Monday, November 17, 2025

Kerala

കോറോണക്ക് പിന്നാലെ രാജ്യത്ത് പുതിയ തരം ഫംഗസ്‍ബാധ; രണ്ട് പേര്‍ മരിച്ചു, ജാഗ്രത

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയതരം ഫംഗസ്ബാധ. ആസ്പര്‍ജില്ലസ് ലെന്റുലസ് എന്ന ഫംഗസ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടു രോഗികള്‍ മരിച്ചു. ഗുരുതര ശ്വാസകോശ രോഗമായ സിഒപിഡി ബാധിച്ച് ചികിത്സയിലായിരുന്നു ഇരുവരും. മരുന്നുകളെ  പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് ആസ്പര്‍ജില്ലസ് വിഭാഗത്തില്‍പ്പെട്ട ഈ പുതിയ ഫംഗസ്. 2005ലാണ് ഈ ഫംഗസിനെ സംബന്ധിച്ച വിശദാംശങ്ങള്‍ ആദ്യമായി പുറത്തുവന്നത്. തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍...

ഭക്ഷണത്തിന് മതമില്ല’; ഹലാൽ വിവാദത്തിൽ ഫുഡ് സ്ട്രീറ്റുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം: ഭക്ഷണത്തിന് മതമില്ല എന്ന മുദ്രാവാക്യത്തോടെ ഹലാൽ വിവാദത്തിൽ  ഫുഡ് സ്ട്രീറ്റ് സംഘ‌ടിപ്പിക്കാൻ ഡിവൈഎഫ്ഐ. നാടിനെ വിഭജിക്കുന്ന ആർഎസ്എസിന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ജാ​ഗ്രത പുലർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കുന്നതെന്ന് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ നാളെയാണ് പരിപാടി സംഘടിപ്പിക്കുന്നത് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ...

ദത്ത് വിവാദം: കുഞ്ഞ് അനുപമയുടേത്‌ തന്നെ; ഡി.എൻ.എ ഫലം പോസിറ്റീവ്

പേരൂർക്കട ദത്ത് വിവാദത്തിൽ നിർണായക ഡി.എൻ.എ പരിശോധനാ ഫലം പുറത്ത്. ആന്ധ്രായിൽ നിന്നും കേരളത്തിൽ എത്തിച്ച കുട്ടിയുടെ അമ്മ അനുപമയാണെന്ന് സ്ഥിരീകരിക്കുന്നതാണ് പരിശോധനാ ഫലം. അനുപമയുടെയും അജിത്തിന്റെയും സാമ്പിൾ കുഞ്ഞിന്റെ ഡി.എൻ.എയുമായി യോജിച്ചു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയാണ് സാമ്പിളുകൾ പരിശോധിച്ചത്. പരിശോധന ഫലം CWCയ്ക്ക് കൈമാറി. കുഞ്ഞിനെ കിട്ടുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് അമ്മ...

ട്രോളുകളും കമന്‍റുകളും നിരോധിക്കണം, പിണറായി സാര്‍ വിചാരിച്ചാ നടക്കും: നടി ഗായത്രി സുരേഷ്

കേരളത്തില്‍ ട്രോളുകളും സോഷ്യല്‍ മീഡിയ കമന്‍റുകളും നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് നടി ഗായത്രി സുരേഷ്. ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയാണ് ഗായത്രി ഈ ആവശ്യം ഉന്നയിച്ചത്. ട്രോളുകളിലൂടെയും വ്യാജപ്രചാരണങ്ങളിലൂടെയും തന്നെ അടിച്ചമര്‍ത്തുകയാണെന്ന് ഗായത്രി പരാതിപ്പെട്ടു. "എന്തൊക്കെ പറഞ്ഞാലും ട്രോളുകള്‍ അത്ര അടിപൊളിയല്ല. ആള്‍ക്കാരെ കളിയാക്കുക എന്നതാണ് ഉദ്ദേശ്യം. സോഷ്യല്‍ മീഡിയ തുറന്നാല്‍ മുഴുവന്‍ ട്രോളുകളും വൃത്തികെട്ട കമന്‍റുകളുമാണ്....

