Latest news

പൊള്ളാര്‍ഡിന്‍റെ പടുകൂറ്റന്‍ സിക്സ് വീണത് ഗ്രൗണ്ടിന് പുറത്ത് റോഡില്‍, പന്ത് കിട്ടിയ ആരാധകര്‍ ചെയ്തത്-വീഡിയോ

ഷാര്‍ജ: യുഎഇയില്‍ നടക്കുന്ന ഇന്‍റര്‍നാഷണല്‍ ലീഗ് ടി20യില്‍(ഐഎല്‍ടി20) എം ഐ എമിറേറ്റ്സിനായി വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ കെയ്റോണ്‍ പൊള്ളാര്‍ഡിന്‍റെയും ഡാന്‍ മൗസ്‌ലെയുടെയും രണ്ട് പടുകൂറ്റന്‍ സിക്സുകള്‍ ചെന്ന് വീണത് ഷാര്‍ജ ഗ്രിക്കറ്റ് ഗ്രൗണ്ടിന് പുറത്ത് റോഡില്‍. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഡെസേര്‍ട്ട് വൈപ്പേഴ്സിനെതിരെ പൊള്ളാഡ്, മുഹമ്മദ് വസീം, ആന്ദ്രെ ഫ്ലെച്ചര്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ എംഐ...

ലോക സമ്പദ് വളര്‍ച്ച ഇടിയും, ഇന്ത്യയില്‍ പ്രതീക്ഷ; ഐഎംഎഫ്

വാഷിങ്ടൺ: അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചയിൽ ഇടിവുണ്ടാവുമെന്ന് രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്). ഈ വർഷത്തെ 6.8 ശതമാനത്തിൽനിന്ന് വളർച്ച 6.1 ശതമാനമായി കുറയുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. ലോക സമ്പദ് വ്യവസ്ഥയിൽ വരുന്ന വർഷം കാര്യമായ ഇടിവുണ്ടാവുമെന്നാണ്, ഐഎംഎഫ് പുറത്തുവിട്ട വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് പറയുന്നത്. 2022ലെ 3.4 ശതമാനത്തിൽനിന്ന് 2023ൽ വളർച്ച 2.9...

ലോകത്തെ അതിസമ്പന്നരുടെ പട്ടിക: ആദ്യ പത്തില്‍നിന്ന് അദാനി പുറത്ത്, നാലില്‍നിന്ന് 11-ാം സ്ഥാനത്തെത്തി

മുംബൈ: ലോകത്തെ ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി ഗൗതം അദാനി. ബ്ലൂംബെര്‍ഗിന്റെ കോടീശ്വരന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് 11ലേക്കാണ് അദാനി വീണത്. മൂന്ന് ദിവസത്തിനിടെ 3,400 കോടി ഡോളറിന്റെ വ്യക്തിപരമായ നഷ്ടമാണ് അദാനിക്കുണ്ടായത്. ഇതോടെ ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമനെന്നെ സ്ഥാനവും അദാനിക്ക് നഷ്ടപ്പെട്ടേക്കും. പുതിയ പട്ടിക പ്രകാരം മെക്‌സികന്‍ വ്യവസായി കാര്‍ലോസ്...

ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ…നെയ്മറുടെ ഫ്രീ കിക്ക് കണ്ട് കണ്ണു തള്ളി എംബാപ്പെ-വീഡിയോ

പാരീസ്: സൂപ്പര്‍ താരങ്ങളെല്ലാം ആദ്യ ഇലവനില്‍ കളിച്ചിട്ടും ഫ്രഞ്ച് ലീഗില്‍ റീംസിനെതിരായ മത്സരത്തില്‍ പി എസ് ജിക്ക് കഴിഞ്ഞ ദിവസം സമനില വഴങ്ങേണ്ടിവന്നിരുന്നു.  ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ നെയ്മറുടെ ഗോളില്‍ മുന്നിലെത്തിയ പി എസ് ജിയെ ണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഫ്ലോറൈന്‍ ബോലോഗണിന്‍റെ ഗോളിലാണ് റീംസ് സമനിലയില്‍ തളച്ചത്. റീംസിനെതിരായ മത്സരത്തില്‍...

ബീഫ് കൈവശം വെച്ചെന്നാരോപിച്ച് യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു; പ്രതികൾ ബജ്റം​ഗ്ദൾ പ്രവർത്തകർ

ബെം​ഗളൂരു: കർണാടകയിലെ ചിക്കമഗളുരുവിൽ പശുവിറച്ചിയുടെ പേരിൽ അതിക്രമം. ബീഫ് കൈവശം വച്ചെന്നാരോപിച്ച് അസമീസ് യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു. ബജ്‍രംഗദൾ പ്രവർത്തകരാണ് അതിക്രമം നടത്തിയത്. സംഭവത്തെ തുടർന്ന് മൂന്ന് ബജ്‍രംഗദൾ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മുദി​ഗരെക്ക് സമീപത്തെ മുദ്രെമാനെയിലാണ് സംഭവം. ​ഗജിവുർ റഹ്മാൻ എന്ന യുവാവിനാണ് ക്രൂര മർദ്ദനമേറ്റത്. മുദ്രെമാനെ സ്വദേശികളായ നിതിൻ, അജിത്, മധു എന്നിവാണ്...

