Latest news

യുവാവിനെ തലയറുത്ത് കൊന്നു; വെട്ടിമാറ്റിയ തലകൊണ്ട് അക്രമികള്‍ ‘ഫുട്‌ബോള്‍’ കളിച്ചെന്നും മൊഴി

മുംബൈ: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ തലയറുത്ത് കൊന്നു. മഹാരാഷ്ട്രയിലെ ദുര്‍ഗാപുര്‍ സ്വദേശി മഹേഷ് മെഷ്രാമി(35)നെയാണ് 15 അംഗസംഘം കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മഹേഷ് അടുത്തിടെയാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. കഴിഞ്ഞദിവസം രാത്രി ഏകദേശം 15 പേരടങ്ങുന്ന സംഘം ഇയാളെ ആക്രമിക്കുകയായിരുന്നു. ക്രൂരമര്‍ദനത്തിന് ശേഷം അക്രമിസംഘം യുവാവിന്റെ തലയറുത്ത് മാറ്റുകയും...

അബൂബക്കര്‍ സിദ്ധിഖ് വധക്കേസില്‍ മുഖ്യപ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: സീതാംഗോളി മുഗുവിലെ അബൂബക്കര്‍ സിദ്ദിഖിനെ(32) കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന മുഖ്യപ്രതിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. ഉപ്പള ബായാറിലെ ജെ. അസ്ഫാനെ(26)യാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് (രണ്ട്) കോടതി മഞ്ചേശ്വരം പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. അസ്ഫാനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍...

‘ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി’യായി മമ്മൂട്ടി; ‘കാതലി’ല്‍ മാത്യു ദേവസി

സമീപകാല മലയാള സിനിമയിൽ സിനിമകളുടെ തെരഞ്ഞെടുപ്പിൽ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന താരം മമ്മൂട്ടിയാണ്. ഭീഷ്‍മ പർവ്വം, സിബിഐ 5, പുഴു, റോഷാക്ക് എന്നിവയാണ് മമ്മൂട്ടിയുടേതായി ഈ വർഷം ഇതുവരെ പുറത്തെത്തിയ ചിത്രങ്ങൾ. ബി ഉണ്ണികൃഷ്ണൻറെ ക്രിസ്റ്റഫറും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കവും വരാനിരിക്കുന്നു. ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു ചിത്രവും ഇതിനകം സിനിമാപ്രേമികളുടെ...

സഹോദരന്‍ ഓടിച്ച ബൈക്ക് കാറിലിടിച്ചു, റോഡിലേക്ക് തെറിച്ചുവീണ യുവതിക്ക് ദാരുണാന്ത്യം

വളാഞ്ചേരി: സഹോദരന്‍ ഓടിച്ച ബൈക്ക് കാറിലിടിച്ചതിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ സഹോദരിക്ക് ദാരുണാന്ത്യം. കാവുംപുറം ഉണ്ണിയേങ്ങല്‍ യൂസഫിന്റേയും സൈനബയുടേയും മകള്‍ ജുമൈല (24)യാണ് മരിച്ചത്. സഹോദരന്‍ ജാബിറിനൊപ്പം ജുമൈല കോട്ടയ്ക്കലിലുള്ള സ്വകാര്യ സ്ഥാപനത്തിലേക്ക് ജോലി ആവശ്യാര്‍ഥം പോകുന്നതിനിടെയായിരുന്നു അപകടം. ദേശീയപാതയില്‍ വട്ടപ്പാറയില്‍ പഴയ സര്‍ക്കിള്‍ ഓഫീസിനടുത്ത് തിങ്കളാഴ്ച രാവിലെ ഒന്‍പതിനാണ് സംഭവം. ജാബിര്‍ ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട്...

‘തകർന്ന ഹൃദയങ്ങൾ എവിടെ പോകുന്നു? അല്ലാഹുവിനെ കണ്ടെത്താൻ’; കുറിപ്പുമായി സാനിയ മിർസ

ഹൈദരാബാദ്: ലോകമെങ്ങും ഏറെ ആരാധകരുള്ള താരജോഡിയാണ് സാനിയ മിർസയും ശുഐബ് മാലിക്കും. അടുത്തിടെയാണ് ഇരുവരും വേർപിരിഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ, സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങൾക്കിടെ കൂടുതൽ സംശയമുണർത്തുകയാണ് ഇന്ത്യയുടെ ഇതിഹാസ ടെന്നീസ് താരത്തിന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾ. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പും സ്റ്റോറിയുമാണ് പുതിയ ചർച്ചകൾക്കിടയാക്കിയിരിക്കുന്നത്. ''തകർന്ന ഹൃദയങ്ങൾ എവിടെ പോകുന്നു? അല്ലാഹുവിനെ...

