Tuesday, May 7, 2024

Latest news

അറസ്റ്റിലായ യാചകന്റെ പക്കല്‍ നിന്ന് കണ്ടെടുത്തത് എട്ടുലക്ഷം രൂപ

ദുബൈ: ദുബൈ പൊലീസ് അറസ്റ്റ് ചെയ്ത യാചകന്റെ കൈവശം കണ്ടെടുത്തത് 40,000 ദിര്‍ഹവും (8 ലക്ഷം ഇന്ത്യന്‍ രൂപ) അറബ്, വിദേശ കറന്‍സികളും. റമദാന്‍ മാസത്തില്‍ ഭിക്ഷാടനത്തിലൂടെയാണ് ഇയാള്‍ ഇത്രയും പണം സ്വന്തമാക്കിയത്. ഭിക്ഷാടനത്തിനെതിരായ ദുബൈ പൊലീസിന്റെ ക്യാമ്പയിനിന്റെ ഭാഗമായാണ് ഇയാള്‍ പിടിയിലായത്. ഭിക്ഷാടനത്തിന്റെ അപകടങ്ങളെ കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക, സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുക...

പുരുഷന്മാരുടെ ഒരഭ്യാസവും ഇവിടെ നടക്കില്ല, പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത ​ഗ്രാമം!

ഒറ്റനോട്ടത്തിൽ കെനിയയിലെ ഉമോജ(Umoja) എന്ന കൊച്ചുഗ്രാമം ഒരു സാധാരണ ആഫ്രിക്കൻ ഗ്രാമമായി തോന്നാം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മണൽക്കാടുകളും, കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളും, വർണ്ണാഭമായ വസ്ത്രങ്ങൾ ധരിച്ച സ്ത്രീകളും എല്ലാം ഒരു സാധാരണ ആഫ്രിക്കൻ ഗ്രാമത്തെ അനുസ്‍മരിപ്പിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും, ഒരു കാര്യത്തിൽ ഇത് തികച്ചും വ്യത്യസ്‍തമാണ്. ഒരുപക്ഷേ, ലോകത്തിലെ മറ്റേത് ഗ്രാമത്തെക്കാളും... ഈ ഗ്രാമത്തിൽ പുരുഷന്മാരില്ല...

20000 രൂപയ്ക്ക് താഴെ ഐഫോണ്‍ വാങ്ങാം; സുവര്‍ണ്ണാവസരം ഇങ്ങനെ

ഇരുപതിനായിരം രൂപയ്ക്ക് താഴെ ഒരു ഐഫോണ്‍ വാങ്ങാന്‍ സാധിച്ചാലോ. ഇപ്പോള്‍ അതിന് അവസരം ഒരുങ്ങുന്നു. ഐഫോണ്‍ എസ്ഇ 2020 (IPhone SE 2020) മോഡല്‍ ഫോണ്‍ ഇപ്പോള്‍ 17,499 രൂപയ്ക്ക് വാങ്ങാം. ഐഫോണ്‍ എസ്ഇ 2022 ഇറങ്ങിയതോടെ ഈ മോഡലിന് വലിയ വിലക്കുറവ് (Price Cut) വിപണിയില്‍ ലഭിക്കുന്നുണ്ട്. ഐഫോണ്‍ എസ്ഇ 2020 യുടെ 64...

കുതിരയുമായി തിരക്കേറിയ ട്രെയിനില്‍ യാത്ര ചെയ്‍ത് ഉടമ, നടപടിയെടുത്ത് റെയില്‍വേ

ഏതെങ്കിലും കുതിര ട്രെയിനിൽ യാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ, അങ്ങനെ ഒരു സംഭവമുണ്ടായി. അതിന്റെ ഉടമയെ റെയിൽവേ ആക്ട് പ്രകാരം ആർപിഎഫ് അറസ്റ്റും ചെയ്‍തു. 40 -കാരനായ ഗഫൂർ അലി മൊല്ല എന്ന ഉടമയാണ് തന്റെ കുതിരയെയും കയറ്റി ദക്ഷിണ ദുർഗാപൂരിൽ നിന്ന് നേത്രയിലേക്ക് 23 കിലോമീറ്റർ ദൂരം യാത്ര ചെയ്തത്. എന്നിരുന്നാലും, വ്യാഴാഴ്ച EMU...

വെള്ളവും ഭക്ഷണവുമില്ല, പുറത്തിറങ്ങാൻ അനുമതിയും, ജനാലകളിൽ കൂടി അലറിവിളിച്ച് ജനങ്ങൾ; ചൈനയിൽ നിന്നും പേടിപ്പെടുത്തും വീഡിയോ

ഷാങ്‌ഹായ്: ചൈനയിലെ ഏറ്റവും വലിയ നഗരവും ആഗോള സാമ്പത്തിക കേന്ദ്രവുമായ ഷാങ്‌ഹായ് നേരിടുന്നത് രാജ്യം കണ്ട ഏറ്റവും വലിയ കൊവിഡ് പ്രതിസന്ധി. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കനത്ത നിയന്ത്രണങ്ങളാണ് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. വെള്ളവും ഭക്ഷണവും മറ്റ് അവശ്യവസ്‌തുക്കളും കിട്ടാനില്ലാത്ത പ്രതിസന്ധിയാണ് ജനങ്ങൾ നേരിടുന്നത്. പലരും പട്ടിണിയുടെ വക്കിലാണെന്നും റിപ്പോർട്ടുകളുണ്ട്. പുറത്തിറങ്ങാൻ സാധിക്കാതെ വെള്ളം, ഭക്ഷണം മറ്റ്...

