Saturday, May 18, 2024

Latest news

കേന്ദ്രസര്‍ക്കാര്‍ നിയമം നിലവിൽ വന്നു; ആൾട്ടോ എൽഎക്‌സ്‌ഐ ഇനിയില്ല

ഇന്ത്യൻ കാർ വിപണിയുടെ മുഖമെന്ന് വിളിക്കാവുന്ന മോഡലാണ് മാരുതി സുസുക്കി ആൾട്ടോ. മിക്കവാറും ആളുകളും ആദ്യമോടിച്ച കാറുകളിലൊന്നും തീർച്ചയായും ആൾട്ടോയായിരിക്കും. ഇറങ്ങിയ കാലം മുതൽ ചില മാസങ്ങൾ ഒഴിച്ചുനിർത്തിയാൽ വിൽപ്പന ചാർട്ടുകളിൽ ആദ്യ പത്തിൽ നിൽക്കുന്ന മോഡലുമാണ് ഈ കുഞ്ഞൻ കാർ. ആൾട്ടോയായി അരങ്ങേറിയപ്പോഴും പിന്നീട് ആൾട്ടോ 800 ആയപ്പോഴും അവസാനം വീണ്ടും ആൾട്ടോയായി...

മഴ മുന്നറിയിപ്പിൽ മാറ്റം; രാത്രി കേരളത്തിലെ 13 ജില്ലകളിലും മഴക്കും ഇടിമിന്നലിനും സാധ്യത, രണ്ട് ജില്ലയിൽ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ പുതുക്കിയ മഴ പ്രവചന പ്രകാരം രാത്രി പത്ത് മണിവരെ കേരളത്തിലെ 13 ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ  ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ...

പ്രണയം, സൗന്ദര്യം, വസ്ത്രങ്ങൾ; പാക് രാഷ്ട്രീയത്തെ വീണ്ടും ഹിന റബ്ബാനി ചൂടുപിടിപ്പിക്കുമോ? സുന്ദരി മന്ത്രിയുടെ ചില അറിയാക്കഥകൾ

ഇസ്ളാമാബാദ്: പാകിസ്ഥാനിൽ അടുത്തകാലത്ത് ഏറ്റവുമധികം വാർത്തകളിൽ നിറഞ്ഞുനിന്നത് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനായിരുന്നു. ഇമ്രാനെ പുറത്താക്കി പുതിയ സർക്കാർ അധികാരമേറ്റതോടെ അതേ സ്ഥാനത്ത് മറ്റൊരാൾ എത്തി. ഹിന റബ്ബാനി. ഇമ്രാനുമുമ്പ് അധികാരത്തിലിരുന്ന സർക്കാരിൽ വിദേശകാര്യ സഹമന്ത്രിയായിരുന്നു ഹിന. ഭരണമികവിനേക്കാളുപരി സ്വന്തം ഗ്ളാമർകൊണ്ടാണ് അന്ന് അവർ ഏറെ ചർച്ചചെയ്യപ്പെട്ടത്. ഹിന ചെയ്ത കാര്യങ്ങൾ എടുത്തുകാട്ടുന്നതിനെക്കാളുപരി അവരുടെ...

സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ പോലിസുകാരന്‍ കുറ്റക്കാരനെന്ന് അന്വേഷണ റിപ്പോര്‍ട്ട്; നടപടി ഉണ്ടാകും

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധത്തിനിടെ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ പോലിസ് ഉദ്യോഗസ്ഥന്‍ കുറ്റക്കാരനെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മംഗലപുരം പോലിസ് സ്റ്റേഷനിലെ സി.പി.ഒ ഷബീറിനെതിരെയാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധത്തിനിടെ ബല പ്രയോഗമോ ബൂട്ടിട്ട് ചവിട്ടേണ്ട സഹാചര്യമോ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കഴക്കൂട്ടത്തായിരുന്നു സംഭവം. വിവാദമായതോടെ തിരുവനന്തപുരം റൂറല്‍ എസ്.പിയാണ് അന്വേഷണത്തിന് ഇന്നലെ ഉത്തരവിട്ടത്. സ്പെഷ്യല്‍...

