Sunday, November 16, 2025

Kerala

റേഷന്‍ കടകളില്‍ ഇനി എ.ടി.എമ്മുകൾ വരുന്നു; ഓൺലൈൻ സേവനങ്ങൾ നൽകാൻ ഇ-സേവന കേന്ദ്രങ്ങളും

തിരുവനന്തപുരം: വാണിജ്യബാങ്കുകളുടെ സഹകരണത്തോടെ റേഷൻകടകളിൽ എ.ടി.എമ്മുകൾ തുറക്കുന്നു. ഇതോടൊപ്പം ഓൺലൈൻ സേവനങ്ങൾ നൽകാൻ ഇ-സേവന കേന്ദ്രങ്ങളും ആരംഭിക്കും. സംസ്ഥാനസർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പദ്ധതികൾ ഉദ്ഘാടനംചെയ്യും. രണ്ടായിരത്തോളം റേഷൻകടകളിലാണ് എ.ടി.എം. സൗകര്യമൊരുക്കുക. പഞ്ചായത്തിൽ ഒന്ന് എന്ന നിലയിലായിരിക്കും ആരംഭം. നഗരസഭാ മേഖലയിൽ രണ്ടിൽ കൂടുതലും ഉണ്ടാകും. ഗ്രാമപ്രദേശങ്ങൾക്കാണ് മുൻഗണന. എ.ടി.എം. ഒരുക്കുന്നതിന്റെ ഭാഗമായി രണ്ട് വാണിജ്യബാങ്കുകളുമായി ഭക്ഷ്യപൊതുവിതരണ വകുപ്പ്...

മുസ്‌ലിം സമുദായത്തെ തകർക്കാൻ എ.കെ.ജി സെന്ററിൽ സെൽ പ്രവർത്തിക്കുന്നു: മുസ്‌ലിം ലീഗ്

മുസ്‍ലിം സമുദായത്തെ തകർക്കാൻ എ.കെ.ജി സെന്ററിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നു എന്നാണ് മനസ്സിലാകുന്നതെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. വഖഫ് സ്ഥാപനങ്ങളിലേക്കുള്ള ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് പി.എസ്.സിക്കു വിട്ടുകൊണ്ടുള്ള സർക്കാർ തീരുമാനം വർഗീയ നീക്കമാണെന്നും, ബോർഡിലേക്ക് പി.എസ്.സി വഴി മുസ്‍ലിംകളെ മാത്രം തെരഞ്ഞെടുക്കുക എന്നത് നിയമപരമായി നിലനിൽക്കുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‍ലിം...

‘കുറുപ്പിന്റെ രൂപസാദൃശ്യമുള്ള ആളെ ചോദ്യം ചെയ്തു’; സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം അവസാനിപ്പിക്കാതെ പൊലീസ്

കോട്ടയം: കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം അവസാനിപ്പിക്കാതെ പൊലീസ്. രണ്ട് ദിവസം മുന്‍പ് കുറുപ്പിന്റെ രൂപസാദൃശ്യമുള്ള ആളെ കോട്ടയത്തെത്തി പോലീസ് ചോദ്യം ചെയ്തു. കോട്ടയം ആര്‍പ്പൂക്കരയിലെ നവജീവന്‍ ആസ്ഥാനത്താണ് ആലപ്പുഴ ക്രൈബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കെത്തിയത്. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ പരിശോധന. എന്നാല്‍, സുകുമാരക്കുറുപ്പുമായി ചില രൂപസാദൃശ്യം മാത്രമേ സംശയിച്ച...

മിസ് കേരളയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തൽ; ഓഡി കാർ പിന്തുടർന്നതാണ് അപകടകാരണമെന്ന് മൊഴി

കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്ന് പേർ കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. ഒരു ഓഡി കാർ ചേസ് ചെയ്തത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന് കാറോടിച്ച അബ്ദുൽ റഹ്മാന്‍ പൊലീസിന് മൊഴി നല്‍കി. ഓഡി കാർ പിറകെ പായുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. ഇരു സംഘവും മത്സരയോട്ടം നടത്തിയതാണോ എന്ന്...

ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ സീറ്റിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല; കാസര്‍കോട് സ്വദേശിയ്ക്കുള്ള നഷ്ടപരിഹാരം റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഓട്ടോറിക്ഷയില്‍ ഡ്രൈവറോടൊപ്പം ഡ്രൈവര്‍ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നയാള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന് ഹൈക്കോടതി. ഗുഡ്‌സ് ഓട്ടോയില്‍ ഡ്രൈവറോടൊപ്പം ഡ്രൈവറുടെ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്ത കാസര്‍കോട് സ്വദേശി ബീമയ്ക്ക് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടതിനെതിരേ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എ ബദറുദീന്റെതാണ് ഉത്തരവ്. ഗുഡ്‌സ്...

