Kerala

പെരിയ ഇരട്ടക്കൊലക്കേസ്: പൊലീസ് കസ്റ്റഡിയില്‍ നിന്നും പ്രതിയുടെ വാഹനം കാണാതായി

പെരിയ ഇരട്ടക്കൊലക്കേസില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്ത വാഹനം കാണാതായി. കേസിലെ എട്ടാം പ്രതി സുബീഷിന്റെ പൊലീസ് കസ്റ്റഡിയില്‍ ഇരുന്ന ബൈക്കാണ് കാണാതായത്. ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച് വരികയായിരുന്നു ബൈക്ക്. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം അടുത്തിടെ സിബിഐ ഏറ്റെടുത്തിരുന്നു. ഇത് പ്രകാരം ആയുധങ്ങളും വാഹനങ്ങളും സിബിഐക്ക് കൈമാറാനിരിക്കെയാണ് ബൈക്ക് കാണാതായത്. യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും...

കേരള വിവാഹധൂര്‍ത്തും ആര്‍ഭാടവും നിരോധന ബില്‍; കരട് നിര്‍ദേശങ്ങള്‍ വനിതാ കമ്മിഷന്‍ സമര്‍പ്പിച്ചു

കേരളത്തില്‍ വര്‍ധിച്ചുവരുന്ന വിവാഹസംബന്ധമായ ആര്‍ഭാടവും ധൂര്‍ത്തും നിരോധിക്കുന്നതിനുള്ള നിയമനിര്‍മാണത്തിനായുള്ള ബില്ലിന്റെ കരട് നിര്‍ദേശങ്ങള്‍ കേരള വനിതാ കമ്മിഷന്‍ കേരള സര്‍ക്കാരിന് സമര്‍പ്പിച്ചു. ബില്ലിന്റെ കരട് തയാറാക്കുന്നതിന് വനിതാ കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് ബില്ല് സമര്‍പ്പിച്ചത്. കേരള സംസ്ഥാനത്തുള്ള വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നതും കേരളീയ സമൂഹത്തില്‍ ഒരു സാമൂഹിക വിപത്തായി വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ വിവാഹധൂര്‍ത്തും ആര്‍ഭാടവും ഗുരുതരമായ സാമ്പത്തിക...

പാര്‍ട്ടിയാണ് മുഖ്യം, ആരോടും വ്യക്തിവിരോധമില്ല: മുഈന്‍ അലി തങ്ങള്‍

കോഴിക്കോട്: മുസ്‌ലീം ലീഗിലെ വിവാദങ്ങളില്‍ പ്രതികരണവുമായി പാണക്കാട് മുഈന്‍ അലി തങ്ങള്‍. ആരോടും വ്യക്തിവിരോധമില്ലെന്ന് മുഈന്‍ അലി തങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ‘പാര്‍ട്ടിയാണ് മുഖ്യം. പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ഒരുമയോടെ പ്രവര്‍ത്തിക്കും. പ്രഥമ പരിഗണന പിതാവിന്റെ ആരോഗ്യ പരിപാലനത്തില്‍,’ മുഈന്‍ അലി പറഞ്ഞു. കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച പാണക്കാട്...

സംസ്ഥാനത്ത് ഇന്ന് 13049 പേർക്ക് കോവിഡ്; ടിപിആർ 13.23; മരണം 105

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസര്‍ഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു; എഞ്ചിനില്‍ കുടുങ്ങിയ മൃതദേഹവുമായി ട്രെയിന്‍ സഞ്ചരിച്ചത് കിലോമീറ്ററുകളോളം

കുമ്പള: ഹൊസങ്കടി റെയില്‍വേ ഗേറ്റിന് സമീപം റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു. എഞ്ചിന്‍ ഭാഗത്ത് കുടുങ്ങിയ മൃതദേഹവുമായി മുന്നോട്ട് നീങ്ങിയ ട്രെയിന്‍ കിലോമീറ്ററുകളോളം പിന്നിട്ടപ്പോള്‍ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുമ്പള റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ടു. വാമഞ്ചൂര്‍ സ്വദേശി മൊയ്തീന്‍ കുഞ്ഞി(70)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.45 മണിയോടെയാണ് അപകടം. മൊയ്തീന്‍...

