Latest news

ഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസ് എന്ന് പോസ്റ്റിട്ടു; യൂത്ത് ലീഗ് പ്രവര്‍ത്തകനെതിരെ കേസെടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി പരാതി

കണ്ണൂര്‍: ഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് കേസെടുക്കുമെന്ന് പൊലീസ് ഭീഷണപ്പെടുത്തിയതായി പരാതി. ഇരിട്ടി മുഴക്കുന്നിലെ യൂത്ത് ലീഗ് പ്രവര്‍ത്തകനായ സിയ പൊയില്യനെതിരെയാണ് സംഘപരിവര്‍ സംഘടനകളുടെ പരാതിയില്‍ പൊലീസ് വിളിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സംഘികള്‍ കൊടുത്ത പരാതിയില്‍ മുഴക്കുന്ന് പൊലീസ് വിളിപ്പിച്ച് എഫ്.ഐ.ആറിട്ട് കേസെടുക്കുമെന്ന് ഭീഷണി. ഇതറിഞ്ഞ് ഞാന്‍ സി.ഐയെ...

ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 റെക്കോര്‍ഡ് ബുക്കില്‍

പിച്ചിന്‍റെ ദുഷ്പേരുകൊണ്ട് വിവാദമായ ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20യുടെ പേരില്‍ ഒരു മോശം റെക്കോര്‍ഡ് കൂടി. ഒരു അന്താരാഷ്ട്ര ടി20യില്‍ ഒരൊറ്റ സിക്സര്‍ പോലും പിറക്കാതെ ഇത്രയധികം പന്തുകള്‍ കളിക്കേണ്ടി വന്ന മത്സരമെന്ന റെക്കോര്‍ഡാണ് ഇന്ത്യ ന്യൂസിലന്‍ഡ് മത്സരത്തിന് കൈവന്നത്. ബാറ്റിങ് അത്രയും ദുഷ്കരമായ പിച്ചില്‍ ഇരു ടീമുകളും രണ്ടിന്നിങ്സുകളില്‍ നിന്നുമായി 40 ഓവറില്‍ നിന്ന് 200...

പാകിസ്താനിൽ കായിക മന്ത്രിയായി വഹാബ് റിയാസ്‌: പിഎസ്എല്ലും കളിക്കും

ലാഹോര്‍: പാകിസ്താന്‍ ക്രിക്കറ്റര്‍ വഹാബ് റിയാസിനെ പഞ്ചാബ് പ്രവിശ്യയുടെ കായിക മന്ത്രിയായി തെരഞ്ഞെടുത്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിരിക്കെയാണ് താരത്തിന് കായിക മന്ത്രാലയത്തിന്റെ താത്കാലിക ചുമതല ഏല്‍പ്പിക്കുന്നത്. മോശം ഫോമിലായതിനാല്‍ ഏറെ നാളായി പാക് ടീമില്‍ നിന്ന് പുറത്താണ് റിയാസ്. നിലവിൽ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കുന്ന ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർ പാകിസ്താനില്‍ തിരിച്ചെത്തിയ ശേഷം സത്യപ്രതിജ്ഞ...

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ കുഴപ്പം, എടുക്കാന്‍ കെ.വൈ.സി കുരുക്ക്; പുലിവാല് പിടിച്ച് വാഹന ഉടമകള്‍

വാഹന ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള പോളിസികള്‍ എടുക്കുന്നതിനും പുതുക്കുന്നതിനും കെ.വൈ.സി. നിര്‍ബന്ധമാക്കിയ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ.) നിര്‍ദേശം ഉപഭോക്താക്കള്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ക്കു പരിഹാരമായില്ല. ആധാര്‍, പാന്‍ വിവരം കെ.വൈ.സി. സൈറ്റില്‍ ഓണ്‍ലൈനായി കയറ്റുന്നതിലെ തടസ്സമാണു പ്രധാനപ്രശ്‌നം. ജനുവരി ഒന്നിനാണ് ഇതു നിലവില്‍വന്നത്. ഇതിനുശേഷം പുതിയ ഇടപാടുകള്‍ക്കായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു. കെ.വൈ.സി. നടപടി പൂര്‍ത്തിയാക്കുന്നതിന്റെ നമ്പര്‍...

ചായയും മുട്ടയും ഒരുമിച്ച് കഴിക്കേണ്ട, കാരണം അറിയാം; മുട്ടയ്ക്കൊപ്പം കഴിക്കരുതാത്ത ചില ഭക്ഷണങ്ങളും

നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നാം നേരിടാറുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും മുന്നിലാണ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍. അധികവും മോശം ജീവിതശൈലികളുടെ ഭാഗമായിത്തന്നെയാണ് ദഹനവ്യവസ്ഥ ബാധിക്കപ്പെടുന്നത്. പ്രത്യേകിച്ച് ഡയറ്റിലെ പോരായ്മകളാണ് ഗ്യാസ്, മലബന്ധം, ഓക്കാനം, നെഞ്ചെരിച്ചില്‍ പോലുള്ള പ്രയാസങ്ങളെല്ലാം സൃഷ്ടിക്കുന്നത്. ചില ഭക്ഷണങ്ങള്‍ ഇത്തരം ബുദ്ധിമുട്ടുകളെയെല്ലാം കൂട്ടുന്നതാണ്. ചിലതാകട്ടെ മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം ചേരുമ്പോഴാണ് ഏറെ പ്രയാസമാവുക. അത്തരത്തില്‍ മുട്ടയ്ക്കൊപ്പം കഴിക്കരുതാത്ത ഭക്ഷണ-പാനീയങ്ങളെ...

