Kerala

തിയേറ്റർ, ഷോപ്പിംഗ് മാൾ, ജിം, ബാർ, എല്ലാത്തിനും പൂട്ട്; വിവാഹം, മരണാനന്തര ചടങ്ങ്, ആരാധനാലയങ്ങളിലും നിയന്ത്രണം

തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കർശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ഇപ്പോൾ ഏ‍ർപ്പെടുത്തേണ്ടെന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോ​ഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി. സര്‍വ്വകക്ഷിയോഗത്തിലെ തീരുമാനങ്ങള്‍ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50-ലേക്ക് ചുരുക്കും. വിവാഹം, ഗൃഹപ്രവേശം എന്നിവ നടത്താൻ കൊവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മരണാനന്തരചടങ്ങുകളില്‍ പരമാവധി 20...

പള്ളികളില്‍ പരമാവധി 50 പേര്‍ മാത്രം; ചെറിയ പള്ളികളില്‍ എണ്ണം ചുരുക്കണം

തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.   പള്ളികളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ:   പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ ചെറിയ പള്ളികളില്‍ എണ്ണം ചുരുക്കണം. ഇക്കാര്യം ജില്ലാ കലക്ടര്‍മാര്‍ അതാതു സ്ഥലത്തെ മതനേതാക്കളുമായി ആലോചിച്ച് തീരുമാനിക്കണം പായ സ്വന്തമായി കൊണ്ടുപോകണം ദേഹശുദ്ധിക്കായി പൈപ്പുകള്‍ ഉപയോഗിക്കണം

സംസ്ഥാനത്ത് ഇന്ന് 21,890 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 5 ജില്ലകളിൽ 2000 കടന്നു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21890 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 2,32,812...

കൊവിഡ് വ്യാപനം; കര്‍ണാടകയില്‍ 14 ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു

ബെംഗളൂരു: കർണാടകത്തിൽ ‌‌കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാളെ മുതൽ 14 ദിവസത്തേക്കാണ് സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങൾ മെയ് 10 വരെ തുടരും. ക്യാബിനറ്റ് യോഗത്തിലായിരുന്നു തീരുമാനം. രാവിലെ 6 മണി മുതൽ രാവിലെ 10 മണി വരെ അത്യാവശ്യ വസ്തുക്കൾ വാങ്ങാൻ അനുമതിയുണ്ട്. ഫലത്തിൽ കർഫ്യൂ ആണെന്ന് പറയുന്നുണ്ടെങ്കിലും കർശന നിയന്ത്രണം ലോക്ഡൗണിന്...

കേരളത്തിൽ രണ്ടാഴ്‌ച ലോക്ക്ഡൗൺ? വിദഗ്ദ്ധ സമിതി തീരുമാനം സർക്കാരിന്റെ മുന്നിൽ; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വൈകുന്നേരം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് വിദഗ്ദ്ധ സമിതി. ഇക്കാര്യത്തിൽ തീരുമാനം ഇന്നു തന്നെയുണ്ടാകും. സർക്കാർ മാത്രമായി ഇതിലൊരു തീരുമാനം എടുക്കേണ്ടെന്നും സർവകക്ഷി യോഗത്തിന് വിടാമെന്നുമാണ് ഇപ്പോഴത്തെ ധാരണ. ലോക്ക്ഡൗൺ വേണ്ടെന്ന് ശക്തമായ എതിർപ്പ് ഉയർന്നാൽ എറണാകുളം ജില്ലയിൽ ഇന്നലെ മുതൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ സംസ്ഥാനമാകെ ബാധകമാക്കും....

കൊവിഡ് ഡിസ്‌ചാർജ് മാനദണ്ഡങ്ങളിൽ മാറ്റം; ഗുരുതര അസുഖമില്ലാത്തവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ ഡിസ്ചാർജ് പ്രോട്ടോകോളിൽ മാറ്റം. ഗുരുതര അസുഖമില്ലാത്ത രോഗികൾക്ക് ഡിസ്ചാർജിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. നേരിയ ലക്ഷണം ഉള്ളവരെ ലക്ഷണം ഭേദമായി മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യാം. നിലവിൽ ആന്റിജൻ പരിശോധന നടത്തി നെഗറ്റീവായാൽ മാത്രമാണ് ഡിസ്ചാർജ്. ഗുരുതരമായവർക്ക് പതിനാലാം ദിവസം പരിശോധന നടത്തും. ടെസ്റ്റ് ചെയ്യാതെ ഡിസ്ചാർജ് ആയവർ...

ലോക്ഡൗണിന്‌ സാധ്യതയില്ല, വാരാന്ത്യ കർഫ്യൂ തുടർന്നേക്കും; ഇന്നത്തെ സർവകക്ഷിയോഗം നിർണായകം

തിരുവനന്തപുരം:സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കി പകരം ഓരോപ്രദേശത്തും രോഗവ്യാപനത്തിന്റെ തോതനുസരിച്ച് മൈക്രോ ലോക്ഡൗൺ ഏർപ്പെടുത്താനും വാരാന്ത്യ കർഫ്യൂ തുടരാനും സാധ്യത. ലോക്ഡൗണിലൂടെ പൂർണമായും അടച്ചിടുന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ കടുത്ത നിയന്ത്രണങ്ങളാകും ഇനിയുണ്ടാകുക. തിങ്കളാഴ്ച ചേരുന്ന സർവകക്ഷിയോഗം നിർണായകമാണ്. ലോക്ഡൗൺ ഒഴിവാക്കിയുള്ള പ്രതിരോധനടപടികളോട് കോൺഗ്രസ് പിന്തുണ അറിയിച്ചിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങൾ വേണമെന്നതാണ് ഇടതുമുന്നണിയുടെ അഭിപ്രായമെങ്കിലും പൂർണമായ...

‘പൊലീസുകാരുടെ മക്കളെ വണ്ടി കയറ്റി കൊല്ലണമെന്ന് കമന്റ്’; കലാപാഹ്വാനത്തിന് കേസെടുത്തു

തിരുവനന്തപുരം: പൊലീസുകാർക്കും അവരുടെ കുടുംബത്തിനുമെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത യുവാവിനെതിരെ കേസ്. കോഴിക്കോട് സ്വദേശിയായ പ്രജിലേഷ് പയമ്പ്രക്കെതിരെയാണ് ചേവായൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊലീസിനെതിരെ കലാപ ആഹ്വാനം നടത്തിയതിനാണ് Cr.229 /2021 പ്രകാരം കേസെടുത്തിരിക്കുന്നത്. കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം വ്യക്തമാക്കി പോസ്റ്റിട്ടിരിക്കുന്നത്. പൊലീസുകാരുടെ മക്കൾ പുറത്തിറങ്ങുമ്പോൾ അവരെ വണ്ടി കയറ്റിക്കൊല്ലണമെന്നായിരുന്നു യുവാവിന്റെ കമൻറ്....

കോവിഡ് ബാധിതയായ യുവതി ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു

ഇരിട്ടി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുഴഞ്ഞുവീണ് മരണപ്പെട്ട യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിട്ടി നേരംമ്പോക്കിലെ റഷ മന്‍സിലില്‍ പികെ റിയാസ് - ഫൗസിയ ദമ്പതികളുടെ മകള്‍ റഷ ഫാത്തിമ (25)യാണ് മരണപ്പെട്ടത്. മൈഗ്രെയിന്‍ രോഗബാധിതയായ യുവതി ഒരാഴ്ച മുന്‍പ് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ...

ശ്വാസം മുട്ടിച്ച് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 771 പേര്‍ക്ക്

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ...
- Advertisement -spot_img