ബെംഗളൂരു: ഷിരൂരിലെ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. Cp4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍ നിന്നാണ് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. രണ്ട് ടയറിന്‍റെ ഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇത് ഏത് ലോറി എന്ന് പറയാൻ ആയിട്ടില്ലെന്ന് അര്‍ജുന്‍റെ ലോറി ഉടമ മനാഫ് പറഞ്ഞു. ട്രക്കിന്‍റെ...
ന്യൂഡൽഹി: ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനുള്ള തുടർനടപടി സജീവമാക്കി കേന്ദ്രസർക്കാർ.
വിയോജിച്ചുനിൽക്കുന്ന പ്രതിപക്ഷകക്ഷികളുമായുള്ള സമവായചർച്ചകൾക്ക് മന്ത്രിമാരായ രാജ്‌നാഥ് സിങ്, അർജുൻ റാം മേഘ്‌വാൾ, കിരൺ റിജിജു എന്നിവരെ ബുധനാഴ്ചത്തെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. കോവിന്ദ് സമിതി നിർദേശങ്ങളുടെ നടത്തിപ്പിനുള്ള മേൽനോട്ട സമിതിയാകും കരട് ബിൽ തയ്യാറാക്കുക. ഇത് ഡിസംബറിൽ ചേരുന്ന പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ അവതരിപ്പിക്കാനാണ് നീക്കം.
പ്രതിപക്ഷകക്ഷികളെ വിശ്വാസത്തിലെടുക്കാനുള്ള...
ലഖ്നോ: ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന് പകരം അയോധ്യ ജില്ലയിലെ ധന്നിപൂരിൽ പുതിയ പള്ളി നിർമിക്കുന്നതിന് സുന്നി സെൻട്രൽ വഖഫ് ബോർഡ് രൂപവത്കരിച്ച ഇന്തോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷന്റെ കീഴിലുള്ള നാല് സമിതികൾ പിരിച്ചുവിട്ടു.
അഡ്‌മിനിസ്‌ട്രേറ്റിവ്, ഫിനാൻസ്, വികസന, പ്രചാരണ സമിതികളാണ് പിരിച്ചുവിട്ടത്. ധന്നിപൂരിൽ അഞ്ചേക്കർ സ്ഥലം അനുവദിച്ച് നാലു വർഷമായിട്ടും ഒരു കോടി രൂപ മാത്രമാണ് സമാഹരിക്കാൻ...
മഞ്ചേശ്വരം : വെള്ളിയാഴ്ച ഉച്ചയോടെ പോലീസ് വാഹനങ്ങൾ പതിവില്ലാതെ ഉപ്പള പത്വാടി റോഡിലൂടെ കുതിച്ചെത്തി കൊണ്ടവൂരിന് സമീപത്തെ ഇരുനില വീടിനു മുന്നിൽ നിർത്തിയത് സമീപവാസികളിൽ ആദ്യം ആകാംക്ഷയായിരുന്നു. മയക്കുമരുന്ന് പിടിച്ച വിവരം പുറത്തുവന്നതോടെ പലഭാഗത്തുനിന്നും ആളുകൾ ഒഴുകിയെത്തി.
ഓഗസ്റ്റ് 30-ന് മേൽപ്പറമ്പ് കൈനേത്ത് റോഡിൽ എം.ഡി.എം.എ.യുമായി അബ്ദുൾ റഹ്‌മാൻ എന്ന ബി.ഇ. രവിയെ (28) പോലീസ്...
ദില്ലി:സമീപകാലത്ത് ലോട്ടറിയടിച്ച ടെലികോം സേവനദാതാക്കള്‍ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്‍ തന്നെ. സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് ശേഷമുള്ള ആദ്യ മാസം (ജൂലൈ) 29 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ബിഎസ്എന്‍എല്ലിന് കിട്ടിയത് എന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
4ജി വൈകിയതും നെറ്റ്‌വര്‍ക്കിന്‍റെ വേഗമില്ലായ്‌മയും ബിഎസ്എന്‍എല്ലില്‍ നിന്ന്...
കൊച്ചി: എസ്ബിഐ ബാങ്കിൻ്റെ പേരിൽ വാട്സ്ആപ്പിലൂടെ വ്യാപക തട്ടിപ്പിന് ശ്രമം. വാട്സ്ആപ്പ് നമ്പറുകൾ ഹാക്ക് ചെയ്താണ് തട്ടിപ്പ്. ഒട്ടനവധി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ബാങ്കിന്റെ പേരിൽ തെറ്റായ സന്ദേശം എത്തി. നിരവധി നമ്പറുകൾ ഹാക്ക് ചെയ്ത് ഗ്രൂപ്പ് ഐക്കൺ മാറ്റി എസ്ബിഐയുടെ ലോഗോ പകരം വെച്ചു. രാവിലെ പത്തോടുകൂടിയാണ് സംഭവം. റിവാർഡ് തുക ലഭിക്കാൻ ആപ്ലിക്കേഷൻ...
തിരുവനന്തപുരം: ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് കേരളം...
ബംഗളൂരു: മുസ്ളീം വിഭാഗത്തിൽപെട്ടവർ കൂടുതലായി താമസിക്കുന്ന നഗരഭാഗത്തെ പാകിസ്ഥാൻ എന്നുവിളിച്ച് ഹൈക്കോടതി ജഡ്‌ജി. സംഭവം വിവാദമായതോടെ നേരിട്ട് ഇടപെട്ട് സുപ്രീംകോടതി. കേസ് വാദത്തിനിടെ ബംഗളൂരു നഗരത്തിലെ ഒരുഭാഗത്തെ ജനങ്ങളുടെ സ്വഭാവം വിവരിക്കവെയാണ് കർണാടക ഹൈക്കോടതി ജഡ്‌ജിയായ വേദവ്യാസാചാര്യ ശ്രീശാനന്ദ ഇത്തരത്തിൽ പറഞ്ഞത്. വാദത്തിന്റെ സൂം മീറ്റിംഗ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ വലിയ വിമർശനം തന്നെയുണ്ടായി....
അബൂദബി: പാസ്‌പോർട്ട് സേവ സംവിധാനത്തിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ മുതൽ ഈമാസം 22 വരെ പാസ്‌പോർട്ട് സേവനങ്ങൾ തടസപ്പെടുമെന്ന് അബൂദബി ഇന്ത്യൻ എംബസി അറിയിച്ചു. എംബസിയിലും ബി.എൽ.എസ്. കേന്ദ്രങ്ങളിലും പാസ്‌പോർട്ട് സർവീസുകൾ മുടങ്ങും. ബി.എൽ.എസ് കേന്ദ്രങ്ങൾ നൽകിയ അപ്പോയിന്റ്‌മെന്റുകൾ ഈമാസം 23 മുതൽ 27 വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റി നൽകും. മറ്റു കോൺസുലാർ സേവനങ്ങൾക്ക്...
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും. ഇന്നലെ വരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിങ് പൂര്‍ത്തിയായത്. എല്ലാവരുടെയും ഹിയറിങ് നടത്തി...