ഇതാണ് ചായ ഐസ്‌ക്രീം! ഇനിയെങ്കിലും വെറുതെ വിട്ടുകൂടെയെന്ന് സോഷ്യല്‍ മീഡിയ

വഴിയോര കച്ചവടത്തില്‍ കുറച്ചു നാളുകളായി നടക്കുന്ന ഒരു പ്രധാന പരിപാടിയാണ് ചേര്‍ച്ചയില്ലാത്ത ഭക്ഷണങ്ങളെ തമ്മില്‍ ചേര്‍ക്കുന്നത്. അത്തരം പല വിചിത്രമായ പരീക്ഷണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വലിയ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാവുകയും ചെയ്തു. ഐസ്ക്രീമില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണങ്ങളും നടന്നിട്ടുണ്ട്. കെച്ചപ്പ് ഐസ്ക്രീം,  റാസ്ബെറി ഐസ്ക്രീം മാഗി, ഇഡ്ഡലി ഐസ്ക്രീം, മല്ലിയില ഐസ്ക്രീം, വെളുത്തുള്ളി ഐസ്ക്രീം,...

റോഡ് നിറഞ്ഞ് വിമാനം, ഗതാഗതം നിയന്ത്രിക്കാൻ പാടുപെട്ട് പൊലീസ്; തിക്കിത്തിരക്കി കാഴ്ചക്കാരും

തിരുവനന്തപുരം: വിമാനം ആകാശത്തിലൂടെയല്ലേ പറക്കാറ്, പിന്നെ റോഡിലെന്താ കാര്യം എന്ന് ആരും ചിന്തിച്ചേക്കാം. തിരുവനന്തപുരത്തു നിന്നു ഹൈദരാബാദിലേക്ക് കൊണ്ടു പോകുന്ന ഉപയോഗശൂന്യമായ വിമാനത്തിന് വഴിയൊരുക്കാൻ അധികൃതർ പെടാപ്പാട് പെടുകയാണ് . ദേശീയപാതയിലൂടെ പോകുന്ന വിമാനം വഹിച്ചുള്ള വാഹനം കൊല്ലം ചവറയിൽ ഇന്നലെ മണിക്കൂറുകളോളം കുടുങ്ങി. എയർ ഇന്ത്യയുടെ ഉപയോഗശൂന്യമായ എയർബസ് 320 വിമാനമാണിത്. ആക്രിയായി വിൽപ്പനയ്ക്ക്...

നോട്ട് നിരോധനത്തിന് ഇന്ന് ആറാണ്ട്; നെട്ടോട്ടമോടിയ നാളുകൾ ഓർത്ത് രാജ്യം

ന്യൂഡൽഹി: ഇന്ത്യൻ സമ്പ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ട് നിരോധനത്തിന് ഇന്ന് ആറ് വയസ്. 2016 നവംബർ എട്ട് അർധരാത്രി മുതലാണ് അത് വരെ പ്രചാരത്തിൽ ഉണ്ടായിരുന്ന അഞ്ഞൂറിന്റേയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവായിരിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. നോട്ട് നിരോധനം മുതൽ തകർച്ച നേരിടുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥ ആറ് വർഷങ്ങൾക്ക് ഇപ്പുറവും നേരിടുന്നത്...

മരിക്കാത്ത യുവാവ് മരിച്ചെന്ന് കേസെടുത്ത് പൊലീസ്; സത്യം അറിഞ്ഞത് ഇൻക്വിസ്റ്റിന് എത്തിയപ്പോൾ

കോഴിക്കോട് അപകടത്തിൽപ്പെട്ട് പരുക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന യുവാവ് മരിച്ചതായി കേസെടുത്ത് താമരശേരി പൊലീസ്. എന്നാൽ ഇൻക്വസ്റ്റിനെത്തിയപ്പോഴാണ് അബദ്ധം തിരിച്ചറിഞ്ഞത്. മർകസ് നോളജ് സിറ്റി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി മുഹമ്മദലി വെള്ളിയാഴ്ച വൈകീട്ടാണ് താമരശേരി തച്ചംപൊയിൽ വച്ച് അപകടത്തിൽ പരുക്കേറ്റത്. തലയ്ക്കും കാലിനും പരുക്കേറ്റ് തിരുവനന്തപുരം സ്വദേശിയായ മുഹമ്മദലിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു....

കാസർകോട് കൂടെ താമസിച്ചിരുന്നയാൾക്ക് വിഷം നൽകിയ ശേഷം 45-കാരി വിഷം കഴിച്ചു മരിച്ചു

കാസർകോട്: കാഞ്ഞങ്ങാടിന് സമീപം  ആവിക്കരയില്‍ സ്ത്രീയെ വീടിനുള്ളിൽ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. 45 വയസുള്ള രമയാണ് മരിച്ചത്. കൂടെ താമസിക്കുന്ന ജയപ്രകാശ് നാരായണനെ അവശ നിലയിൽ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമ തനിക്ക് വിഷം നല്‍കിയെന്നും പിന്നീട് രമയും വിഷം കഴിച്ചെന്നുമാണ് ജയപ്രകാശ് മൊഴി നല്‍കിയത്. വയനാട് സ്വദേശിയായ...
- Advertisement -spot_img

Latest News

മുഖ്യമന്ത്രി ചർച്ചകൾക്കായി കേരള നേതാക്കൾ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലേക്ക്

ന്യുഡൽഹി: മുഖ്യമന്ത്രി ചർച്ചകൾക്കായി നേതാക്കൾ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിലേക്ക് ഇറങ്ങി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വിഡി സതീശൻ എന്നിവരാണ് കേരള ഹൗസിൽ...
- Advertisement -spot_img