ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു, രണ്ടാഴ്‌ചയ്‌ക്കിടെ വർദ്ധിച്ചത് അമ്പത് രൂപ; 280ൽ എത്തുമെന്ന് കച്ചവടക്കാർ

0
167

തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വൻ വിലവർദ്ധനവ്. ഒരു കിലോ ഇറച്ചിക്കോഴിക്ക് 190 രൂപയാണ് വിപണി വില. മുഴുവൻ കോഴിക്ക് 130 രൂപയാണ് വില. ഒരാഴ്‌ച മുമ്പ് ഇത് 140 രൂപയായിരുന്നു. ദിവസവും പത്ത് രൂപ തോതിലാണ് കോഴി ഇറച്ചി വില വർദ്ധിക്കുന്നത്. ഇപ്പോൾ ഒരു കിലോ കോഴിയുടെ വിപണിവില 190 രൂപയാണ്.

സാധാരണ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ചൂട് കുടുന്നതിനാൽ ഇറച്ചിക്കോഴിക്ക് പതിവിലും വൻവിലക്കുറവാണ് ഉണ്ടാകാറുളളത്. എന്നാൽ ഇത്തവണ പതിവിൽ നിന്ന് വ്യത്യസ്‌തമായി വൻ വിലവർദ്ധനവാണ് കോഴി ഇറച്ചിക്ക് വിപണിയിൽ ഉണ്ടാകുന്നത്.

ലെഗോൺ കോഴിക്ക് കിലേയ്‌ക്ക് 80 രൂപ മാത്രമേ ഉളളൂവെങ്കിലും ആവശ്യക്കാരില്ല. കേരളത്തിൽ നിന്നുളള കോഴികളുടെ വരവ് നിലച്ചതാണ് വില വർദ്ധിക്കാൻ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്. നിലവിൽ തമിഴ്‌നാട്ടിൽ നിന്നാണ് കോഴി ഇറക്കുമതി. വരും ദിവസങ്ങളിൽ വില ഇനിയും വർദ്ധിക്കും. 280 രൂപ വരെ വില എത്തുമെന്നാണ് കച്ചവടക്കാരുടെ കണക്കുകൂട്ടൽ.

 

LEAVE A REPLY

Please enter your comment!
Please enter your name here