ഹോട്ടലുകളിൽ നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം; സമയം നീട്ടി നൽകണമെന്ന് വ്യാപാരികള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിൽ നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണമെന്നാണ് നിർദേശം. എന്നാൽ ഹെൽത്ത് കാർഡ് നാളെ മുതൽ നടപ്പിലാക്കാൻ കഴിയില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. മാർച്ച് 31 വരെ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് ഹോട്ടൽ ആന്റ് റസ്റ്റോറൻറ് അസോസിയേഷനും വ്യാപാര...

വരന്റെ കൂടെയെത്തിയവർ പടക്കം പൊട്ടിച്ചു, കല്യാണ വീട്ടിൽ ‘തല്ലുമാല’

കോഴിക്കോട് : മേപ്പയൂരിൽ കല്യാണ വീട്ടിൽ വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും തമ്മിൽ കൂട്ടത്തല്ല്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. വരനൊപ്പമെത്തിയ സംഘം മേപ്പയ്യൂരിലുള്ള വധുവിൻ്റെ വീട്ടിലെത്തിയപ്പോൾ പടക്കം പൊട്ടിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. കാതടപ്പിക്കുന്ന ശബ്ദത്തിൽ പടക്കം പൊട്ടിയതോടെ വിവാഹവീട് വാക്കേറ്റത്തിനും കയ്യാങ്കളിക്കും വേദിയായി. പടക്കം വീണത് അയൽവാസിയുടെ വീട്ടിലേക്കാണെന്ന് കൂടിയായതോടെ ഇത് നാട്ടുകാരിൽ ഒരു വിഭാഗം  ചോദ്യം ചെയ്തു....

യു.പിയിൽ മതംമാറിയാൽ 10 വർഷം വരെ തടവ്; ഘർ വാപസി കുറ്റമല്ല-യോഗി ആദിത്യനാഥ്

മുംബൈ: രാജ്യം ഉണർന്നിരിക്കുകയാണെന്നും മതപരിവർത്തനം നടത്തുന്നവരുടെ ദുഷിച്ച ലക്ഷ്യങ്ങള്‍ ഇന്ത്യയിൽ ഇനി വിജയിക്കില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിഥ്യനാഥ്. മഹാരാഷ്ട്രയിലെ ജൽഗാവിൽ നടക്കുന്ന 'ബഞ്ചാര കുംഭ' മേളയിലായിരുന്നു യോഗിയുടെ പരാമർശം. യു.പിയിൽ നിയമവിരുദ്ധമായി മതപരിവർത്തനം നടത്തുന്നവർക്ക് പത്തു വർഷം വരെ തടവുശിക്ഷ നൽകുമെന്നും എന്നാല്‍, ഇത് ഘര്‍ വാപസിക്ക് ബാധകമല്ലെന്നും അദ്ദേഹം അറിയിച്ചു. കുത്സിത മനസുമായി...

ഇമാം ശാഫി അക്കാദമി സനദ്‌ദാന സമ്മേളനം രണ്ടിന് തുടങ്ങും

കുമ്പള : ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയുടെ സനദ്‌ദാന സമ്മേളനം ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളിലായി നടക്കും. വ്യാഴാഴ്ച ഒൻപതിന് പതാക ഉയർത്തും. ഖത്മുൽ ഖുർആൻ പ്രാർഥന കെ.എസ്. ജാഫർ സ്വാദിഖ് തങ്ങൾ നിർവഹിക്കും. എം.ടി. അബ്ദുള്ള മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് ഷീ കാമ്പസിലെ വിദ്യാർഥിനികൾക്ക് സനദ് നൽകും. ഏഴിന്...

അജ്മീർ ദർ​ഗയിൽ ഒരുവിഭാ​ഗത്തിന്റെ മുദ്രാവാക്യം വിളി, തീര്‍ഥാടകര്‍ തമ്മില്‍ സംഘർഷം

ജയ്പൂർ: അജ്മീർ ദർ​ഗയിൽ സംഘർഷം. തിങ്കളാഴ്ചയാണ് ഒരുവിഭാ​ഗവും ദർ​ഗയിലെ സുരക്ഷാ ചുമതലയുള്ള വിഭാ​ഗവും ഏറ്റുമുട്ടിയത്. സൂഫി ഖ്വാജ മൊയ്നുദ്ദീൻ ചിസ്തിയുടെ ഉറൂസിൽ ബറേൽവി വിഭാ​ഗം പങ്കെടുത്തതാണ് തർക്കത്തിന് കാരണം. ഉറൂസിൽ പങ്കെടുത്ത ഇവർ ബറേൽവി വിഭാ​ഗത്തിനായി മുദ്രാവാക്യം മുഴക്കി. ഇതോടെ ദർ​ഗയുടെ ചുമതല വഹിക്കുന്ന വിഭാ​ഗം ഇവർക്കെതിരെ രം​ഗത്തെത്തുകയും തർക്കം അടിയിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിന്റെ...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img