Latest news

മാലിന്യ നിർമാർജനം: വീട്ടുടമകൾ നൽകേണ്ട യൂസർഫീ കെട്ടിട നികുതിയെക്കാൾ കൂടും

തിരുവനന്തപുരം ∙ ഒരു വർഷം നൽകുന്ന കെട്ടിട നികുതിയെക്കാൾ കൂടുതൽ തുക ഏപ്രിൽ മുതൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജന യൂസർ ഫീ ആയി ഒരു വിഭാഗം വീട്ടുടമകൾ നൽകേണ്ടി വരും. വീടുകളും സ്ഥാപനങ്ങളും പൊതുപരിപാടികളുടെ സംഘാടകരും യൂസർ ഫീ നൽകുന്നതു നിർബന്ധമാക്കാൻ പഞ്ചായത്ത്, നഗരസഭാ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ തദ്ദേശ വകുപ്പ് തീരുമാനിച്ചതോടെയാണിത്. ചട്ടഭേദഗതി നിയമസഭാ...

‘ആരാണ് ഷാരൂഖ് ഖാൻ?’ പഠാനെക്കുറിച്ചുള്ള ചോദ്യത്തിന് അസം മുഖ്യമന്ത്രിയുടെ പ്രതികരണം

ഗുവാഹത്തി: 'ആരാണ് ഷാരൂഖ് ഖാൻ, എനിക്ക് അദ്ദേഹത്തെക്കുറിച്ചോ പഠാൻ സിനിമയെക്കുറിച്ചോ ഒന്നുമറിയില്ല'. ഇങ്ങനെയായിരുന്നു പഠാൻ സിനിമയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മയുടെ പ്രതികരണം. അസമിലെ നരേംഗിയിൽ സിനിമ പ്രദർശിപ്പിക്കാനിരിക്കുന്ന തിയേറ്ററിൽ കയറി പോസ്റ്ററുകൾ വലിച്ചുകീറുകയും കത്തിക്കുകയും ചെയ്ത ബജ്‌റംഗ്ദൾ പ്രവർത്തകരുടെ അക്രമാസക്തമായ പ്രതിഷേധത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. "പഠാൻ പ്രശ്നവുമായി ബന്ധപ്പെട്ട് ബോളിവുഡിൽ...

‘ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു’; സോഷ്യല്‍ മീഡിയയിലെ പ്രമോഷനുകൾക്ക് നിയന്ത്രണം, ലംഘിച്ചാൽ 50 ലക്ഷം വരെ പിഴ

ന്യൂഡൽഹി: സെലിബ്രിറ്റികളും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്സും സമൂഹ മാധ്യമങ്ങളിലൂടെ ഉത്പ്പന്നങ്ങളെയും സേവനങ്ങളെയും പ്രോത്സാഹിക്കുന്നതു വഴി തെറ്റിദ്ധാരണകൾ വ്യാപിക്കുന്നത് തടയാൻ നടപടിയുമായി കേന്ദ്രം. ഇത്തരത്തിൽ വിവിധ ബ്രാൻഡുകളിൽ നിന്ന് സ്വീകരിക്കുന്ന ആനുകൂല്യങ്ങളും മറ്റും അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിർബന്ധമായും മുന്നറിയിപ്പായി വെളിപ്പെടുത്തണം. ഇത് ലംഘിക്കുന്നവർക്ക് 50 ലക്ഷം രൂപ വരെ പിഴ ചുമത്തും. ഉത്പന്നങ്ങൾക്ക്...

വധുവിന് പരമാവധി സമ്മാനം ഒരു ലക്ഷവും 10 പവനും; സ്ത്രീധന നിരോധന ചട്ടം പുതുക്കുന്നു

തിരുവനന്തപുരം ∙ വിവാഹത്തിനു മുൻപു വധൂവരന്മാർക്ക് കൗൺസലിങ് നൽകുന്നതും വധുവിനു രക്ഷിതാക്കൾ നൽകുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നു നിബന്ധന വയ്ക്കുന്നതും ഉൾപ്പെടെ വ്യവസ്ഥകൾ ഉൾപ്പെടുത്തി സ്ത്രീധന നിരോധനച്ചട്ടങ്ങൾ പരിഷ്കരിക്കാൻ സർക്കാർ നടപടി തുടങ്ങി. കൊല്ലം നിലമേൽ സ്വദേശി വിസ്മയയുടെ ആത്മഹത്യയ്ക്കു പിന്നാലെ സംസ്ഥാന വനിതാ കമ്മിഷൻ...

വീട്ടിൽ പോയ ഭാര്യ തിരിച്ചു വരാൻ വൈകി, ലീവിനെത്തിയ ഭർത്താവ് ലിംഗം മുറിച്ചു മാറ്റി

പട്ന: ഭാര്യ മാതാപിതാക്കളുടെ വീട്ടിൽ പോയി തിരിച്ചു വരാൻ വൈകിയതിന്റെ ദേഷ്യത്തിൽ സ്വന്തം സ്വകാര്യഭാഗം മുറിച്ച് യുവാവ്. ബിഹാറിലെ രജനി നയനഗറിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. 25-കാരനായ കൃഷ്ണ ബാസുകിയാണ് ഭാര്യയോടുള്ള ദേഷ്യത്തിൽ സ്വന്തം ലിംഗം മുറിച്ച് കളഞ്ഞത്. മലോധ ഗോൽപാറ സ്വദേശിനിയായ അനിതയേയാണ് ബാസുകി വിവാഹം കഴിച്ചത്. ഇവർക്ക് നാല് കുട്ടികളുണ്ട്. പഞ്ചാബിലെ മാണ്ഡിയിലാണ് കൃഷ്ണ...

