തിരുവനന്തപുരം ∙ എല്ലായിടത്തും എത്തിപ്പെടാൻ സാധിക്കാതെ വരുന്നതിന് പരിഹാരമായി ഒരു പദ്ധതി ഇപ്പോൾ കേരള പൊലീസ് മുന്നോട്ട് വച്ചിരിക്കുകയാണ്. അയൽക്കാരുടെ അസ്വാഭാവികമായ പ്രവർത്തനങ്ങൾ പൊലീസിനെ അറിയിക്കാനായി 'വാച്ച് യുവർ നെയ്ബർ' എന്ന പദ്ധതി വ്യാപിപ്പിക്കാനാണു തീരുമാനം. എന്നാൽ പൊലീസിന്റെ ഈ നീക്കത്തിനെതിരെ വലിയ തരത്തിലുള്ള വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
ട്രോളുകളും ഗൗരവമുള്ള നിരീക്ഷണങ്ങളും ആളുകൾ പങ്കുവയ്ക്കുന്നുണ്ട്....
ഏഴ് മാസത്തിനിടെ 1400 കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ദാനം ചെയ്ത് യുവതി. 29 -കാരിയായ ടി സിന്ധു മോണിക്കയാണ് 1400 കുഞ്ഞുങ്ങൾക്കായി മുലപ്പാൽ നൽകിയത്. കോയമ്പത്തൂരാണ് സിന്ധുവിന്റെ സ്ഥലം. എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. അടുത്തിടെ സിന്ധു ഏഷ്യൻ, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി.
2021 ജൂലൈക്കും 2022 ഏപ്രിലിനും ഇടയിൽ ഏഴ് മാസത്തിനുള്ളിൽ 42,000ml മുലപ്പാലാണ്...
കോഴിക്കോട്: കോഴിക്കോട് പുള്ളാവൂർ പുഴയിലെ മെസിയുടേയും നെയ്മറുടേയും കട്ടൗട്ട് വിവാദത്തിൽ ആരാധകര്‍ക്ക് പിന്തുണയുമായി പി ടി എ റഹീം എംഎല്‍എ. പുള്ളാവൂരിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറുടെയും കട്ടൗട്ടുകൾ എടുത്തുമാറ്റണമെന്ന വാദത്തിൽ കഴമ്പില്ലെന്ന് എംഎല്‍എ വ്യക്തമാക്കി. കട്ടൗട്ടുകൾ സ്ഥാപിച്ച സ്ഥലം ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്‍റെയും കൊടുവള്ളി നഗരസഭയുടെയും അതിർത്തിയിലാണെങ്കിലും രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധികാരപരിധിയിലല്ല.
എൻഐടിയുടെ കുടിവെള്ള...
കോതമംഗലത്ത് കെഎസ്ആര്‍ടിസി ‘പറക്കുംതളിക’മോഡല്‍ കല്യാണ ഓട്ടം. കോതമംഗലം നെല്ലിക്കുഴിയില്‍ നിന്ന് അടിമാലി ഇരുമ്പുപാലത്തേക്കാണ് ബസ് സര്‍വീസ് നടത്തിയത്. കോതമംഗലം ഡിപ്പോയിലേതായിരുന്നു ബസ്.
മരച്ചില്ലകളെല്ലാം കെട്ടിവച്ചായിരുന്നു ബസ് ‘അലങ്കരിച്ചിരുന്നത്’. ബസിന് മുന്നില്‍ സിനിമയിലേതിന് സമാനമായി ‘താമരാക്ഷന്‍ പിളള’ എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു.
കെഎസ്ആര്‍ടിസി എന്ന് എഴുതിയിരുന്ന ഇടത്താണ് ‘താമരാക്ഷന്‍ പിളള’ എന്ന് എഴുതിയത്. ബ്രസീല്‍, അര്‍ജന്റീന പതാകകളും ബസിന് മുന്നില്‍...
തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്തുക്കളെക്കുറിച്ചുള്ള വിവാദങ്ങള്‍ ഉയരവെ ധവള പത്രമിറക്കി ദേവസ്വം അധികൃതര്‍. ക്ഷേത്രത്തിന്റെ അധിക ഫണ്ടുകള്‍ ആന്ധ്ര പ്രദേശ് സര്‍ക്കാറില്‍ നിക്ഷേപിക്കാന്‍ ട്രസ്റ്റ് ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളും തീരുമാനിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഈ വാര്‍ത്തകള്‍ അപ്പാടെ തള്ളിയാണ് ക്ഷേത്രം ധവള പത്രമിറക്കിയിരിക്കുന്നത്.