അവന്‍ സെലക്ടര്‍മാരുടെ വാതില്‍ മുട്ടുകയല്ല, കത്തിക്കുകയാണ്; യുവതാരത്തെക്കുറിച്ച് അശ്വിന്‍

ചെന്നൈ: ആഭ്യന്തര ക്രിക്കറ്റില്‍ മിന്നിത്തിളങ്ങിയിട്ടും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഇടം നേടാന്‍ കഴിയാതിരുന്ന മുംബൈ താരം സര്‍ഫ്രാസ് ഖാനെക്കുറിച്ച് മനസുതുറന്ന് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. സര്‍ഫ്രാസ് സെലക്ടര്‍മാരുടെ വാതിലില്‍ മുട്ടുകയല്ല, വാതില്‍ കത്തിക്കുകയാണ് ചെയ്യുന്നതെന്ന് അശ്വിന്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. അവനെക്കുറിച്ച് എന്താണ് പറയുക. അവനെ ടീമിലെടുക്കണോ എന്നതിനെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടന്നു...

ബിജു മേനോനും ക്രിക്കറ്ററായിരുന്നു; അപൂര്‍വചിത്രം പങ്കുവച്ച് സഞ്ജു സാംസണ്‍

കൊച്ചി: മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ചയാക്കുന്നത്. സ്‌റ്റോറിയിലെ താരം മറ്റാരുമല്ല, ചലചിത്രതാരം ബിജു മേനോന്‍. ബിജു മേനോന്റെ ചെറുപ്പകാലത്തെ ഫോട്ടോയാണ് സഞ്ജു പങ്കുവച്ചിരിക്കുന്നത്. അതും തൃശൂര്‍ ജില്ല ക്രിക്കറ്റ് അസോസിയേഷന് കീഴില്‍ കളിച്ചികൊണ്ടിരിക്കുമ്പോഴുള്ള തിരിച്ചറിയില്‍ കാര്‍ഡ്. പലര്‍ക്കും പുതിയ അറിവായിരുന്നു ഇത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍...

ബോക്‌സ് ഓഫീസില്‍ വെടിക്കെട്ട് തീര്‍ത്ത് കിങ് ഖാന്‍, അഞ്ച് ദിവസം കൊണ്ട് നേടിയത് എത്ര കോടിയെന്ന് അറിയാമോ-ഒപ്പം പുതിയൊരു റെക്കോര്‍ഡും

മുംബൈ: ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ ബോളിവുഡിന് ഇനി ഒരിക്കലും മറക്കാന്‍ ആവില്ല. കൊവിഡ് കാലത്ത് തകര്‍ന്നുപോയ ഹിന്ദി ചലച്ചിത്ര വ്യവസായ മേഖലയെ ട്രാക്കിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ മറ്റ് ഒന്നാംനിര താരങ്ങളൊക്കെ പരാജയപ്പെട്ടിടത്താണ് ഷാരൂഖ് വിജയം നേടിയത്. പരാജയത്തുടര്‍ച്ചകള്‍ക്ക് ശേഷം കരിയറില്‍ ബോധപൂര്‍വ്വം എടുത്ത നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു ഷാരൂഖ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്...

ഹിൻഡൻബെർഗ് റിപ്പോർട്ട്: അദാനിയുടെ വിശദീകരണം എൽഐസി പരിശോധിക്കും

ദില്ലി : ഓഹരി വിപണിയിൽ തട്ടിപ്പ് നടത്തിയെന്ന ഹിൻഡൻബെർഗ് റിസർച്ചിന്റെ റിപ്പോർട്ട് തള്ളി അദാനി ഗ്രൂപ്പ് നൽകിയ വിശദീകരണം എൽഐസി പരിശോധിക്കും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കൂടുതൽ വിവരങ്ങൾ ആരായുമെന്ന് മാനേജിംഗ് ഡയറക്ടർ രാജ്കുമാർ വിശദീകരിച്ചു. അദാനിയുടെ വിവിധ കമ്പനികളിൽ വൻ നിക്ഷേപം നടത്തിയ എൽഐസിക്ക് ഹിൻഡൻബെർഗ് റിപ്പോർട്ടിന് പിന്നാലെ നഷ്ടം സംഭവിച്ചിരുന്നു. ഹിൻഡൻബെർഗ് തുറന്ന് വിട്ട ആഘാതത്തിൽ...

അദാനിയുടെ തട്ടിപ്പ് സുപ്രീംകോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അന്വേഷിക്കണം; ആഞ്ഞടിച്ച് സീതാറം യെച്ചൂരി

അദാനി ഗ്രൂപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സുപ്രീംകോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഉന്നതസമിതി അനേഷിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അന്വേഷണ പുരോഗതി നിരന്തരം സുപ്രീംകോടതി നിരീക്ഷിക്കണം. കോടിക്കണക്കിന് ജനങ്ങളെ സാരമായി ബാധിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ ഗുരുതര ഭവിഷ്യത്തുണ്ടാക്കുകയും ചെയ്യുന്നതാണ് അദാനി ഗ്രൂപ്പിന്റെ തിരിമറി. ഓഹരി തട്ടിപ്പിനെക്കുറിച്ച് സെബിയും കേന്ദ്രസര്‍ക്കാരും മൗനം പാലിക്കുന്നത് ദുരൂഹമാണെന്നും...
- Advertisement -spot_img

Latest News

‘പുറത്ത് വിട്ട പോസ്റ്റൽ ബാലറ്റ് കണക്ക് തെറ്റ്’; തെര.കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി സർക്കാർ ജീവനക്കാരുടെ സംഘടന

തിരുവനന്തപുരം:തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരാരോപണവുമായി സർക്കാർ ജീവനക്കാരുടെ സംഘടന. പോളിംഗ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്ക് തെറ്റാണെന്നും 20,145 ഉദ്യോഗസ്ഥർക്ക് വോട്ട്...
- Advertisement -spot_img