തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോട് കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ച് ആരോഗ്യവകുപ്പിന്‍റെ ഉത്തരവ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കണമെന്നാണ് നിര്‍ദ്ദേശം.
ഫുഡ്‌സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം....
ഷാജഹാൻപൂർ: തന്‍റെ പൂച്ചയെ മോഷ്ടിച്ചെന്ന് സംശയത്തില്‍ അയല്‍വാസിയുടെ പ്രാവുകളെ വിഷം കൊടുത്ത് കൊലപ്പെടുത്തി യുവാവ്. ഉത്തര്‍ പ്രദേശിലെ താന സദർ ബസാറിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. താന സദർ ബസാറിലെ മൊഹല്ല അമൻസായില്‍ താമസിക്കുന്ന ആബിദ് എന്ന യുവാവാണ് തന്‍റെ അയല്‍വാസിയായ അലിയുടെ പ്രാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ്...
അമ്യൂസ്‌മെന്റ് പാർക്കിലെ സാഹസീക റൈഡ് പണിമുടക്കുന്നത് സിനിമകളിലും മറ്റും നാം കണ്ടിട്ടുണ്ട്. പലരുടേയും പേടി സ്വപ്‌നവുമാണ് അത്. എന്നാൽ ഇത് യാഥാർത്ഥ്യമായിരിക്കുകയാണ് ചൈനയിൽ. അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡ് പണിമുടക്കിയതോടെ സഞ്ചാരികൾ തലകുത്തനെ നിന്നത് പത്ത് മിനിറ്റോളമാണ് !
ചൈനയിലെ അന്വി ഫുയാംഗ് സിറ്റിയിലെ അമ്യൂസ്‌മെന്റ് പാർക്കിലാണ് റൈഡ് പണിമുടക്കിയത്. തുടർന്ന് റൈഡനകത്തെ സഞ്ചാരികൾ പത്ത് മിനിനറ്റോളം...
2047ല്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എന്‍ഐഎയുടെ കണ്ടെത്തല്‍. കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതക കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് എന്‍ഐഎ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസമാണ് പ്രത്യേക കോടതിയില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. 20 പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ ആറുപേര്‍ ഒളിവിലാണ്.
ഇന്ത്യയില്‍...
തിരുവനന്തപുരം: എംഡിഎംഎയുമായി എക്സൈസ് പിടികൂടിയ പ്രതിയുടെ അമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമന്‍റ് ആണ് മരിച്ചത്. 55 വയസ്സായിരുന്നു.
ഇന്നലെയാണ് ഇവരുടെ മകൻ ഷൈനോ ക്ലമന്‍റിനെ തിരുവനന്തപുരം എക്സൈസ് പിടികൂടിയത്. ഷൈനോയിൽ നിന്നും 4 ഗ്രാം എംഎഡിഎംഎ പിടിച്ചെടുത്തിരുന്നു. മകൻ പിടിയിലായതിൽ മനംനൊന്തുള്ള ആത്മഹത്യ എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക...
റിയാദ്: സൗദി ഓള്‍ സ്റ്റാര്‍ ഇലവനും പി എസ് ജിയും തമ്മിലുള്ള സൗഹൃദപ്പോരാട്ടം ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലിയോണല്‍ മെസിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമെന്ന നിലയില്‍ കൂടി ശ്രദ്ധേയമായിരുന്നു.മത്സരത്തിന് മുമ്പ് റൊണാള്‍ഡോയും മെസിയും പരസ്പരം കൈകൊടുത്ത് സൗഹൃദം പുതുക്കിയപ്പോള്‍ മത്സരത്തില്‍ ഇരുരും നേര്‍ക്കുനേര്‍വന്ന ഓരോ നിമിഷവും ആരാധകര്‍ ആസ്വദിച്ചു.
മത്സരത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്ന അത്തരമൊരു...
കാസർകോട് : നിരോധിത സംഘടനായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പി.എഫ്.ഐ.) ജില്ലയിലെ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ തുടങ്ങി.
റവന്യൂ വകുപ്പാണ് സ്വത്ത് സർക്കാരിലേക്ക് കണ്ടുകെട്ടുന്നതിനുള്ള നടപടികൾ തുടങ്ങിയത്. ജില്ലയിലെ രണ്ട് താലുക്കുകളിലായി നാല് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളാണ് റവന്യൂവകുപ്പ് സ്വീകരിക്കുന്നത്. കാസർകോട് താലൂക്കിൽ പി.എഫ്.ഐ. ജില്ലാ കമ്മിറ്റി ഓഫീസ് പ്രവർത്തിച്ചിരുന്ന ചന്ദ്രഗിരി...
മംഗലാപുരം: സുള്ള്യയിലെ യുവമോർച്ച നേതാവായിരുന്ന പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ഇരുപത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരെല്ലാം നിരോധിത സംഘടനയായ പിഎഫ്ഐയുടെ പ്രവര്‍ത്തകരാണ്. പ്രതികളിൽ ആറ് പേർ ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടു പിടിക്കാൻ സഹായിക്കുന്നവർക്ക് എൻഐഎ നേരത്തെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സമൂഹത്തിൽ തീവ്രവാദം വളർത്താനും ഭീതി പരത്താനും...
ഈരാറ്റുപേട്ട: നഗരോത്സവം പരിപാടിക്കിടെ ഭീഷണിപ്പെടുത്തിയയാളെ പരസ്യമായി ശകാരിച്ച് ഗായിക സജില സലിം. മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്നു പരസ്യമായി ഭീഷണിപ്പെടുത്തിയ ആളെയാണ് വേദിയിലേക്ക് വിളിച്ച് സജില ശകാരിച്ചത്. ഈരാറ്റുപേട്ടയില്‍ നടന്ന ‘നഗരോത്സവം’ പരിപാടിക്കിടെയാണ് സംഭവമുണ്ടായത്.
വേദിയില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ച് വരികയായിരുന്നു സജില. അതിനിടെ മാപ്പിളപ്പാട്ട് പാടിയില്ലെങ്കില്‍ അടിച്ചോടിക്കുമെന്ന് കാണികളിലൊരാള്‍ സദസ്സില്‍ നിന്നു വിളിച്ചു പറയുകയായിരുന്നു. ഇതില്‍...
തിരുവനന്തപുരം: കേരളത്തിൽ വരുംദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 15-ാം തീയതിവരെ ഉയർന്ന താപനില തുടരാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ പന്ത്രണ്ട്...