Kerala

കെ. സുരേന്ദ്രൻ ഇത്തവണ മത്സരിക്കില്ലെന്ന് സൂചന; തീരുമാനം ബിജെപിക്ക് വേണ്ടി പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ

കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മത്സരിക്കില്ലെന്ന് സൂചന. പാർട്ടി പ്രസിഡന്റ് എന്ന നിലിയിൽ പ്രചാരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി മത്സര രം​ഗത്ത് നിന്ന് മാറി നിൽക്കാനാണ് സുരേന്ദ്രന്റെ തീരുമാനം. ഇക്കാര്യം സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. ഉടന്‍ തീരുമാനമറിയിക്കാമെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ സിറ്റിം​ഗ് എം.എൽ.എയായി ഒ. രാജ​ഗോപാലൻ...

നിയമസഭാ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക ഇന്ന്; പേര് ചേർക്കാൻ ഇനിയും അവസരം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന്. 2 കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുളളത്. അന്തിമ വോട്ടർ പട്ടിക  ഇന്ന് പ്രസിദ്ധീകരിക്കുമെങ്കിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം വരെ, പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും. 80 വയസ്സിനു മുകളിൽ ഉള്ളവർക്കും അംഗപരിമിതർക്കും കൊവിഡ് രോഗികൾക്കും തപാൽ വോട്ട് അനുവദിക്കും. ഇതിന്‍റെ കൃത്യമായ മാനദണ്ഡവും ഇന്ന് മുഖ്യ...

ആ ഭാഗ്യശാലി നിങ്ങളാവാം! സൗജന്യ ടിക്കറ്റുകള്‍, ആഢംബര കാര്‍; 30 കോടി രൂപയുടെ സമ്മാനവുമായി ബിഗ് ടിക്കറ്റ്

അബുദാബി: മലയാളികളുള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്‍മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് ഈ പുതുവര്‍ഷത്തിലും കൈനിറയെ സമ്മാനങ്ങളുമായി എത്തുന്നു. 1.5 കോടി ദിര്‍ഹം(30 കോടിയോളം ഇന്ത്യന്‍ രൂപ)ആണ് ഗ്രാന്റ് പ്രൈസ് വിജയിയെ കാത്തിരിക്കുന്നത്. ഗ്രാന്റ് പ്രൈസിന് പുറമെ രണ്ടാം സമ്മാനമായി 350 000ദിര്‍ഹവും കൂടാതെ മറ്റ് ആറ് പേര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും. ഇത് കൂടാതെ ഡ്രീം കാര്‍ പ്രൊമോഷനില്‍...

നാലുവർഷം മുമ്പ് ‘ഭാ​ഗ്യം’ വിൽക്കാനിറങ്ങി, ഒടുവിൽ കോടീശ്വരനായി ഷറഫുദ്ദീൻ !

ലോട്ടറി വിറ്റ് കിട്ടുന്ന തുക കൊണ്ട് മൂന്ന് പോരടങ്ങുന്ന കുടുംബത്തെ പോറ്റുന്ന തമിഴ്‌നാട് തിരുനൽവേലി സ്വദേശി ഷറഫുദ്ദീനെ തേടി ഈയാഴ്ച എത്തിയത് ക്രിസ്മസ് ബമ്പറിന്റെ പന്ത്രണ്ട് കോടി. താൻ ഒരു കോടീശ്വരനായെന്ന് അദ്ദേഹത്തിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല."ടിക്കറ്റ് എടുത്ത ദിവസം ശബരിമലയിൽ പോയ ഒരു സ്വാമി എനിക്ക് ലോട്ടറി അടിക്കുമെന്ന് പറഞ്ഞു. എന്റെ മുഖം കണ്ടിട്ട്...

ആ അഭ്യാസം ഇനി നടക്കില്ല, ഈ വാഹനങ്ങള്‍ ഇനി കുടുങ്ങും!

