Kerala

അഞ്ച് മന്ത്രിമാര്‍ക്ക് സീറ്റില്ല, ഇരുപതിലേറെ പുതുമുഖങ്ങള്‍, സിപിഎം സാധ്യതാപട്ടിക

നിയമസഭാ തിരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാർഥി പട്ടികക്ക് പ്രാഥമിക രൂപമായി. ശനി, ഞായർ ദിവസങ്ങളായി ചേരുന്ന ജില്ലാ കമ്മിറ്റികൾ പട്ടിക സംബന്ധിച്ച് ചർച്ച ചെയ്യും. 8ന് അന്തിമ പട്ടിക പുറത്തിറക്കും. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ സ്ഥാനാർഥികളെ സംബന്ധിച്ചും ചില മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സംബന്ധിച്ചു അന്തിമരൂപമായിട്ടില്ല. Also Read കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു മന്ത്രിമാരായ...

‘ഇത്തവണ അധികാരത്തിലെത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് ചരിത്രമാവും’; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ് ചരിത്രമാകുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളാണ് പാര്‍ട്ടിയുടെ ശാപം. ഗ്രൂപ്പുകളെ നിയന്ത്രിച്ചില്ലെങ്കില്‍ ഇത്തവണ അധികാരത്തിലെത്താന്‍ കഴിയില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ‘കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുകളാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ ശാപം. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍...

സംസ്ഥാനത്ത് ഇന്ന് 2776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 3638 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2776 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂര്‍ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം 185, പത്തനംതിട്ട 183, കണ്ണൂര്‍ 175, കാസര്‍ഗോഡ് 125, ഇടുക്കി 93, പാലക്കാട് 89, വയനാട് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു, രണ്ടാഴ്‌ചയ്‌ക്കിടെ വർദ്ധിച്ചത് അമ്പത് രൂപ; 280ൽ എത്തുമെന്ന് കച്ചവടക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വൻ വിലവർദ്ധനവ്. ഒരു കിലോ ഇറച്ചിക്കോഴിക്ക് 190 രൂപയാണ് വിപണി വില. മുഴുവൻ കോഴിക്ക് 130 രൂപയാണ് വില. ഒരാഴ്‌ച മുമ്പ് ഇത് 140 രൂപയായിരുന്നു. ദിവസവും പത്ത് രൂപ തോതിലാണ് കോഴി ഇറച്ചി വില വർദ്ധിക്കുന്നത്. ഇപ്പോൾ ഒരു കിലോ കോഴിയുടെ വിപണിവില 190 രൂപയാണ്. സാധാരണ ഫെബ്രുവരി, മാർച്ച്...

ജീവന് വേണ്ടി യാചിച്ച് പുഴയിൽ മുങ്ങി പൊങ്ങി മൂന്ന് ജീവനുകൾ; ബസ് ട്രിപ്പ് പാതിയിൽ ഉപേക്ഷിച്ച് പുഴയിലേക്ക് എടുത്തുചാടി രക്ഷകനായി ഡ്രൈവർ നിബിൻ; അഭിനന്ദിച്ച് നാട്

കോഴിക്കോട്: വിവരം അറിഞ്ഞപ്പോൾ കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല നിറയെ യാത്രക്കാരുള്ള ബസ് വഴിയരികിൽ ഒതുക്കി പുഴയിലേക്ക് എടുത്തുചാടി മൂന്ന് ജീവനുകൾ രക്ഷിക്കുകയായിരുന്നു ഈ ഡ്രൈവർ. റോഡിലെ ആൾക്കൂട്ടം കണ്ടപ്പോഴാണ് വിവരം തിരക്കി നിബിൻ താൻ ഓടിക്കുന്ന ബസിന്റെ വേഗത കുറച്ചത്. പുഴയിൽ മൂന്ന് ജീവനുകൾ മുങ്ങിപ്പൊങ്ങുകയാണെന്ന് അറിഞ്ഞപ്പോൾ പിന്നെ ആലോചിച്ച് നിൽക്കാൻ നിബിന്...

