Latest news

പൊതുജനത്തിന് ഇരുട്ടടി! സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ് ഫെബ്രുവരി മാസത്തിലും പിരിക്കും, യൂണിറ്റിന് 10 പൈസ

തിരുവനന്തപുരം: വൈദ്യുതി സര്‍ചാര്‍ജ് ഫെബ്രുവരി മാസത്തിലും പിരിക്കും. യൂണിറ്റിന് 10 പൈസ വെച്ച് സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധിക ബാധ്യതയാണെന്നും ഇതാണ് അടുത്ത മാസം സ്വന്തം നിലയിൽ സര്‍ചാര്‍ജ് പിരിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു. പുതുവര്‍ഷത്തില്‍ സര്‍ചാര്‍ജ് ഒഴിവാക്കുമെന്ന ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ് കെഎസ്ഇബിയുടെ തീരുമാനം. ഇന്ധനവില...

എൻഡോസൾഫാൻ ദുരിതബാധിതയുടെ കുടുംബത്തിന് ജപ്തി ഭീഷണി, ഇടപെട്ട് മഞ്ചേശ്വരം എംഎൽഎ, ഒരാഴ്ചയ്ക്കകം ആധാരം തിരികെ വാങ്ങി നൽകും

മഞ്ചേശ്വരം: ജപ്തി ഭീഷണിയെ തുടർന്ന് കണ്ണീരോടെ കഴിയുകയായിരുന്ന കുടുംബത്തിന് ആശ്വാസം. എൻഡോസൾഫാൻ ദുരിതബാധിതയായ മീഞ്ച പഞ്ചായത്ത് ബാളിയൂർ സ്വദേശിനി തീർഥ എന്ന പെൺകുട്ടിയുടെ കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുത്ത് എകെഎം അശ്റഫ് എംഎൽഎ. മാധ്യമങ്ങളിൽവന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടനെ എംഎൽഎ എൻഡോസൾഫാൻ ദുരിതബാധിതയായ തീർത്ഥയുടെ വീട് സന്ദർശിക്കുകയും അവരുടെ ഇപ്പോഴത്തെ കടബാധ്യത പൂർണമായും താൻ ഏറ്റെടുക്കുമെന്ന്...

പ്രവാസികൾക്ക് വൻ തിരിച്ചടിയാകുമോ ഈ നീക്കം? നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി, നിർദ്ദേശത്തിന് അംഗീകാരം

മനാമ: പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ചുമത്താനുള്ള നിര്‍ദ്ദേശത്തിന് ബഹ്റൈന്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. ഒരു വര്‍ഷം മുമ്പ് ഇതേ നിർദേശം പാർലമെന്‍റ് അംഗങ്ങൾ ഏകകണ്ഠമായി അംഗീകരിച്ചിരുന്നെങ്കിലും ശൂറ കൗണ്‍സിൽ തള്ളിയിരുന്നു. ഇതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയ്ക്ക് വെച്ചതും പാർലമെന്‍റ് ഏകകണ്ഠമായി തന്നെ അംഗീകരിച്ചതും. ശൂറ കൗണ്‍സിൽ ഇത്തവണയും നിര്‍ദ്ദേശം...

‘സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നവർ ശ്രദ്ധിക്കുക, അംഗീകാരമില്ലാത്ത യൂസ്ഡ് കാർ ഷോറൂമുകളിൽ നിന്നും വാഹനങ്ങൾ വാങ്ങരുത്’; മുന്നറിയിപ്പുമായി ഗതാഗതവകുപ്പ്

അനധികൃത യൂസ്ഡ് കാർ ഷോറൂമുകൾക്ക് കടിഞ്ഞാണിടാൻ ഗതാഗത വകുപ്പ്. യൂസ്ഡ് കാർ ഷോറൂമുകൾക്ക് ഓതറൈസേഷൻ നിർബന്ധമാക്കി. മാർച്ച് 31നു മുൻപ് യൂസ്ഡ് കാർ ഷോറൂമുകൾ ഓതറൈസേഷൻ നേടണം. ഓതറൈസേഷൻ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഇത്തരം സ്ഥാപനങ്ങളിലെ വാഹനങ്ങളെ കരിമ്പട്ടികയിൽ പെടുത്തും. അംഗീകാരമില്ലാത്ത യൂസ്ഡ് കാർ ഷോറൂമുകളിൽ നിന്നും വാഹനങ്ങൾ വാങ്ങരുതെന്ന് ജനങ്ങൾക്ക്...