അതിര്‍ത്തികളിലൂടെ നികുതി വെട്ടിച്ചുള്ള കള്ളക്കടത്തുകൾ പിടികൂടാൻ അത്യാധുനിക സംവിധാനമുള്ള ക്യാമറുകളുമായി ജിഎസ്‍ടി വകുപ്പ് എത്തുന്നതായി റിപ്പോര്‍ട്ട്.  മുത്തങ്ങയിലും തോൽപെട്ടിയിലും  വാഹന നമ്പറുകൾ ഒപ്പിയെടുക്കുന്ന ഓട്ടമാറ്റിക് സംവിധാനമായഎഎ‍ൻപിആർ (Automatic Number Plate Recognition cameras- ANPR) സ്ഥാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. വാണിജ്യ നികുതി ചെക്പോസ്റ്റുകൾ ഇല്ലാതായതോടെ സ്ക്വാഡുകളെ ഉപയോഗിച്ചാണ് ജിഎസ്ടി വകുപ്പ് വാഹന പരിശോധന നടത്തുന്നത്. മുൻപ് ചെക്പോസ്റ്റുകളിൽ...

സംസ്ഥാനത്ത് 6815 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 64 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in): കേരളത്തില്‍ ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422, തിരുവനന്തപുരം 377, ഇടുക്കി 336, വയനാട് 322, കണ്ണൂര്‍ 281, പാലക്കാട് 237,...

സംസ്ഥാനത്ത് ഭീതിവിതച്ച് വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് ആലപ്പുഴയിൽ, ജാഗ്രതാ നി​ർദ്ദേശം

ആലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി റിപ്പോർട്ടുചെയ്തു. കൈനകരിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ അഞ്ഞൂറോളം താറാവുകൾ ഉൾപ്പടെയുളള പക്ഷികൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിക്കുകയായിരുന്നു. പ്രദേശത്ത് പക്ഷികൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിമൂലമാണെന്ന സംശയം ഉയർന്നതിനെത്തുടർന്ന് ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഹൈ സെക്യൂരിറ്റി അനിമൽ...

കേരളത്തിൽ ‘എല്‍ഡിഎഫ് തുടര്‍ഭരണമാണ് നല്ലത്, കോണ്‍ഗ്രസിനെ ക്ഷീണിപ്പിച്ചാൽ വളരാം’; ബിജെപി പഠനശിബിരങ്ങളില്‍ നേതാക്കളുടെ സന്ദേശം

കേരളത്തിൽ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുന്നതാണ് തങ്ങൾക്ക് നല്ലതെന്ന് സന്ദേശം നല്‍കി ബിജെപി നേതാക്കള്‍. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും നടക്കുന്ന ബിജെപി പഠനശിബിരങ്ങളിലാണ് നേതാക്കള്‍ നിലപാട് വ്യക്തമാക്കുന്നത്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്- എൻ.ഡി.എ. മത്സരമെന്ന രീതിയിലായിരിക്കണം ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെന്നും ബി.ജെ.പി. പഠനശിബിരങ്ങളിൽ നിർദേശം ഉണ്ട്. സംസ്ഥാനത്ത് തുടര്‍ഭരണം...

മംഗൽപാടി ഗവ. ഹൈസ്കൂൾ കെട്ടിടങ്ങൾ അപകടാവസ്ഥയിൽ: കുട്ടികളെ എവിടെയിരുത്തി പഠിപ്പിക്കും?

കുമ്പള : നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലെ മൂന്ന് കെട്ടിടങ്ങൾക്ക് ഫിറ്റ്‌നസ് ഇല്ല. ഉച്ചക്കഞ്ഞി പാകംചെയ്യുന്നതിനാവശ്യമായ പാചകപ്പുരയില്ല. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശൗചാലയങ്ങളില്ല. ഇങ്ങനെ അവഗണനയുടെ കഥകൾ മാത്രമാണ് മംഗൽപടി ഗവ. ഹൈസ്കൂളിന് പറയാനുള്ളത്. 1958 സെപ്റ്റംബർ 16-ന് അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് ഉദ്ഘാടനംചെയ്ത പാഠശാലയാണിത്. അന്ന് പ്രൈമറി തലത്തിൽ ആരംഭിച്ച് പിന്നീട് ഹൈസ്കൂളായി...

ചോക്ലേറ്റിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 10 ലക്ഷം രൂപയുടെ സ്വർണവുമായി കാസർഗോഡ് സ്വദേശിയെ പിടികൂടി

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ചോക്ലേറ്റിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. കാസർഗോഡ് സ്വദേശി ഇർഷാദിൽ നിന്നാണ് സ്വർണം പിടികൂടിയത്. 10 ലക്ഷം രൂപ വില വരുന്ന 193 ഗ്രാം സ്വർണമാണ് കസ്റ്റംസ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ...
- Advertisement -spot_img

Latest News

പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും

കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....
- Advertisement -spot_img