മുസ്‌ലിങ്ങള്‍ക്ക് റംസാന്‍ നോമ്പ് തുറ ഒരുക്കി ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ ഹിന്ദു ക്ഷേത്രം

അഹമ്മദാബാദ്: മുസ്‌ലിങ്ങള്‍ക്ക് നോമ്പ് തുറ ഒരുക്കി ഗുജറാത്തിലെ വരന്ദവീര്‍ മഹാരാജ് ക്ഷേത്രം. ക്ഷേത്ര കമ്മിറ്റി വദ്ഗാം താലൂക്കിലെ ഗ്രാമത്തിലെ നൂറോളം മുസ്‌ലിം നിവാസികളെ 1200 വര്‍ഷം പഴക്കമുള്ള വരന്ദ വീര്‍ മഹാരാജ് ക്ഷേത്ര പരിസരത്ത് മഗ്‌രീബ് നമസ്‌കരിക്കാനും നോമ്പ് തുറക്കാനും ക്ഷണിക്കുകയായിരുന്നു. ‘വരന്ദ വീര്‍ മഹാരാജ് ക്ഷേത്രം ഞങ്ങളുടെ ഗ്രാമത്തിലെ ഒരു ചരിത്ര സ്ഥലമാണ്. വര്‍ഷം...

ഇന്ധനവില വർധനവ്: വിമാനയാത്രക്കിടെ സ്മൃതി ഇറാനിയെ ചോദ്യം ചെയ്ത് കോൺ​ഗ്രസ് നേതാവ് -വീഡിയോ

ദില്ലി: വിമാനയാത്രക്കിടെ ഇന്ധനവില വർധനവിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ചോദ്യം ചെയ്ത് കോൺ​ഗ്രസ് നേതാവ്. ദില്ലി-ഗുവാഹത്തി വിമാനത്തിലാണ് സംഭവം. മഹിളാ കോൺ​ഗ്രസ് നേതാവ് നെറ്റ ഡിസൂസയാണ് സ്മൃതി ഇറാനിയെ ചോദ്യം ചെയ്തത്. തർക്കത്തിന്റെ വീഡിയോ ഇവർ ട്വീറ്റ് ചെയ്തു. ''കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെ കണ്ടു. എൽപിജിയുടെ വിലക്കയറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വാക്‌സിനുകളേയും എന്തിന് പാവങ്ങളെപ്പോലും...

തുടര്‍ച്ചയായി മൂന്നാം തവണയും സീതാറാം യെച്ചൂരി സി.പി.എം ജനറല്‍ സെക്രട്ടറി

കണ്ണൂർ ∙ സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യച്ചൂരിക്ക് മൂന്നാമൂഴം. കണ്ണൂരിലെ പാർട്ടി കോൺഗ്രസിലാണു യച്ചൂരിയെ വീണ്ടും തിരഞ്ഞെടുത്തത്. ബിജെപിയെ ചെറുക്കാൻ ദേശീയ തലത്തിൽ ഇടതുപക്ഷത്തെ ശക്തമാക്കാനും മതേതര പാർട്ടികളുടെ സഖ്യം രൂപീകരിക്കാനും പാർട്ടി ലക്ഷ്യമിടുമ്പോൾ യച്ചൂരിയുടെ പേരിനായിരുന്നു നേതൃസ്ഥാനത്തേക്കുള്ള പ്രഥമ പരിഗണന. പാർട്ടി ദേശീയ തലത്തിൽ ദുർബലപ്പെടുമ്പോൾ, പഴയ പ്രതാപത്തിലേക്കു പാർട്ടിയെ കൊണ്ടുവരികയെന്ന...

എം സി ജോസഫൈൻ അന്തരിച്ചു

കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ എം.സി ജോസഫൈന്‍ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ കുഴഞ്ഞുവീണ ജോസഫൈന്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണും അങ്കമാലി നഗരസഭാ കൗണ്‍സിലറുമായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ്...

പൊട്ടിപ്പൊളിഞ്ഞ റോഡില്‍ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് എസ്.ഐ മരിച്ചു

എറണാകുളം: പെരുമ്പാവൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗ്രേഡ് എസ്.ഐ മരിച്ചു. പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശി രാജു ജേക്കബാണ് മരിച്ചത്. മലയാറ്റൂരില്‍ ഡ്യൂട്ടിയ്ക്ക് പോകുന്നതിനിടെയാണ് അപകടം. പെരുമ്പാവൂര്‍ ട്രാഫിക്ക് സ്റ്റേഷനിലെ എസ്.ഐയാണ് രാജു. മലയാറ്റൂര്‍ കിഴക്കേ ഐമുറിയില്‍ തകര്‍ന്ന റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ ഇദ്ദേഹം ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം...
- Advertisement -spot_img

Latest News

ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യ ഭാഗത്ത് പന്ത് ഇടിച്ചു; 11കാരന് ദാരുണാന്ത്യം

മുംബൈ: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ സ്വകാര്യഭാഗത്ത് പന്ത് തട്ടി 11വയസുകാരൻ മരിച്ചു. പൂനെയിലാണ് സംഭവം. ശൗര്യ എന്ന കുട്ടിയാണ് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് മരിച്ചത്. ഉടൻ...
- Advertisement -spot_img