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 560 രൂപ കുറഞ്ഞ് 36,040 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ വൻഇടിവ്. പവന് 560 രൂപ കുറഞ്ഞ് 36,040 രൂപയിലെത്തി. ഗ്രാമിന് 70 രൂപ താഴ്ന്ന് 4505 രൂപയുമായി. 36,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തും പ്രതിഫലിച്ചത്. യുഎസിലെ കടപ്പത്ര ആദായം വർധിച്ചതും ഡോളർ കരുത്തുനേടിയതുമാണ് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചത്. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,809.40...

കാസര്‍കോട്, കുട്ടനാട്, ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിലെ വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു. കാസര്‍കോട്, കുട്ടനാട്, ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് തീരുമാനമായത്. ഇടുക്കി, വയനാട് ജില്ലകള്‍ക്ക് സമാനമായ ഭൂമിശാസ്ത്ര, സാംസ്‌കാരിക സവിശേഷതകളുണ്ട്. എന്നാല്‍ ഇവരുടെ പ്രാദേശിക ആവശ്യങ്ങള്‍ വ്യത്യസ്തമാണ്. അത് മനസ്സിലാക്കി ഓരോ പ്രദേശത്തെയും...

ഇനി ക്യൂ നിന്ന് വലയേണ്ട; വീട്ടിലിരുന്നും ഒ.പി. ടിക്കറ്റെടുക്കാം; ആശുപത്രി അപ്പോയ്മെന്റ് ഓണ്‍ലൈന്‍ വഴിയും എടുക്കാം; 300ല്‍ പരം ആശുപത്രികളില്‍ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ വഴി പുതിയ സംവിധാനം

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്മെന്റ് എടുക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇ ഹെല്‍ത്ത് സൗകര്യമുള്ള 300ല്‍ പരം ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിങ് വഴി...

‘വഖഫ് നിയമനം പിഎസ് സിക്ക് വിട്ട നടപടി റദ്ദാക്കണം’, സർക്കാരിനോട് മുസ്ലിം സംഘടനകൾ

കോഴിക്കോട്: വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ട സംസ്ഥാന സർക്കാർ തീരുമാനം റദ്ദാക്കണമെന്ന് മുസ്ലീം സംഘടനകൾ. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും എതിർപ്പുകൾക്കിടയിലും സർക്കാർ തീരുമാനവുമായി മുന്നോട്ട് പോയാൽ പ്രക്ഷോഭ പരിപാടികളും നിയമ നടപടികളും സ്വീകരിക്കണമെന്നും കോഴിക്കോട്ട് മുസ്ലീം ലീഗ് വിളിച്ച് ചേർത്ത മതസംഘടനകളുടെ യോഗത്തിൽ തീരുമാനമായി. ''മത വിശ്വാസമുള്ളവർ വഖഫ്...

സംസ്ഥാനത്ത് ഇന്ന് 3698 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7515 പേർ രോഗമുക്തി നേടി, 75 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍ 247, കോട്ടയം 228, കണ്ണൂര്‍ 200, മലപ്പുറം 179, ഇടുക്കി 162, ആലപ്പുഴ 151, വയനാട് 119, പാലക്കാട് 115, പത്തനംതിട്ട 110, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

കണ്ണൂരിൽ ഐസ്ക്രീം ബോംബ് പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് ഗുരുതര പരിക്ക്

കണ്ണൂ‌ർ: കണ്ണൂർ ധർമ്മടത്ത് കളിക്കുന്നതിനിടെ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്. ധർമ്മടം പാലാട് നരിവയലിലാണ് സംഭവം. കളിക്കുന്നതിനിടെ കയ്യിൽ കിട്ടിയ ഐസ്ക്രീം ബോൾ എടുത്തെറിഞ്ഞപ്പോഴാണ് സ്ഫോടനം ഉണ്ടായത്. പന്ത്രണ്ട് വയസുള്ള കുട്ടിയുടെ നെഞ്ചിനും കാലിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ നരിവയൽ സ്വദേശി ശ്രീവർധിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം....
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img