കേന്ദ്ര ഹജ്ജ് ക്വാട്ട പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് 5744 പേര്‍ക്കുമാത്രം അവസരം

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജ് ക്വാട്ട പ്രഖ്യാപിച്ചു. കേന്ദ്ര കമ്മിറ്റിയുടെ ക്വാട്ടയാണ് പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്ന് ഇത്തവണ 5744 പേര്‍ക്കുമാത്രമായിരിക്കും അവസരം. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്കായിരിക്കും അവസരം ലഭിക്കുക. ഈ മാസം 26നും 30നും ഇടയിലായിരിക്കും നറുക്കെടുപ്പ് നടക്കുക. ഇന്ത്യയില്‍ നിന്ന് ഇത്തവണ 80,000 പേര്‍ക്ക് ഹജ്ജ് തീര്‍ഥാടനം നടത്താനാകുമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി ചുമതലയേറ്റ...

രാജ്യവ്യാപകമായി ഹലാല്‍ സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ നിരോധിക്കണം; ഹർജിയുമായി അഭിഭാഷകൻ സുപ്രീം കോടതിയില്‍

ദില്ലി: രാജ്യവ്യാപകമായി ഹലാല്‍ സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അഭിഭാഷകന്‍ വിഭോര്‍ ആനന്ദ് ആണ് ഹര്‍ജി ഫയല്‍ ചെയ്തത്. രാജ്യത്തെ 85 % ജനങ്ങള്‍ക്കും വേണ്ടിയാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് ഹര്‍ജിയില്‍ അവകാശപ്പെടുന്നു. 15% വരുന്ന മുസ്ലിങ്ങള്‍ക്ക് വേണ്ടിയുള്ള ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉത്പന്നങ്ങള്‍ 85 ശതമാനം ജനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന്...

ഇനി സെൽഫി റെയിൽപ്പാളത്തിലോ എൻജിന് അടുത്തോ വേണ്ട; 2000 രൂപ പിഴ ഈടാക്കുമെന്ന് ദക്ഷിണ റെയിൽവേ

ചെന്നൈ: റെയിൽപ്പാളത്തിലോ ട്രെയിൻ എൻജിന് സമീപത്തുനിന്നോ സെൽഫിയെടുത്താൽ 2000 രൂപ പിഴ ഈടാക്കുമെന്ന് ​ദക്ഷിണ റെയിൽവേ അറിയിച്ചു. കഴിഞ്ഞയാഴ്ച ചെങ്കൽപ്പെട്ടിനു സമീപം പാളത്തിൽ നിന്ന് സെൽഫി വീഡിയോ എടുക്കാൻ ശ്രമിക്കവേ തീവണ്ടി തട്ടി മൂന്ന് കോളജ് വിദ്യാർത്ഥികൾ മരിച്ചിരുന്നു. സമാനമായ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷനാണ് ഇതു സംബന്ധിച്ച...

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ച് അപകടങ്ങള്‍; കടുത്ത നടപടി സ്വീകരിക്കാന്‍ കേന്ദ്രം

രാജ്യത്ത് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അപകടങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. സംഭവത്തെ ക്കുറിച്ച് അന്വേഷിക്കാനും പരിഹാര നടപടികളെക്കുറിച്ച് ശിപാര്‍ശകള്‍ നല്‍കാനും ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. സുരക്ഷാ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വാഹനങ്ങളുടെ ഗുണമേന്മ...

ജിദ്ദയിൽ നിന്നും മദീനയിലേക്ക് പോയ ബസ് മറിഞ്ഞ് എട്ടു മരണം

ജിദ്ദയിൽ നിന്നും മദീനയിലേക്ക് പോയ ബസ് മറിഞ്ഞ് എട്ടു പേർ മരിച്ചു. മദീനയിൽ നിന്നും 100 കി.മീ അകലെ ഹിജ്റയിൽ വെച്ചാണ് അപകടം. അപകടത്തിൽ പെട്ടവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

ഹിജാബ് വിവാദം വീണ്ടും; ഉഡുപ്പിയിൽ വിദ്യാര്‍ഥിനികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല

ഉഡുപ്പി: കോടതി ഉത്തരവ് പാലിക്കാതെ ഹിജാബ് ധരിച്ച് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാനെത്തിയ രണ്ട് വിദ്യാര്‍ഥിനികളെ അധികൃതര്‍ പരീക്ഷ എഴുതാന്‍ സമ്മതിക്കാതെ മടക്കി അയച്ചു. ഹിജാബ് സമരക്കാരും വിവാദത്തില്‍ ആദ്യം പരാതി നല്‍കുകയും ചെയ്ത അലിയ ആസാദി, രെഷാം എന്നീ വിദ്യാര്‍ഥിനികളാണ് ഹിജാബ് ധരിച്ച് പരീക്ഷ എഴുതാനെത്തിയത്. പക്ഷേ, കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി മടക്കി...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img