പോപ്പുലർ ഫ്രണ്ടുകാർ മാത്രമാണോ നാട്ടിൽ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചത്? ചോദ്യവുമായി സുന്നി നേതാവ്

മലപ്പുറം: സംസ്ഥാനത്താകെ ഹർത്താൽ ആക്രമണ കേസുകളിലുൾപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ പുരോഗമിക്കുമ്പോൾ കോടതിയുടെയും സർക്കാരിന്റെയും ജാ​ഗ്രത ശുഭസൂചനയെന്ന് സുന്നി നേതാവ് സത്താർ പന്തല്ലൂർ. എന്നാൽ, പോപ്പുലർ ഫ്രണ്ടുകാർ മാത്രമാണോ നാട്ടിൽ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചത് എന്നുള്ള ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ചെറുതും വലുതുമായ വിവിധ സംഘടനകളും സമരക്കാരും പൊതുമുതൽ നശിപ്പിച്ചതിലൊന്നും...

ലുലു മാളില്‍ കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വില്‍ക്കുന്നു; കൈയോടെ പിടികൂടി ബ്ലോഗര്‍; തെറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍ ഭീഷണി

കൊച്ചി ലുലുമാളില്‍ ഉപയോഗ കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വില്‍ക്കുന്നത് തെളിവോടെ ചൂണ്ടിക്കാട്ടി യുട്യൂബ് ബ്ലോഗര്‍. ലേമാന്‍സ് ഡയറി എന്ന പേരിലുള്ള യുട്യൂബ് ചാനലാണ് ഉപയോഗ കാലവധി കഴിഞ്ഞുള്ള സാധനങ്ങള്‍ ലുലു മാളില്‍ വില്‍ക്കുന്നത് തെളിവോടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭയും നഗരത്തില്‍ പരിശോധനകള്‍ ശക്തമാക്കുഒമ്പോഴാണ് ലുലുവില്‍ ഉപയോഗ കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വില്‍ക്കുന്നത്. കാലവധി കഴിഞ്ഞ ചിപ്‌സ് വില്‍ക്കുന്നത്...

റിപ്പബ്ലിക് ദിന ഓഫറുമായി എയർ ഇന്ത്യ; കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം

ദില്ലി: ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് മുന്നോടിയായി ആഭ്യന്തര ശൃംഖലയിലുടനീളമുള്ള ഫ്ലൈറ്റ് ടിക്കറ്റുകളിൽ കിഴിവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ജനുവരി 21 ന് പുറത്തിറക്കിയ ഓഫർ ജനുവരി 23 വരെ ലഭിക്കും. എയർ ഇന്ത്യയുടെ അംഗീകൃത ട്രാവൽ ഏജന്റുമാർ ഉൾപ്പെടെ എല്ലാ എയർ ഇന്ത്യയുടെ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലും ഓഫർ കിഴിവ് അനുസരിച്ച് ടിക്കറ്റുകൾ ലഭ്യമാകും. 2023...

അന്ന് ജാവേദ് മിയാന്‍ദാദ്, ഇന്ന് രോഹിത് ശര്‍മ;ടോസിനുശേഷം എന്ത് ചെയ്യണമെന്നറിയാതെ 2 നായകന്‍മാര്‍

റായ്പൂര്‍:ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ശേഷം ബാറ്റിംഗ് തെരഞ്ഞെടുക്കണോ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കണോ എന്ന കാര്യം മറന്നു പോയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് ഒരു മുന്‍ഗാമിയുണ്ട് ക്രിക്കറ്റില്‍. മുന്‍ പാക്കിസ്ഥാന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ്. 1981ല്‍ ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസറ്റിലായിരുന്നു നാടകീയ സംഭവം. ടോസ് നേടിയ ജാവേദ് മിയാന്‍ദാദിനോട് അവതാരകന്‍ എന്ത്...

ഏപ്രില്‍ 1 മുതല്‍ കൊച്ചിയിലും ഡിജിറ്റല്‍ കറന്‍സി

ഡിജിറ്റല്‍ കറന്‍സി ഇനി കേരളത്തിലേക്കും. കൊച്ചി നഗരത്തിലായിരിക്കും കേരളത്തില്‍ ആദ്യമായി ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുക. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് മുംബൈ , ബെംഗ്‌ളൂരു ന്യു ദല്‍ഹി ഭുവനേശ്വര്‍ എന്നീ നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ റിസര്‍വ്വ ബാങ്ക് ആരംഭിച്ചത്. ഇത് വന്‍ വിജയമാണെന്ന് കണ്ട് നാലു നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ തിരുമാനിച്ചിരുന്നു. അതിലൊന്നായാണ്...
- Advertisement -spot_img

Latest News

കേരളത്തിൽ ചൂടുകൂടും; 12 ജില്ലകളിൽ യെല്ലോ അലർട്ട്, മുൻകരുതൽ നിർദേശങ്ങളുമായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ വരുംദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 15-ാം തീയതിവരെ ഉയർന്ന താപനില തുടരാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ പന്ത്രണ്ട്...
- Advertisement -spot_img