസ പ്രകടനത്തിനിടയില്‍ രജിസ്‌ട്രേഷന്‍ പോലുമാകാത്ത പുത്തന്‍ താര്‍ ജീപ്പ് പൂര്‍ണ്ണമായും കത്തി നശിച്ചു. വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുമ്പള, പച്ചമ്പളയിലാണ് സംഭവം. ഹൊസങ്കടി, സ്വദേശിനിയുടെ പേരിലുള്ളതാണ് കത്തിനശിച്ച വാഹനത്തിന്റെ താല്‍ക്കാലിക രജിസ്‌ട്രേഷന്‍. ഏതാനും യുവാക്കളാണ് താര്‍ ജീപ്പുമായി പച്ചമ്പളയിലെ ഗ്രൗണ്ടിലെത്തിയത്. വാഹനം ഗ്രൗണ്ടില്‍ അഭ്യാസ പ്രകടനം...

പാലക്കാട് കരിമ്പയില്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് കരിമ്പയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് നിയന്ത്രണം വിട്ടെത്തിയ സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. അമിതവേഗത്തിലെത്തിയ ലോറി മറ്റൊരു വാഹനത്തിലിടിച്ച് വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് കരിമ്പയില്‍വെച്ച് മറിഞ്ഞത്. മരിച്ച നാല് പേരും പെണ്‍കുട്ടികളാണ്. മൂന്നുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. അപകടത്തിനു പിന്നാലെ...

റേഡിയോയും ഡിജിറ്റലാവുന്നു; നാഴികക്കല്ലായേക്കാവുന്ന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ റേഡിയോ പ്രക്ഷേപണം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രധാന ചുവടുവെയ്പുമായി വാര്‍ത്താ വിതരണ മന്ത്രാലയം. അനലോഗ് സിഗ്‌നലുകള്‍ ഉപയോഗിച്ചുള്ള പരമ്പരാത റേഡിയോ പ്രക്ഷേപണത്തിന് പകരം ഡിജിറ്റല്‍ സിഗ്‌നലുകള്‍ ഉപയോഗിച്ചുള്ള റേഡിയോ പ്രക്ഷേപണത്തിലേക്കുള്ള നടപടികള്‍ക്കാണ് രാജ്യം ഒരുങ്ങുന്നത്. ഇതിനാവശ്യമായ ഡിജിറ്റല്‍ റേഡിയോ ബ്രോഡ്കാസ്റ്റിങ് നയങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് വാര്‍ത്താവിതരണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു...

കാസര്‍കോട്ടെ ജിന്നുമ്മയ്ക്കും ഭർത്താവിനും ഉന്നത ബന്ധങ്ങളെന്ന് ആരോപണം; ആഡംബര വീട്ടിലെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

കാസര്‍കോട്: പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ കൊലപാതകത്തില്‍ പിടിയിലായ ജിന്നുമ്മ എന്ന ഷമീന, ഭര്‍ത്താവ് ഉബൈസ് എന്നിവര്‍ക്ക് ഉന്നത ബന്ധങ്ങളെന്ന് ആരോപണം. ഇത് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു. നേരത്തെ ബേക്കല്‍ പൊലീസ് അന്വേഷണം ഉഴപ്പിയതിന് കാരണം ബാഹ്യ ഇടപെടലുകളാണെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചിരുന്നു. കൂളിക്കുന്നിലെ ആഡംബര വീട്ടിലാണ് ജിന്നുമ്മ എന്നറിയപ്പെടുന്ന ഷമീനയുടേയും ഭര്‍‍ത്താവ്...
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img