കണ്ണൂരിലേക്ക് പോകാൻ കൊടി സുനി ഇറക്കിയ കിടിലൻ നമ്പർ അധികൃതർ പൊളിച്ചടുക്കി, ഇപ്പോഴുള്ളത് ഇടം വലം തിരിയാനാവാത്ത കടുത്ത നിയന്ത്രണങ്ങൾ

0
267
KOZHIKODE 21st June 2012 :The special investigation team taken Kodi Suni the accused in the Revolutionary Marxist Party ( RMP ) leader TP Chandrasekharan murder case to a location in Kariyattu Kannur district on Thursday to gather evidence , Thalasseri DYSP AP Shoukathali ( R ) , Chandrasekharan was hacked to death at Vadakara Onchiyam Vallikkad town on 4th May 2012 night 10 pm Friday / Photo: By Russell Shahul , CLT #

തൃശൂർ: ജയിൽ മാറ്റത്തിന് ടി പി വധക്കേസ് പ്രതിയായ കൊടി സുനി പുതിയ നമ്പർ ഇറക്കിയെങ്കിലും അതും അധികൃതർ പൊളിച്ചടുക്കി. കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മിനിഞ്ഞാന്ന് രാത്രി മുതല്‍ നിരാഹാരത്തിലായിരുന്നു സുനി. പക്ഷേ, അധികൃതർ ഗൗനിക്കാത്തതിനാൽ ഇന്ന് രാവിലെ സമരം അവസാനിപ്പിച്ച് ഭക്ഷണം കഴിച്ചുതുടങ്ങി എന്നാണ് റിപ്പോർട്ട്.

വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ പാർപ്പിച്ചിരിക്കുന്ന സുനിക്ക് സെല്ലിന് പുറത്തിറങ്ങി വ്യായാമം ചെയ്യാനോ മറ്റുള്ള തടവുകാരെപ്പോലെ ജോലി ചെയ്യാനോ അനുവാദമില്ല. മറ്റ് തടവുകാരിൽ നിന്ന് വ്യത്യസ്തമായി സുനിയുടെ സെൽ 24 മണിക്കൂറും പൂട്ടിയിടുകയാണ് ചെയ്യാറ്. ഇതിൽ പ്രതിക്ഷേധിച്ചായിരുന്നു നിരാഹാരം നടത്തി നോക്കിയത്. കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്ന സുനിയുടെ അപേക്ഷ നേരത്തെ ഡി ജി പിയും തള്ളിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here