അഞ്ച് മന്ത്രിമാര്‍ക്ക് സീറ്റില്ല, ഇരുപതിലേറെ പുതുമുഖങ്ങള്‍, സിപിഎം സാധ്യതാപട്ടിക

0
279

നിയമസഭാ തിരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാർഥി പട്ടികക്ക് പ്രാഥമിക രൂപമായി. ശനി, ഞായർ ദിവസങ്ങളായി ചേരുന്ന ജില്ലാ കമ്മിറ്റികൾ പട്ടിക സംബന്ധിച്ച് ചർച്ച ചെയ്യും. 8ന് അന്തിമ പട്ടിക പുറത്തിറക്കും. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ സ്ഥാനാർഥികളെ സംബന്ധിച്ചും ചില മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സംബന്ധിച്ചു അന്തിമരൂപമായിട്ടില്ല.

Also Read കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു

മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരന്‍, സി. രവീന്ദ്രനാഥ്, എ.കെ ബാലന്‍, ഇ.പി ജയരാജന്‍ എന്നീ മന്ത്രിമാര്‍ക്ക് ഇക്കുറി സീറ്റില്ല. ഘടകകക്ഷിക്ക് സീറ്റ് കൊടുക്കേണ്ടതിനാല്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ മത്സരത്തിനുണ്ടാവില്ല. സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് എം.വി.ഗോവിന്ദനും കെ.എൻ.ബാലഗോപാലും മത്സരിക്കും.

മന്ത്രി എ.കെ ബാലന്റെ ഭാര്യ പി.കെ ജമീല, സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര്‍. ബിന്ദു എന്നിവര്‍ സാധ്യതാ പട്ടികയിലുണ്ട്. ലോക്സഭയിലേക്ക് മത്സരിച്ച എംബി രാജേഷ്, പി രാജീവ്, വി.എന്‍ വാസവന്‍, കെ.എന്‍ ബാലഗോപാല്‍ എന്നിവരും സാധ്യതാപട്ടികയിലുണ്ട്.

പ്രാഥമിക പട്ടിക ഇങ്ങനെ:

തിരുവനന്തപുരം

ഡി.കെ.മുരളി- വാമനപുരം, ഒ.എസ്.അംബിക- ആറ്റിങ്ങൽ, ഐ.ബി.സതീഷ് – കാട്ടാക്കട, കെ. ആൻസലൻ – നെയ്യാറ്റിൻകര, സി.കെ.ഹരീന്ദ്രൻ – പാറശ്ശാല, ജി.സ്റ്റീഫൻ – അരുവിക്കര, വി.ശിവൻകുട്ടി- നേമം, വി.ജോയി – വർക്കല, കടകംപള്ളി സുരേന്ദ്രൻ – കഴക്കൂട്ടം, വി.കെ.പ്രശാന്ത് – വട്ടിയൂർക്കാവ്

കൊല്ലം

ഡോ.സുജിത് വിജയൻ–ചവറ, കെ.എൻ.ബാലഗോപാൽ– കൊട്ടാരക്കര, ജെ.മേഴ്സിക്കുട്ടിയമ്മ–കുണ്ടറ, മുകേഷ്–കൊല്ലം, എം.നൗഷാദ്–ഇരവിപുരം

കോട്ടയം

വി.എൻ.വാസവൻ– ഏറ്റുമാനൂർ, കെ.അനിൽകുമാർ–കോട്ടയം, ജെയ്ക് സി.തോമസ്– പുതുപ്പള്ളി

ആലപ്പുഴ

ദലീമ ജോജോ– ആരൂർ, പി.പി.ചിത്തരഞ്ജൻ– ആലപ്പുഴ, എച്ച്.സലാം– അമ്പലപ്പുഴ, യു.പ്രതിഭ– കായംകുളം, എം.എസ്.അരുൺ കുമാർ–മാവേലിക്കര, സജി ചെറിയാൻ– ചെങ്ങന്നൂർ

പത്തനംതിട്ട

വീണാ ജോർജ്–ആറന്മുള, കെ.യു.ജനീഷ് കുമാർ– കോന്നി

ഇടുക്കി

എം.എം.മണി–ഉടുമ്പൻചോല, എ.രാജ–ദേവികുളം

തൃശൂർ

യു.പി.ജോസഫ്–ചാലക്കുടി, ആർ.ബിന്ദു–ഇരിങ്ങാലക്കുട, സേവിയർ ചിറ്റിലപ്പള്ളി–വടക്കാഞ്ചേരി, മുരളി പെരുനെല്ലി–മണലൂർ, യു.ആർ.പ്രദീപ്–ചേലക്കര, ബേബി ജോൺ– ഗുരുവായൂർ, കെ.കെ.രാമചന്ദ്രൻ– പുതുക്കാട്, എ.സി.മൊയ്തീൻ–കുന്നംകുളം

എറണാകുളം

കെ.ജെ.മാക്സി–കൊച്ചി, കെ.എൻ.ഉണ്ണികൃഷ്ണൻ–വൈപ്പിൻ, എം.സ്വരാജ്–തൃപ്പൂണിത്തുറ, പി.രാജീവ്–കളമശേരി, ആന്റണി ജോൺ–കോതമംഗലം, ഡോ.ജെ.ജേക്കബ്–തൃക്കാക്കര

കോഴിക്കോട്

സച്ചിൻദേവ്–ബാലുശേരി, തോട്ടത്തിൽ രവീന്ദ്രൻ–കോഴിക്കോട് നോർത്ത്, പി.എ.മുഹമ്മദ് റിയാസ്– ബേപ്പൂർ, ടി.പി.രാമകൃഷ്ണൻ– പേരാമ്പ്ര, കൊടുവള്ളി–കാരാട്ട് റസാഖ്

പാലക്കാട്

പി.കെ.ജമീല–തരൂർ, എം.ബി.രാജേഷ്–തൃത്താല, സി.കെ.രാജേന്ദ്രൻ–ഷൊർണൂർ

കണ്ണൂർ

പിണറായി വിജയൻ–ധർമ്മടം, ടി.ഐ.മധുസൂദനൻ–പയ്യന്നൂർ, കെ.കെ.ശൈലജ–മട്ടന്നൂർ, എ.എൻ.ഷംസീർ–തലശേരി, എം.വി.ഗോവിന്ദൻ–തളിപ്പറമ്പ് എം.വിജിൻ–കല്യാശേരി, കെ.വി.സുമേഷ്–അഴീക്കോട്

കാസർകോട്

സി.എച്ച്.കുഞ്ഞമ്പു–ഉദുമ, രാജഗോപാൽ–തൃക്കരിപ്പൂർ

LEAVE A REPLY

Please enter your comment!
Please enter your name here