ലീഗുമായി ഇടഞ്ഞു നിൽക്കുന്നവരെ ലക്ഷ്യം വച്ച് സിപിഎം; ശ്രമിച്ചു നോക്കൂവെന്ന് സലാം

കോഴിക്കോട്∙ മലബാറിൽ അടിത്തറ വിപുലമാക്കാൻ സിപിഎം രംഗത്തിറങ്ങിയതോടെ കരുതലോടെ മുസ്‍ലിം ലീഗ്. ആദ്യഘട്ടത്തിൽ ലീഗുമായി ഇടഞ്ഞു നിൽക്കുന്നവരെയാണു സിപിഎം ലക്ഷ്യം വയ്ക്കുന്നതെന്നു വ്യക്തമായതോടെ നീക്കങ്ങളെ ഗൗരവത്തോടെയാണു മുസ്‍ലിം ലീഗ് വീക്ഷിക്കുന്നത് വാഗ്ദാനങ്ങൾ പലത്  നിയമസഭാ തിരഞ്ഞെടുപ്പിൽ അനായാസം വിജയിച്ചെങ്കിലും മലബാറിൽ പരമാവധി പേരെ കൂടെ കൂട്ടുക എന്നതിനു സിപിഎം വലിയ പ്രാധാന്യം നൽകുന്നുണ്ട്. പലയിടത്തും മുസ്‍ലിം സമുദായം...

സംസ്ഥാനത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം∙ സംസ്ഥാനത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു. വയനാട് വെറ്ററിനറി സർവകലാശാലയിലെ 13 വിദ്യാർഥികൾക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ആലപ്പുഴ എൻഐവിയിൽ പരിശോധിച്ച സാംപിളുകളാണു പോസിറ്റീവായത്. ഇവർ രോഗമുക്തരായി. ഇതുവരെ മറ്റാർക്കും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. ഉദരസംബന്ധമായ രോഗങ്ങൾക്കു കാരണമാകുന്നതാണ് നോറോ വൈറസ്. നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് യോഗം...

മാസ്‌ക് താഴ്ത്തി കപ്പലണ്ടി തിന്നു; തൊഴിലാളിക്ക് 500 രൂപ പിഴ

കൊട്ടാരക്കര : മാസ്‌ക് താഴ്ത്തിയിട്ട് കപ്പലണ്ടിതിന്നതിന് തൊഴിലാളിക്ക് പോലീസ് 500 രൂപ പിഴചുമത്തി. കൊട്ടാരക്കര പ്രൈവറ്റ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന തോട്ടംമുക്ക് സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്. പിഴയടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ ഇയാളെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. നാട്ടുകാരനായ പൊതുപ്രവര്‍ത്തകനെത്തിയാണ് ജാമ്യത്തിലിറക്കിയത്. ചാലിയക്കര എസ്റ്റേറ്റില്‍ 600 രൂപ ദിവസക്കൂലിക്കു ജോലിക്കുപോയി മടങ്ങവെയാണ് പോലീസ് പെറ്റിയടിച്ചത്. ബസ് സ്റ്റാന്‍ഡില്‍ സാമൂഹിക അകലം പാലിച്ചില്ല,...

ഒടുവിൽ സർക്കാർ തുറന്നു സമ്മതിക്കുന്നു; 2018ലെ പ്രളയകാരണം ഡാം തുറന്നത് തന്നെ

തിരുവനന്തപുരം: 2018-ൽ കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ ആഘാതം കൂട്ടാൻ ഡാം തുറന്നത് കാരണമായെന്നു സമ്മതിച്ച് സർക്കാർ. കേരളത്തിലെ പ്രളയങ്ങളിലെ മുന്നൊരുക്കവും പ്രതിരോധവും സംബന്ധിച്ച് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ(സി.എ.ജി.) റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മുല്ലപ്പെരിയാർ ഡാം പെട്ടെന്ന് തുറന്നുവിട്ടില്ലായിരുന്നെങ്കിൽ പ്രളയത്തിന്റെ ശക്തി കുറയ്ക്കാൻ കഴിയുമായിരുന്നുവെന്നാണ് സർക്കാർ സി.എ.ജി.യെ അറിയിച്ചത്. ഇടുക്കി ഡാം തുറക്കാനുണ്ടായ കാരണം വിശദീകരിക്കുന്നതിലാണ് മുല്ലപ്പെരിയാറിനെ പരാമർശിക്കുന്നത്....

കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്സ്പ്രസ് പാളം തെറ്റി; അപകടം പാറക്കല്ലില്‍ ഇടിച്ചെന്ന് നിഗമനം

ധര്‍മപുരി: കണ്ണൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് (07390) പാളം തെറ്റി. തമിഴ്നാട് ധര്‍മപുരിക്ക് സമീപമാണ് അപകടം. അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. വ്യാഴാഴ്ച വൈകീട്ടാണ് കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.45ഓടെയാണ് പാളം തെറ്റിയത്. സേലം – ബെംഗളൂരു റൂട്ടിലെ മുത്തംപട്ടി – ശിവദി സ്റ്റേറഷനുകള്‍ക്കിടയിലാണ്...
- Advertisement -spot_img

Latest News

എന്റെ ഭൗതികശരീരം കാണാൻ ബിജെപി-ആർഎസ്എസുകാരെ അനുവദിക്കരുത്; ഏറ്റവും വലിയ തെറ്റ് ഇവർക്കൊപ്പം പ്രവർത്തിച്ചത്; ആത്മഹത്യാ കുറിപ്പ് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക്...
- Advertisement -spot_img