Kerala

ഭാരത് ബന്ദിന് എൽഡിഎഫ് പിന്തുണ; കേരളത്തിൽ ഹർത്താലാകും

തിരുവനന്തപുരം: ദേശീയ തലത്തിൽ ഈ മാസം 27 ന് പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് ഇടതുമുന്നണി പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന ഇടതുമുന്നണി നേതൃയോഗമാണ് പിന്തുണ അറിയിച്ചത്. ഇതോടെ കേരളത്തിലും ഈ ദിവസം ഹർത്താലാകും. അതേസമയം സംസ്ഥാനത്ത് വൻ വിവാദമായിരിക്കുന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ നാർകോടിക് ജിഹാദ് പരാമർശം ഇടതുമുന്നണി യോഗത്തിൽ ചർച്ചയായില്ല. സർക്കാർ...

കൊവിഡ് മരണം; നഷ്ട പരിഹാരം നൽകുന്നതിന് മാർഗരേഖ പുതുക്കും; നിലവിലെ പട്ടിക മാറുമെന്നും ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മരണ നഷ്ട പരിഹാരം നൽകുന്നതിന് മാർഗരേഖ പുതുക്കി നിശ്ചയിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. സമഗ്ര മരണ പട്ടിക പ്രസിദ്ധീകരിക്കും. നിലവിലെ പട്ടികയിൽ മാറ്റം ഉണ്ടാകുമെന്നും ഇതിന് ആരോ​ഗ്യവകുപ്പ് തന്നെ മുൻകൈ എടുക്കുമെന്നും വീണ ജോർജ് പറഞ്ഞു. കൊവിഡ‍് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 50000 രൂപ നഷ്ടപരിഹാരം നൽകുമെന്ന്...

മാനഭംഗക്കേസ് ഒതുക്കാൻ കൈക്കൂലി; പോലീസിനെതിരേ കേരളത്തിലെ ആദ്യത്തെ കേസ് ഇ.ഡി. രജിസ്റ്റർ ചെയ്തു

തൃശ്ശൂർ: കേരള പോലീസിലെ നാലുപേരെ പ്രതിചേർത്തുകൊണ്ടുള്ള കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രജിസ്റ്റർ ചെയ്തു. സംസ്ഥാനത്ത് ആദ്യമായി പോലീസിനെതിരേ ഇ.ഡി. ചുമത്തിയ കേസാണിത്. മകൻ പ്രതിയായ മാനഭംഗക്കേസ് ഒതുക്കാൻ പാറമട ഉടമയിൽനിന്ന് അനധികൃതമായി പണം വാങ്ങി സ്വത്ത് സമ്പാദിച്ചെന്നുകാണിച്ച് പൊതുപ്രവർത്തകനായ അജിത് കൊടകര നൽകിയ പരാതിയിലാണ് നടപടി. ഇക്കാര്യത്തിൽ ഇ.ഡി. വിശദ അന്വേഷണം നടത്തിയാണ് രണ്ട്‌...

പോലീസ് കഞ്ചാവ് കൊണ്ടുവെച്ചു, പിന്നെ ‘പിടിച്ചെടുത്തു’: ലഹരിവിരുദ്ധ സ്‌ക്വാഡിനെതിരേ ഗുരുതര ആരോപണം

തിരുവനന്തപുരം: ആന്ധ്രാപ്രദേശിൽനിന്നും തമിഴ്‌നാട്ടിൽനിന്നും പോലീസ്‌തന്നെ കഞ്ചാവ് കടത്തിക്കൊണ്ടു വന്നശേഷം പിടിച്ചെടുത്ത് പേരെടുക്കാൻ ശ്രമമെന്ന് പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ട്. സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുണ്ടായിരുന്ന ജില്ലാ ആന്റി നകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സി (ഡാൻസാഫ്) നെതിരേയാണ് റിപ്പോർട്ട്. എ.ഡി.ജി.പി.യുടെ നിർദേശപ്രകാരം ഏതാനും ആഴ്ച മുമ്പ് ഡാൻസാഫിനെ പിരിച്ചുവിട്ടിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളാണുള്ളത്. ചാക്ക, കുമാരപുരം എന്നിവിടങ്ങളിൽനിന്നു കിലോക്കണക്കിനു കഞ്ചാവ്...