‘തരം താണ കളിക്ക് നില്‍ക്കുന്നവര്‍ ഇതു കേരളമാണെന്ന് ഓര്‍ക്കണം’; കസ്റ്റംസിനെതിരെ സി.പി.എം

തിരുവനന്തപുരം: ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാർക്കും നേരിട്ട് പങ്കുണ്ടെന്നു ചൂണ്ടിക്കാട്ടിയുള്ള കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ രൂക്ഷ വിമർശനവുമായി  സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. എല്‍.ഡി.എഫിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബി.ജെ.പിയുടെ സമനില തെറ്റിച്ചെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലമെന്ന് സിപിഎം പ്രസ്താവനയില്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഈ സര്‍ക്കാരിനുമുള്ള തിളക്കമേറിയ പ്രതിച്ഛായ ഇക്കൂട്ടരെ വിറളിപിടിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായി ഏതറ്റം വരെയും...

പ്രശ്‌നങ്ങളൊന്നുമില്ല, മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഒരാഴ്ചയ്ക്കകം: പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഒരാഴ്ചയ്ക്കകമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ചേര്‍ന്ന ലീഗ് നേതൃയോഗത്തിന് ശേഷമാണ് പികെ കുഞ്ഞാലിക്കുട്ടി കാര്യങ്ങള്‍ വിശദീകരിച്ചത്. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലായിരുന്നു...

എംഎൽഎമാരിലെ കോടിപതികൾ ആരൊക്കെ? ക്രിമിനൽ കേസുകളുണ്ടോ? എഡിആർ റിപ്പോർട്ട് പറയുന്നത്…

തിരുവനന്തപുരം: നിലവില്‍ നമ്മുടെ എംഎല്‍എമാരില്‍ എത്രപേർ കോടിപതികളാണ് ? എത്രയാണ് ഇവരുടെയൊക്കെ വരുമാനവും ബാധ്യതയും? ക്രിമിനല്‍ കേസ് പ്രതികളായവർ എത്രപേരുണ്ട് ? ഔദ്യോഗിക കണക്കുകൾ വിശകലനം ചെയ്ത് വിശദമായ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ദില്ലി ആസ്ഥാനമായുള്ള അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എഡിആർ റിപ്പോർട്ടനുസരിച്ച് കേരളത്തിലെ എംഎൽഎമാരിലെ സമ്പന്നൻ ബേപ്പൂർ എംഎൽഎ വികെസി മമ്മദ് കോയ. മുപ്പത്...

ഐഎൻഎല്ലിന് മൂന്ന് സീറ്റുകൾ നൽകി എൽഡിഎഫ്

കോഴിക്കോട്: എൽഡിഎഫ് ഘടകക്ഷിയായ ഐഎൻഎല്ലിന് മൂന്ന് സീറ്റുകൾ നൽകി സിപിഎം. കഴിഞ്ഞ തവണ മൂന്ന് സീറ്റിൽ മത്സരിച്ച ഐഎൻഎല്ലിന് ഇക്കുറിയും അത്ര തന്നെ സീറ്റുകൾ  അനുവദിക്കുകയായിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്, കാസര്‍കോട് സീറ്റുകളാണ് ഇപ്പോഴും ഐഎൻഎല്ലിന് എൽഡിഎഫ് അനുവദിച്ചിരിക്കുന്നത്. കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവര്‍ കോവിൽ സ്ഥാനാര്‍ത്ഥിയാവും, വള്ളിക്കുന്നിൽ ഐഎൻഎൽ സംസ്ഥാന...

ഡോളര്‍ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കെന്ന് സ്വപ്ന സുരേഷിൻ്റെ മൊഴി

കൊച്ചി: സ്വപ്ന സുരേഷ് പ്രതിയായ ഡോളര്‍ കടത്ത് കേസിൽ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്. ഡോളര്‍ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ജയിലിൽ വച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയിൽ വകുപ്പും കസ്റ്റംസ് തമ്മിൽ തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹര്‍ജി നിലനിൽക്കുന്നുണ്ട്. ഈ...
- Advertisement -spot_img

Latest News

ഇന്ത്യ-ഇറാൻ ചർച്ച:93000 മെട്രിക് ടൺ എൽ.പി.ജിയുമായി ഇന്ത്യൻ ടാങ്കറുകൾ

ന്യൂഡൽഹി: 93000 മെട്രിക് ടൺ എൽ.പി.ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഇറാന്റെ അനുമതിയോടെ ഹുർമുസ് കടലിടുക്ക് കടന്നുവെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. കൂടുതൽ ടാങ്കറുകൾക്ക് അനുമതി...
- Advertisement -spot_img