കോഴിക്കോട്: മുസ്‌ലീം ലീഗിലെ വിവാദങ്ങളില്‍ പ്രതികരണവുമായി പാണക്കാട് മുഈന്‍ അലി തങ്ങള്‍. ആരോടും വ്യക്തിവിരോധമില്ലെന്ന് മുഈന്‍ അലി തങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
‘പാര്‍ട്ടിയാണ് മുഖ്യം. പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ഒരുമയോടെ പ്രവര്‍ത്തിക്കും. പ്രഥമ പരിഗണന പിതാവിന്റെ ആരോഗ്യ പരിപാലനത്തില്‍,’ മുഈന്‍ അലി പറഞ്ഞു. കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച പാണക്കാട്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസര്‍ഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
കുമ്പള: ഹൊസങ്കടി റെയില്‍വേ ഗേറ്റിന് സമീപം റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു. എഞ്ചിന്‍ ഭാഗത്ത് കുടുങ്ങിയ മൃതദേഹവുമായി മുന്നോട്ട് നീങ്ങിയ ട്രെയിന്‍ കിലോമീറ്ററുകളോളം പിന്നിട്ടപ്പോള്‍ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുമ്പള റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ടു. വാമഞ്ചൂര്‍ സ്വദേശി മൊയ്തീന്‍ കുഞ്ഞി(70)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.45 മണിയോടെയാണ് അപകടം. മൊയ്തീന്‍...
ദുബായ്: ഇന്ത്യയില്‍നിന്നു കോവിഷീല്‍ഡ് വാക്സിന്‍ എടുത്തവര്‍ക്ക് ദുബായിയിലേക്ക് മടങ്ങാം. ഫ്ളൈ ദുബായ് അധികൃതര്‍ യു.എ.ഇയിലെ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയില്‍നിന്നു കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. ഇതോടൊപ്പം യു.എ.ഇയില്‍ നിന്നും വാക്സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കും മടങ്ങിവരാം.
അതേസമയം, വാക്സിന്‍ നില പോലും പരിഗണിക്കാതെ ഇന്ത്യയില്‍നിന്നു ദുബായിലേക്ക് മടങ്ങാമെന്ന് വിസ്താര വിമാനക്കമ്പനി ഇന്ന്...
തിരുവനന്തപുരം: നടി ശരണ്യ അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഏറെ നാളായി ട്യൂമര്‍ ബാധിതയായി ചികിത്സയിലായിരുന്നു. കോവിഡും ന്യൂമോണിയയും ബാധിച്ചതോടെ നില വഷളാവുകയായിരുന്നു.
ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ശ്രദ്ധ നേടിയത്.
കോണ്‍സ്യൂമര്‍ഫെഡ് സംഘടിപ്പിക്കുന്ന ഓണം മുഹറം ചന്ത എന്നതിലെ മുഹറം ഒഴിവാക്കണമെന്ന് മുസ്‌ലിം ലീഗ്. മുസ്ലിംങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തിട്ട് ഇപ്പോള്‍ പൊടിക്കൈകള്‍ കാണിക്കുന്നതിന്റെ ഭാഗമാണ് സര്‍ക്കാറിന്റെ ഇത്തരം നടപടികള്‍ എന്നും ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം കുറ്റപ്പെടുത്തി. മുഹറം ഓണത്തെ പോലെ ഒരു ആഘോഷമല്ല മുസ്ലീങ്ങള്‍ക്ക് നൊമ്പരപ്പെടുത്തുന്ന യൂദ്ധ ദുരന്തങ്ങളുടെ സ്മരണയാണ്. മുഹറം മുസ്‌ലിം...
തിരുവനന്തപുരം: വീടിന് സമീപമുള്ള ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനായി പോയ അമ്മയ്ക്കും മകനും 2000 രൂപ പിഴ ചുമത്തി 500രൂപയുടെ രസീത് കൊടുത്ത സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ സിപിഒ അരുണ്‍ ശശിയെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തത്. സിഐയ്ക്ക് എതിരെ അന്വേഷണം നടത്തും. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വീടിന് സമീപമുള്ള ക്ഷേത്രത്തില്‍...
തിരുവല്ല: തിരുവല്ലയില്‍ സിപിഎം പ്രവര്‍ത്തകര്‍ സ്വകാര്യ മതില്‍ പൊളിച്ചതായി പരാതി. ഉടമയെ വെട്ടി പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ സ്ഥലമുടമ രമണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച അര്‍ധരാത്രിയിലായിരുന്നു ആക്രമണം. കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് വീട്ടുകാര്‍ ആരോപിച്ചു. രമണന്റെ ഗര്‍ഭിണിയായ മരുമകള്‍ക്കും പരിക്കേറ്റിട്ടുണ്ട്്.
വഴിപ്രശ്‌നവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. വടിവാളും കയറും മഴുവുമൊക്കെയായാണ് സംഘം...
കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിൻ്റെ മരണത്തിന് കാരണമായ അപകടത്തിൽ ഉൾപ്പെട്ട കാർ ഡ്രൈവർ മരിച്ചു. റമീസിൻ്റെ ബൈക്ക് വന്നിടിച്ച കാറിലെ ഡ്രൈവറായ തളാപ്പ് സ്വദേശി പി വി അശ്വിൻ (42) ആണ് അന്തരിച്ചത്. ഇന്നലെ വൈകിട്ടോടെ ചോര ഛർദ്ദിച്ച് അവശനിലയിലായ അശ്വിനെ വീട്ടുകാർ കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിക്കുകയും...
സാമ്പത്തിക ധൂർത്തെന്ന വിമർശനങ്ങൾക്കിടെ പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ താൽക്കാലികമായി ഉപേക്ഷിച്ച് സംസ്ഥാന സർക്കാർ. ഹെലികോപ്റ്റർ നൽകിയ പവൻ ഹാൻസ് കമ്പനിയുമായുള്ള കരാർ പുതുക്കേണ്ടെന്ന് തീരുമാനിച്ചു. ആവശ്യം വരുന്ന ഘട്ടത്തിൽ വീണ്ടും ടെൻഡർ വിളിച്ച് ഹെലികോപ്റ്റര്‍ കുറഞ്ഞ വാടകക്ക് എടുക്കുന്നത് പരിശോധിക്കാമെന്ന് ഡി.ജി.പി സർക്കാരിനെ അറിയിച്ചു.
മാവോയിസ്റ്റ് വേട്ട, പ്രകൃതിദുരന്തങ്ങൾക്കിടയിലെ രക്ഷാപ്രവർത്തനം എന്നിവയിലടക്കം സഹായിക്കാനാണ് പൊലീസ് ശിപാർശയുടെ...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...