ഇന്ത്യയില്‍നിന്ന്‌ കോവിഷീല്‍ഡ് എടുത്തവര്‍ക്ക് ദുബായിലേക്ക് മടങ്ങാം

ദുബായ്: ഇന്ത്യയില്‍നിന്നു കോവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്ക് ദുബായിയിലേക്ക് മടങ്ങാം. ഫ്ളൈ ദുബായ് അധികൃതര്‍ യു.എ.ഇയിലെ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയില്‍നിന്നു കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. ഇതോടൊപ്പം യു.എ.ഇയില്‍ നിന്നും വാക്സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കും മടങ്ങിവരാം. അതേസമയം, വാക്സിന്‍ നില പോലും പരിഗണിക്കാതെ ഇന്ത്യയില്‍നിന്നു ദുബായിലേക്ക് മടങ്ങാമെന്ന് വിസ്താര വിമാനക്കമ്പനി ഇന്ന്...

നടി ശരണ്യ ശശി അന്തരിച്ചു

തിരുവനന്തപുരം: നടി ശരണ്യ അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ട്യൂമര്‍ ബാധിതയായി ചികിത്സയിലായിരുന്നു. കോവിഡും ന്യൂമോണിയയും ബാധിച്ചതോടെ നില വഷളാവുകയായിരുന്നു. ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ശ്രദ്ധ നേടിയത്.

‘ഓണത്തെ പോലെ ഒരു ആഘോഷമല്ല’; കണ്‍സ്യൂമര്‍ഫെഡ് ഓണം – മുഹറം ചന്ത എന്നതിലെ മുഹറം ഒഴിവാക്കണമെന്ന് മുസ്‌ലിം ലീഗ്

കോണ്‍സ്യൂമര്‍ഫെഡ് സംഘടിപ്പിക്കുന്ന ഓണം മുഹറം ചന്ത എന്നതിലെ മുഹറം ഒഴിവാക്കണമെന്ന് മുസ്‌ലിം ലീഗ്. മുസ്ലിംങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തിട്ട് ഇപ്പോള്‍ പൊടിക്കൈകള്‍ കാണിക്കുന്നതിന്റെ ഭാഗമാണ് സര്‍ക്കാറിന്റെ ഇത്തരം നടപടികള്‍ എന്നും ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം കുറ്റപ്പെടുത്തി. മുഹറം ഓണത്തെ പോലെ ഒരു ആഘോഷമല്ല മുസ്ലീങ്ങള്‍ക്ക് നൊമ്പരപ്പെടുത്തുന്ന യൂദ്ധ ദുരന്തങ്ങളുടെ സ്മരണയാണ്. മുഹറം മുസ്‌ലിം...

2000രൂപ പിഴയീടാക്കി അമ്മയ്ക്കും മകനും 500ന്റെ രസീത്; പൊലീസുകാരന് സസ്‌പെന്‍ഷന്‍, സിഐയ്ക്ക് എതിരെ അന്വേഷണം

തിരുവനന്തപുരം: വീടിന് സമീപമുള്ള ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനായി പോയ അമ്മയ്ക്കും മകനും 2000 രൂപ പിഴ ചുമത്തി 500രൂപയുടെ രസീത് കൊടുത്ത സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ സിപിഒ അരുണ്‍ ശശിയെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തത്. സിഐയ്ക്ക് എതിരെ അന്വേഷണം നടത്തും. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വീടിന് സമീപമുള്ള ക്ഷേത്രത്തില്‍...

സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വീടിന്റെ മതില്‍ പൊളിച്ചു; ഗൃഹനാഥനെ വെട്ടി പരിക്കേല്‍പ്പിച്ചു

തിരുവല്ല: തിരുവല്ലയില്‍ സിപിഎം പ്രവര്‍ത്തകര്‍ സ്വകാര്യ മതില്‍ പൊളിച്ചതായി പരാതി. ഉടമയെ വെട്ടി പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ സ്ഥലമുടമ രമണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച അര്‍ധരാത്രിയിലായിരുന്നു ആക്രമണം. കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് വീട്ടുകാര്‍ ആരോപിച്ചു. രമണന്റെ ഗര്‍ഭിണിയായ മരുമകള്‍ക്കും പരിക്കേറ്റിട്ടുണ്ട്്. വഴിപ്രശ്‌നവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. വടിവാളും കയറും മഴുവുമൊക്കെയായാണ് സംഘം...
- Advertisement -spot_img

Latest News

‘കൈ’കോർക്കും, പക്ഷേ ലയനമില്ല! നിലപാട് വ്യക്തമാക്കി കോൺഗ്രസും തൃണമൂലും

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...
- Advertisement -spot_img