സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വീടിന്റെ മതില്‍ പൊളിച്ചു; ഗൃഹനാഥനെ വെട്ടി പരിക്കേല്‍പ്പിച്ചു

0
242

തിരുവല്ല: തിരുവല്ലയില്‍ സിപിഎം പ്രവര്‍ത്തകര്‍ സ്വകാര്യ മതില്‍ പൊളിച്ചതായി പരാതി. ഉടമയെ വെട്ടി പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ സ്ഥലമുടമ രമണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച അര്‍ധരാത്രിയിലായിരുന്നു ആക്രമണം. കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് വീട്ടുകാര്‍ ആരോപിച്ചു. രമണന്റെ ഗര്‍ഭിണിയായ മരുമകള്‍ക്കും പരിക്കേറ്റിട്ടുണ്ട്്.

വഴിപ്രശ്‌നവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. വടിവാളും കയറും മഴുവുമൊക്കെയായാണ് സംഘം എത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു. വീട് കഴിഞ്ഞുള്ള അഞ്ചുവീട്ടുകാര്‍ക്ക് വഴി വെട്ടുന്നതിനുവേണ്ടിയാണ് മതില്‍ പൊളിച്ചതെന്നും വീട്ടുകാര്‍ പറയുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസിനെ സംഘം തടഞ്ഞുവെച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം, വീടിന്റെ ഗേറ്റ് പൂട്ടിയാണ് സംഘം മതില്‍ പൊളിച്ചതെന്നും ഇവര്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here