Friday, April 26, 2024

Latest news

ചരിത്രത്തില്‍ ആദ്യമായി ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ തറാവീഹ് നിസ്‌ക്കാരം; പങ്കെടുത്തത് ആയിരങ്ങള്‍

ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി ന്യൂയോര്‍ക്ക് സിറ്റിയിലെ ടൈംസ് സ്‌ക്വയറില്‍ തറാവീഹ് നിസ്‌ക്കാരം(റമദാനിലെ പ്രത്യേക പ്രാര്‍ത്ഥന). ന്യൂയോര്‍ക്ക് സിറ്റിയിലെ ഏറ്റവും തിരക്കേറിയ നഗരഭാഗമാണ് ടൈംസ് സ്‌ക്വയറില്‍ നടന്ന തറാവീഹില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. വിനോദസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രം കൂടിയാണ് ഇവിടം. വര്‍ഷത്തില്‍ 50മില്യണ്‍ വിനോദസഞ്ചാരികളാണ് ഇവിടെ എത്താറ്. തറാവീഹ് മാത്രമല്ല ഇഫ്താറും സംഘാടകര്‍ ഒരുക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തറാവീഹ് നിസ്‌ക്കാരം...

കൂടുന്നു, കുറയുന്നു, മാറ്റമില്ലാതെ തുടരുന്നു; ഇന്നത്തെ സ്വർണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4780 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിന് 38240 രൂപയാണ് വില. കഴിഞ്ഞ നാല് ദിവസത്തിനിടെ സ്വർണ വില സംസ്ഥാനത്ത് കുതിച്ചുയരുകയും കുത്തനെ താഴുകയും ചെയ്തിരുന്നു. നാല് ദിവസത്തിൽ രണ്ട് ദിവസം വില കുറഞ്ഞിരുന്നു. ഇന്ന് മാറ്റമില്ലാതെ സ്വർണ വില...

മുസ്ലീം പള്ളി പെയിൻ്റ് ചെയ്യിപ്പിച്ച സൂര്യനാരായണൻ; വറ്റല്ലൂരിന്റെ മതേതര മാതൃക

മലപ്പുറം: വറ്റല്ലൂരിലെ പ്രവാസിയായ സൂര്യനാരായണൻ നാട്ടിലെത്തിയപ്പഴാണ് വീടിന് സമീപത്തെ നിസ്‌ക്കാരപളളിയുടെ ചുമരുകൾ ശ്രദ്ധിച്ചത്. സാധാരണ എല്ലായിടത്തും റമദാൻ ആരംഭിക്കാനാവുമ്പോഴേക്കും പള്ളിയും പരിസരവുമെല്ലാം പെയിന്റടിച്ച് ഭംഗിയാക്കാറുള്ളതാണ്. എന്നാൽ റമദാൻ അടുത്തെത്തിയിട്ടും കുറുവ വില്ലേജ് ഓഫീസിന് സമീപത്തെ ഉമറുൽ ഫാറൂഖ് മസ്ജിദ് പെയിന്റടിക്കുകയോ പുതുക്കിയിട്ടോ ഇല്ല. അപ്പോഴാണ് സൂര്യനാരായണന്റെ മനസിൽ ഒരാഗ്രഹം തോന്നിയത്. 'എന്തുകൊണ്ട് തനിക്ക് ആ...

തര്‍ക്കത്തിന് പിന്നാലെ എട്ടുവയസുകാരനെ 13 വയസുകാരനായ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ന്യൂദല്‍ഹി: വഴക്കിനെ തുടര്‍ന്ന് എട്ടുവയസുകാരനെ 13 വയസുകാരനായ സുഹൃത്ത് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി പൊലീസ്. പ്രതിയെ പിടികൂടിയതായി പൊലീസ് പറഞ്ഞു. ദല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ശനിയാഴ്ച ഉച്ചയോടെ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നതായാണ് കുട്ടിയെ വീട്ടുകാര്‍ അവസാനമായി കണ്ടത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ കുട്ടിയെ...

ആറ് വർഷത്തിനിടെ കൈക്കൂലിക്കേസിൽപെട്ടത് 134 സർക്കാർ ജീവനക്കാർ; അഴിമതിക്ക് മുന്നിൽ റവന്യു വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ആറ് വ‍ർഷത്തിനിടെ കൈക്കൂലി വാങ്ങിയതിന് പിടിയിലായത് 134 സർക്കാർ ഉദ്യോഗസ്ഥർ. റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരാണ് പിടിയിലായവരിൽ കൂടുതലും. 18 പൊലീസുകാരെയും കൈക്കൂലി വാങ്ങുന്നതിടെ വിജിലൻസ് പിടികൂടി. സർക്കാർ സേവനങ്ങൾക്കായി ഓഫീസുകളെ സമീപിച്ചവരിൽ നിന്നാണ് പലരും കൈക്കൂലി വാങ്ങിയത്. കരംമടക്കാനും ഭൂമി തരമാറ്റാനും സർട്ടിഫിക്കറ്റകള്‍ക്കുമായി റവന്യൂ ഓഫീസുകളിലെത്തിയവർനിന്നും കൈക്കൂലി വാങ്ങി 31 ഉദ്യോഗസ്ഥരെയാണ് വിജിലൻസ് കൈയോടെ...

മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കം; ആദൂര്‍ പാണ്ടിയില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

കാസര്‍കോട് : ആദൂര്‍ പാണ്ടിയില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണനാണ് (56) മരിച്ചത്. ബാലകൃഷ്ണന്റെ മകന്‍ നരേന്ദ്രപ്രസാദിനെ പോലിസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് വിവരം.  

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിൽ താഴെ; രോഗവ്യാപന നിരക്കിൽ കേരളം മുന്നിൽ

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിൽ താഴെയെത്തി. 24 മണിക്കൂറിനിടെ 999 പേർക്ക് മാത്രമാണ് രോ​ഗം സ്ഥിരീകരിച്ചത്. സംസ്ഥാനങ്ങളിൽ നിന്നുള്ള രോ​ഗ ബാധിതരുടെ എണ്ണമാണിത്. രോഗബാധിതരുടെ എണ്ണം ആയിരത്തിൽ താഴെയെത്തുന്നത് 716 ദിവസങ്ങൾക്ക് ശേഷം ആണ്. അതേസമയം രോഗവ്യാപന നിരക്കിൽ ഇപ്പോഴും കേരളം തന്നെയാണ് മുന്നിൽ. കേരളത്തിൽ ഇന്നലെ 256 പുതിയ രോ​ഗികൾ;...

വിജയിക്കാൻ ഈ കുട്ടി പഠിപ്പിക്കുന്ന മൂന്ന് കാര്യങ്ങൾ; വൈറൽ വിഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

സമൂഹമാധ്യമങ്ങളിലെ ഹൃദ്യവും പ്രചോദനം നൽകുന്നതുമായ കുറിപ്പുകളും പോസ്റ്റുകളും പതിവായി പങ്കുവയ്ക്കുന്ന വ്യക്തിയാണ്  മഹീന്ദ്രയുടെ മേധാവിയായ ആനന്ദ് മഹീന്ദ്ര. അത്തരത്തിലുള്ള ഒരു വിഡിയോയാണ് അദ്ദേഹം തന്റെ ട്വിറ്റർ പേജിൽ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഒരു ആൺകുട്ടി നിശ്ചദാർഢ്യവും ക്ഷമയും കൊണ്ട് ലക്ഷ്യം നേടിയെടുക്കുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. ഒരു ജലാശയത്തിനരികിൽ കപ്പി പോലുള്ള ഒരു ഉപകരണം സ്ഥാപിച്ച് ചൂണ്ട ഉപയോഗിച്ച് മീൻ...

തുടർച്ചയായി 387 കിലോമീറ്റർ ഓടി, പുത്തൻ റോയൽ എൻഫീൽഡ് ബൈക്ക് പൊട്ടിത്തെറിച്ചു (വീഡിയോ)

ഹൈദരാബാദ്: വാഹനപൂജയ്ക്കായി കൊണ്ടുവന്ന പുത്തൻ ബൈക്ക് പൊട്ടിത്തെറിച്ചു. ബൈക്ക് പാര്‍ക്കിങ്ങില്‍ നിര്‍ത്തി ഉടമ ക്ഷേത്രത്തില്‍ പ്രവേശിച്ചയുടനെയായിരുന്നു വാഹനം പൊട്ടിത്തെറിച്ചത്. റോയൽ എൻഫീൽഡ് (Royal Enfield) ബൈക്കാണ് അഗ്നിക്കിരയായത്.  മൈസൂരുവില്‍ നിന്ന് ആന്ധ്രയിലെ അനന്ത്പുരിലേക്ക് 387 കിലോമീറ്റര്‍ ദൂരം തുടർച്ചയായി ഓടിച്ചാണ് ക്ഷേത്രത്തിൽ എത്തിയത്. തുടർച്ചയായി ഓടിച്ചത് മൂലം വാഹനം അമിതമായി ചൂടായതായിരിക്കാം അപകട കാരണമെന്നാണ്...

ഒന്നിലധികം ഹാന്റ് ബാഗേജ് അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്; ഇളവുകള്‍ ഇങ്ങനെ

ദുബൈ: യാത്രക്കാരെ ഒന്നിലധികം ഹാന്റ് ബാഗേജുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. പരമാവധി 115 സെന്റീമീറ്റര്‍ വരെ നീളവും വീതിയും ഉയരവുമുള്ള ബാഗേജുകള്‍ മാത്രമേ ഇങ്ങനെ അനുവദിക്കുകയുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ലാപ്‍ടോപ് ബാഗ്, ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങുന്ന ഗിഫ്റ്റ് തുടങ്ങിയവയ്‍ക്ക് ഇളവ് ലഭിക്കും. സ്‍ത്രീകളുടെ ഹാന്റ് ബാഗ്, ഓവര്‍കോട്ട് അല്ലെങ്കില്‍ റാപ്,...
- Advertisement -spot_img

Latest News

ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി ഹൈക്കോടതിയിൽ

ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയെന്നാണ് ഹരജിക്കാരന്‍റെ വാദം.ആനന്ദ് എസ്.ജൊന്ദാലെ...
- Advertisement -spot_img