പാലാ ബിഷപ്പ് വിവാദ പ്രസ്താവന പിൻവലിക്കണമെന്ന് മുസ്‌ലിം സംഘടനകൾ

പാലാ ബിഷപ്പ് വിവാദ പ്രസ്താവന പിൻവലിക്കണമെന്ന് മുസ്‌ലിം സംഘടനകൾ. സച്ചാർ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ചേർന്ന മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗമാണ് ആവശ്യമുന്നയിച്ചത്. വിവാദങ്ങളിൽ നോക്കി നിൽക്കുന്ന സർക്കാർ നിലപാടിനോടുള്ള പ്രതിഷേധവും യോഗം രേഖപ്പെടുത്തി. പാലാ ബിഷപ്പ് നടത്തിയ പ്രസ്താവന കേരളത്തിന്റെ സാമൂഹിക സൗഹാർദ്ദത്തിന് വിരുദ്ധമാണെന്നും പ്രതിഷേധാർഹമാണെന്നുമാണെന്നുമാണ് മുസ്‌ലിം സംഘടനകളുടെ നിലപാട്. വിദ്വേഷ പ്രസംഗത്തെ തുടർന്നുണ്ടായ...

സ്കൂള്‍ തുറക്കുന്നതില്‍ നാളെ ഉന്നതതല യോഗം; വിദ്യാര്‍ത്ഥികളുടെ ആശങ്ക അകറ്റുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്കൂള്‍ തുറക്കന്നതില്‍ നാളെ ഉന്നതതല യോഗം ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസ- ആരോഗ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരും. സ്കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.സ്കൂൾ വാഹനങ്ങളിലെ അറ്റകുറ്റപണി പൊലീസിൻ്റെ നേതൃത്വത്തിൽ പൂർത്തിയാക്കും. സ്കൂളുകള്‍ക്ക് മുന്നില്‍ അനാവശ്യമായി കൂട്ടംകൂടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 19,675 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 19675 പേർക്ക് കൊവിഡ് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1,19,594 പരിശോധനകൾ നടന്നു. 142 മരണം  കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. രോഗം കൂടുതൽ നിയന്ത്രണ വിധേയമാകുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂര്‍ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ 1256, കൊല്ലം 1225, പാലക്കാട്...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ. സുരേന്ദ്രന്‍റെ മൊഴികളില്‍ വൈരുധ്യം; വീണ്ടും ചോദ്യംചെയ്തേക്കും

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കൂടുതൽ ബിജെപി നേതാക്കളെ പ്രതി ചേര്‍ത്തു. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി.ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറർ സുനില്‍ നായിക് എന്നിവരുൾപ്പെടെ ആറ് നേതാക്കളെയാണ് പ്രതി ചേർത്തത്. കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ നല്‍കിയ മൊഴിയിൽ വൈരുധ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. സുരേന്ദ്രന്‍ താമസിച്ചിരുന്ന കാസര്‍കോട് നഗരത്തോട്...

തിരുവനന്തപുരത്ത് പൊലീസ്- മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ട്, ഞെട്ടിക്കുന്ന ഇൻറലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പൊലീസ്- മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടെന്ന് ഇൻറലിജൻസ് റിപ്പോർട്ട്. മയക്കുമരുന്ന് പിടികൂടാൻ രൂപീകരിച്ച ഡാൻസാഫിനെതിരെയാണ് ആരോപണം ഉയർന്നത്. ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നതോടെ ഡാൻസാഫ് പിരിച്ച് വിട്ടു. ലോക്കൽ പൊലീസ് ഡാൻസാഫിനെതിരെ ഉന്നയിച്ച ചില ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്റലിജൻസ് വിഭാഗം രഹസ്യാന്വേഷണം നടത്തിയത്. ഡാൻസാഫ് അടുത്തിടെ തലസ്ഥാനത്തെ മെഡിക്കൽ കോളേജ് പരിധിയിലും പേട്ട സ്റ്റേഷൻ...

രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപ ഉയര്‍ന്ന് 35,080 ആയി. ഗ്രാമിന് 35 രൂ ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4385 രൂപ. ഇന്നലെ പവന് 160 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ വര്‍ധനയോടെ രണ്ടു ദിവസത്തിനിടയിലുണ്ടായ വര്‍ധന 440 രൂപ. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍...
- Advertisement -spot_img

Latest News

ബി.ജെ.പിയിൽ ചേർന്ന രാഘവ് ചദ്ദയെ ട്രോളി പ്രകാശ് രാജ്; ‘കുറ്റങ്ങൾ തടയുന്നതിൽ നിന്ന് പൊലീസ് മാറി, അതിനാൽ ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു’

മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...
- Advertisement -spot_img