മസ്കറ്റ് കെ.എം.സി.സി ധനസഹായം വിതരണം ചെയ്തു

ഉപ്പള: മസ്കറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ നിർധന കുടുംബങ്ങൾക്ക് നൽകി വരുന്ന മർഹൂം ഗോൾഡൻ സാഹിബ്‌ കാരുണ്യ സ്പർശം പദ്ധതിയിൽ വൊക്കാടി, കുമ്പള, പുത്തിഗെ, പഞ്ചായത്തുകളിലെ മൂന്നു കുടുംബത്തിനുള്ള സഹായം ഉപ്പള സി.എച്ച് സൗധത്തിൽ വെച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തു. ഹാജി അബൂ റോയലിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് മണ്ഡലം...

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; രാവിലെ 11 മുതൽ മൂന്ന് ഡിഗ്രി വരെ അധിക താപനിലയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പകൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ഒറ്റപെട്ട ഇടങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നു വരെ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ അധിക താപനിലയ്ക്കാണ് സാധ്യത പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത്...

കുട്ടികള്‍ രാത്രി 11ന് ശേഷം സിനിമ തിയേറ്ററുകളില്‍ വേണ്ട; നിര്‍ണായക ഉത്തരവുമായി കോടതി, കാരണം കുട്ടികളുടെ സുരക്ഷ

16 വയസ്സില്‍ താഴെയുള്ള കുട്ടികളെ രാത്രി 11 മണിക്ക് ശേഷമുള്ള ഷോകള്‍ക്ക് അനുവദിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. സിനിമ തിയേറ്ററുകളിലും തിയേറ്റര്‍ കോംപ്ലക്‌സുകളിലും മള്‍ട്ടിപ്ലക്‌സുകളിലും നിയന്ത്രണം ബാധകമാണ്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും തെലങ്കാന ഹൈക്കോടതി അറിയിച്ചു. ഉത്സവകാലത്തും റിലീസ് സമയത്തും സിനിമകള്‍ക്ക് ടിക്കറ്റ് നിരക്ക് പരിധിയില്ലാതെ ഉയര്‍ത്തുന്നതിനും അര്‍ധരാത്രി പ്രീമിയറുകള്‍ നടത്തുന്നതിനും എതിരായ...

സമസ്ത ഫാളില; ഒന്നാം സനദ് ദാന സമ്മേളനം ജനുവരി 29 ന് ബേക്കൂറിൽ

ഉപ്പള: ഒബർള ബേക്കൂർ നൂറുൽ ഹുദാ വിമൻസ് ശരീഅത്ത് കോളജിൽ ഫാളില പഠനം പൂർത്തിയാക്കിയവർക്കുള്ള ഒന്നാം സനദ് ദാന സമ്മേളനം ജനുവരി 29 ന് ബേക്കൂർ സീ പാലസ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എസ്.എസ്.എൽ.സിക്ക് ശേഷം പെൺകുട്ടികളുടെ തുടർ പഠനത്തിനുള്ള മത ഭൗതിക സമന്വയ സംവിധാനമാണ് ഫാളില...

ഒരേ ഒരു രാജാവ്, ഒരേ ഒരു ബുംറ; ഐസിസി ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ജസ്പ്രീത് ബുംറയ്ക്ക്

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ബോളർ ആരാണെന്ന് ചോദിച്ചാൽ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന പേരാണ് ജസ്പ്രീത് ബുംറ. ക്രിക്കറ്റിൽ ഏത് ബോളറെയാണ് നേരിടുന്നതിൽ പ്രയാസകരം എന്ന് ചോദിച്ചാൽ എല്ലാവരും ബുംറയെ തിരഞ്ഞെടുക്കും. അത്രമേൽ പ്രഹരം ഏല്പിക്കാൻ കെല്പുള്ളവനാണ് ആ ഇതിഹാസം. പണ്ട് ബോളർമാരുടെ യുഗത്തിലേക്ക് ദൈവം സച്ചിൻ ടെണ്ടുൽക്കറെ അയച്ചു, കാലം...

20 രൂപയുണ്ടോ? മൂന്ന് മാസത്തേക്ക് നിങ്ങളുടെ ടെലികോം സേവനങ്ങള്‍ തടസപ്പെടില്ല; കമ്പനികള്‍ക്ക് എട്ടിന്റെ പണിയുമായി ട്രായ്

ടെലികോം സേവന ദാതാക്കളുടെ ചൂഷണത്തിന് അറുതിവരുത്താനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി താരിഫുകള്‍ ക്രമീകരിക്കണമെന്ന് നേരത്തെ ട്രായ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും കമ്പനികള്‍ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് പുതിയ നിബന്ധന. പ്രീപെയ്ഡ് കണക്ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള പാക്കേജ് താരിഫുകള്‍ മാത്രമാണ് നിലവിലുണ്ടായിരുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവരെയും വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്നവരെയും ചൂഷണം...
- Advertisement -spot_img

Latest News

വിവാഹത്തിനുശേഷം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചോ?; ചർച്ചയായി തുർക്കി എംപിയുടെ പോസ്റ്റ്

ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...
- Advertisement -spot_img