കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിൻ്റെ മരണത്തിന് കാരണമായ അപകടത്തിൽ ഉൾപ്പെട്ട കാർ ഡ്രൈവർ മരിച്ചു. റമീസിൻ്റെ ബൈക്ക് വന്നിടിച്ച കാറിലെ ഡ്രൈവറായ തളാപ്പ് സ്വദേശി പി വി അശ്വിൻ (42) ആണ് അന്തരിച്ചത്. ഇന്നലെ വൈകിട്ടോടെ ചോര ഛർദ്ദിച്ച് അവശനിലയിലായ അശ്വിനെ വീട്ടുകാർ കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിക്കുകയും...
സാമ്പത്തിക ധൂർത്തെന്ന വിമർശനങ്ങൾക്കിടെ പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ താൽക്കാലികമായി ഉപേക്ഷിച്ച് സംസ്ഥാന സർക്കാർ. ഹെലികോപ്റ്റർ നൽകിയ പവൻ ഹാൻസ് കമ്പനിയുമായുള്ള കരാർ പുതുക്കേണ്ടെന്ന് തീരുമാനിച്ചു. ആവശ്യം വരുന്ന ഘട്ടത്തിൽ വീണ്ടും ടെൻഡർ വിളിച്ച് ഹെലികോപ്റ്റര്‍ കുറഞ്ഞ വാടകക്ക് എടുക്കുന്നത് പരിശോധിക്കാമെന്ന് ഡി.ജി.പി സർക്കാരിനെ അറിയിച്ചു.
മാവോയിസ്റ്റ് വേട്ട, പ്രകൃതിദുരന്തങ്ങൾക്കിടയിലെ രക്ഷാപ്രവർത്തനം എന്നിവയിലടക്കം സഹായിക്കാനാണ് പൊലീസ് ശിപാർശയുടെ...
സംസ്ഥാനത്ത് സ്വർണവിലയിൽ തകർച്ച തുടരുന്നു. തിങ്കളാഴ്ച പവന് 400 രൂപ കുറഞ്ഞ് 34,680 രൂപയായി. ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 4335 രൂപയുമായി. ഒരാഴ്ചക്കിടെ 1320 രൂപയാണ് പവന്റെ വിലയിൽ കുറവുണ്ടായത്. ശനിയാഴ്ചമാത്രം പവന്റെ വില 600 രൂപയാണ് താഴെപ്പോയത്.
ആഗോളതലത്തിൽ വൻതോതിൽ വിറ്റൊഴിയൽ തുടർന്നതാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ...
തിരുവനന്തപുരം ∙ പരിഷ്കരിച്ച ലോക്ഡൗൺ നിബന്ധനകൾ ഇന്നുമുതൽ പതിവുപോലെ തുടരും. ബാങ്കുകൾ, വ്യാപാര–വ്യവസായ സ്ഥാപനങ്ങൾ, തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ ആഴ്ചയിൽ 6 ദിവസവും സർക്കാർ ഓഫിസുകൾ ആഴ്ചയിൽ 5 ദിവസവും തുറക്കാമെന്നാണ് ഉത്തരവ്.
കടകളിലും ബാങ്കുകളിലും മറ്റും പ്രവേശനത്തിനു നിർദേശിച്ച, വാക്സിനേഷൻ ഉൾപ്പെടെയുള്ള വിവാദ വ്യവസ്ഥകൾ തൽക്കാലം കർശനമാക്കിയിട്ടില്ല. അതേസമയം, മാസ്ക് ധരിക്കാത്തതിന്റെയും...
കൊടുവള്ളി: മുസ്ലിംലീഗ് അനുകൂല ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ ഇടത് എംഎല്‍എ കാരാട്ട് റസാഖ്. ലീഗ് തളരാതെ നിലനില്‍ക്കേണ്ടത് ഈ ഘട്ടത്തില്‍ അനിവാര്യമാണെന്ന് കാരാട്ട് റസാഖ് ഫേസ്ബുക്കില്‍ കുറിച്ചു. ലീഗിലെ നേതാക്കള്‍ തമ്മിലുള്ള തമ്മിലടി രൂക്ഷമായതിന് പിന്നാലെയാണ് റസാഖിന്‍റെ പ്രതികരണം.
'മുസ്ലീം ലീഗ് പ്രസ്ഥാനത്തിലെ നേതാക്കൾ സ്വന്തം പാർട്ടിക്കാരെയും മറ്റുള്ളവരെയും ശത്രുപക്ഷത്ത് നിർത്തി തകർക്കാനും തളർത്താനും ശ്രമിച്ചാലും...
കെ ടി ജലീലിന്റേത് മലര്‍പൊടിക്കാരന്റെ പാഴ്കിനാവുകള്‍ മാത്രമാണെന്ന പരിഹാസവുമായി യുത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം. ജലീലിന്റെ ഇത്തരം കളികള്‍ ഇവിടെ നടക്കില്ലെന്നും അതിന് വേറെ ഗ്രൗണ്ട് നോക്കിയാല്‍ മതിയെന്നും നജീബ് പറഞ്ഞു. ലീഗ് പൊളിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്ത് അതിന് വേണ്ടി പച്ചക്കള്ളങ്ങള്‍ പറയുകയാണെന്നും നജീബ് കാന്തപുരം പ്രസ്താവനയില്‍ വ്യക്തമാക്കി.
'കെ ടി...
പെരിന്തൽമണ്ണ: സ്‌പൈനൽ മസ്‌കുലർ അട്രോഫി -എസ്എംഎ രോഗം ബാധിച്ച് ജീവൻ നഷ്ടമായ കുഞ്ഞ് ഇമ്രാന് വേണ്ടി ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച തുക ഇതേ രോഗം ബാധിച്ച കുരുന്നുകളുടെ ചികിത്സയ്ക്കു നൽകും. ഇമ്രാൻ ചികിത്സാ സഹായ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. കൂടാതെ സർക്കാരിന്റെ അനുമതിയോടെ, ഇമ്രാന്റെ പേരിൽ മങ്കട ഗവ.ആശുപത്രിയിൽ കുട്ടികളുടെയും സ്ത്രീകളുടെയും ചികിത്സയ്ക്കായി പ്രത്യേക...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍ഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...