ക്ഷേത്രത്തിണ് 2.26 ലക്ഷം കോടി മൂല്യം വരുന്ന സ്വത്തുക്കളാണ് ഉള്ളതെന്ന്...
മലപ്പുറം: കരിപ്പൂരിൽ സ്വർണവേട്ട. കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരിൽ നിന്നും അരക്കിലോ സ്വർണം പിടികൂടി. പൊലീസാണ് രണ്ട് യാത്രക്കാരിൽ നിന്നായി സ്വർണം പിടികൂടിയത്. ഷൂവിനൊള്ളിൽ ഒളിപ്പിച്ചും വായ്ക്കുള്ളിൽ ഒളിപ്പിച്ചുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഷൂവിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്തിയ കോഴിക്കോട് മാങ്കാവ് സ്വദേശി ഇബ്രാഹിം ബാദുഷയെ പൊലീസ് പിടികൂടി. സ്വർണവുമായി പിടിയിലായ, കാസർകോട് സ്വദേശി അബ്ദുൽ...
ഹിമാചല്‍പ്രദേശില്‍ വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്നു ബിജെപി വാഗ്ദാനം. ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പിന് ഒരാഴ്ചയില്‍ താഴെ മാത്രം ബാക്കിനില്‍ക്കെ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലാണ് ബിജെപി ഇക്കാര്യം പ്രഖ്യാപിച്ചത്.
ഹിന്ദുവോട്ടുകള്‍ ലഭിക്കാനുള്ള ബിജെപിയുടെ തന്ത്രം മാത്രമാണ് ഇതെന്നും ഏകീകൃത സിവില്‍കോഡ് കേന്ദ്രപരിധിയിലുള്ളതാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതികരിച്ചു. അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും സമാനമായ...
മലപ്പുറം: കേരളത്തില്‍ സ്വര്‍ണക്കടത്ത് നിത്യേന വാര്‍ത്തയാണ്. കടത്തിന് പിടിയിലാകുന്നവരെല്ലാം അകത്തുപോകുന്നുണ്ടോ? ഇല്ലെന്നാണ് ഉത്തരം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്വര്‍ണക്കടത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടിവന്നത് വെറും 14 പേര്‍ക്ക് മാത്രം. വിവരാവകാശ നിയമപ്രകാരം കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ ഓഫീസില്‍നിന്ന് ലഭിച്ച മറുപടിയിലാണ് ഇത് വ്യക്തമാകുന്നത്.
2012 മുതല്‍ 2022 വരെ ആകെ 3,171 പേര്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു....
തിരുവനന്തപുരം: അബ്ദുൾ വഹാബ് എംപിയുടെ മകനെ വിമാനത്താവളത്തിനുള്ളിൽ വസ്ത്രം മാറ്റി പരിശോധിച്ച സംഭവത്തിൽ കസ്റ്റംസ് കമ്മീഷണർ അന്വേഷണം തുടങ്ങി. കസ്റ്റംസ് കമ്മീണർക്ക് എംപി നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. നവംബർ ഒന്നാം തീയതി രാവിലെ ഷാർജയിൽ നിന്നും എത്തിയ എംപിയുടെ മകനെയാണ് വസ്ത്രമൂരി കസ്റ്റംസ് പരിശോധിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
മജിസ്ട്രേറ്റിൻെറ അനുമതിയില്ലാതെ ആശുപത്രിയിൽ കൊണ്ടുപോയി എക്സ്റേ...
തിരുവനന്തപുരം∙ വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം എന്നിവിടങ്ങളിൽ പ്രകടനം. തിരുവനന്തപുരത്ത് പാളയത്തുനിന്നും സെക്രട്ടേറിയറ്റിലേക്കാണ് പ്രകടനം നടന്നത്. പ്രകടനങ്ങളിൽനിന്ന് പിൻമാറണമെന്ന് വി.ഡി.സതീശൻ...