Kerala

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഇനി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം: പ്രതിഷേധം നിലനില്‍ക്കെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്ന, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ന് നിര്‍വഹിക്കും. കോഴിക്കോട് ബാലുശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സംവിധാനം നടപ്പിലായതിനെചൊല്ലി വിവാദം കനക്കുന്നതിനിടെയാണ് ഉദ്ഘാടനം. വസ്ത്രധാരണരീതി ഏകീകരിക്കുന്നതിനെതിരെ വിവിധ മുസ്‌ലിം സംഘടനകളുടെ...

20 മണിക്കൂര്‍ പറക്കാന്‍ 80ലക്ഷം രൂപ, അധിക ഓരോ മണിക്കൂറിന് 90,000; പൊലീസിന്റെ വാടക ഹെലികോപ്റ്റര്‍ കരാര്‍ ചിപ്‌സണ്‍ ഏവിയേഷന്

തിരുവനന്തപുരം: കേരള പൊലീസിനായുള്ള ഹെലികോപ്റ്റര്‍ വാടക കരാര്‍ ഡല്‍ഹി ആസ്ഥാനമായ ചിപ്‌സണ്‍ ഏവിയേഷന്.പ്രതിമാസം 20 മണിക്കൂര്‍ പറക്കാന്‍ കമ്പനി ക്വാട്ട് ചെയ്തത് 80 ലക്ഷം രൂപ. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപ നല്‍കണം. 3 വര്‍ഷത്തേക്കാണ് 6 സീറ്റുള്ള ഹെലികോപ്റ്റര്‍ വാടകയ്ക്കു എടുക്കുന്നത്. ഇന്ന് തുറന്ന സാമ്പത്തിക ബിഡില്‍ ഏറ്റവും കുറഞ്ഞ തുക...

ബസ് ചാർജ് വർധിക്കും; വിദ്യാർത്ഥികളുടെ ബസ് ചാർജിലും മാറ്റം വരും, ബിപിഎൽ വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര

സംസ്ഥാനത്ത് ബസ് ചാർജ് വർധന അനിവാര്യമാണെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു. വിദ്യാർത്ഥി കൺസഷൻ സംബന്ധിച്ച് മാനദണ്ഡം കൊണ്ടുവരുമെന്നും ​ഗതാ​ഗതമന്ത്രി പറഞ്ഞു. കുടുംബവരുമാനത്തിന് ആനുപാതിമായി വിദ്യാർത്ഥികളുടെ ബസ് ചാർജ് നിരക്ക് കൊണ്ടുവരാണ് ആലോചന. ബി.പി.എൽ വിദ്യാർത്ഥികൾക്ക് സൗജന്യയാത്രയും പരി​ഗണനയിലുണ്ട്. ഇതിൽ അന്തിമതീരുമാനം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്നും ആന്റണി രാജു അറിയിച്ചു. രാത്രികാല സർവ്വീസ് കുറവ് കാരണം...

പി.എസ്.സിക്ക് വിടുന്നതിലല്ല, വഖഫ് സ്വത്ത് അന്യാധീനപ്പെട്ടിട്ടുണ്ടോ എന്നതിലാണ് ആശങ്ക: ചിലര്‍ അനാവശ്യ ഇടപെടലുകള്‍ക്ക് ശ്രമിച്ചെന്ന് കാന്തപുരം

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുസ്‌ലിം ലീഗിനെതിരെ വിമര്‍ശനവുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. നിയമനം പി.എസ്.സിക്ക് വിടുന്നതിലല്ല, വഖഫ് സ്വത്ത് അന്യാധീനപ്പെട്ടിട്ടുണ്ടോ എന്നതില്‍ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചിലര്‍ അനാവശ്യ ഇടപെടലുകള്‍ക്ക് ശ്രമിച്ചു. പി.എസ്.സിക്ക് നിയമം വരുമെന്ന് കേട്ടപ്പോള്‍ തന്നെ മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു. വഖഫ് ബോര്‍ഡ് നിയമനം...

സംസ്ഥാനത്ത് ഇന്ന് 3377 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4073 പേർക്ക് രോഗമുക്തി, 28 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3377 പേര്‍ക്ക് കൊവിഡ് 19 (Covid 19) സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4073 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണം (Death) കൂടി കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതു കൂടാതെ സുപ്രീംകോടതി (Supreme Court) വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 146 മരണങ്ങളും റിപ്പോര്‍ട്ട്...

ഇതുതാൻ കേരള പൊലീസ്: മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എ ടി എം കാർഡിൽ നിന്നും പണം തട്ടി, ഒടുവിൽ...

കണ്ണൂർ: മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എ ടി എം കാർഡിൽ നിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ പൊലീസുകാരനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ഇ എൻ ശ്രീകാന്തിനെതിരെയാണ് നടപടി. അരലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. എ ടി എം കാർഡ് മോഷ്ടിച്ചുവെന്ന കേസിൽ ഗോകുൽ എന്നയാളെ...

ഭൂമി വിവരങ്ങൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കണം; സർക്കാർ വിജ്ഞാപനമിറക്കി

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഭൂമി സംബന്ധമായ വിവരങ്ങൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു. സംസ്ഥാനത്ത് യുണിക് തണ്ടപ്പേർ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. ഭൂമി ഉടമയിൽ നിന്നു സമ്മതപത്രം വാങ്ങിയ ശേഷമാണ് ആധാറുമായി വിവരങ്ങൾ ബന്ധിപ്പിക്കുക. ഭൂമി വിവരങ്ങളും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ ഓഗസ്റ്റ് 23നു കേന്ദ്രസർക്കാരിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ അനുമതി...

സ്വര്‍ണ വില കൂടി; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

കൊച്ചി: മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. ഇന്നത്തെ പവന്‍ വില 36,200 രൂപ. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ വില 36,080ല്‍ തുടരുകയായിരുന്നു. ഗ്രാം വില പതിനഞ്ചു രൂപ കൂടി 4525ല്‍ എത്തി. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,680 രൂപയായിരുന്നു സ്വര്‍ണ...

കസേരകൊണ്ടും കല്ലുകൊണ്ടും അടി; ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തില്‍ യുവതി മരിച്ചു

അമ്പലപ്പുഴ: ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് യുവതി മരിച്ചു. പുന്നപ്ര പറവൂര്‍ വെളിയില്‍ അന്നമ്മ (സൗമ്യ-31) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് യേശുദാസിനെ (40) പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് വീട്ടിലുണ്ടായ വഴക്കിനെ തുടര്‍ന്ന് യോശുദാസ് സൗമ്യയെ കസേരകൊണ്ടും കല്ലുകൊണ്ടും മുഖത്ത് ക്രൂരമായി മര്‍ദ്ദിച്ചത്. തളര്‍ന്നുവീണ സൗമ്യയെ നാട്ടുകാരാണ്...

പാലക്കാട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ ബിജെപിയെന്ന് ആരോപണം

പാലക്കാട്: പാലക്കാട് പാളയത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. യൂത്ത് കോൺ​ഗ്രസിന്റെ സജീവ പ്രവർത്തകനായ പാളയം വീട്ടിൽ ശിവനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി ​ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺ​ഗ്രസ് ആരോപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് തമ്പടിക്കുന്നുണ്ട്. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു.
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img