Kerala

‘സംഘിയാണെന്ന് പറയുന്ന സുഡാപ്പികളോട്, മുസ്‌ലിം ലീഗിന്റെ മണ്ഡലം പ്രസിഡന്റായിരുന്നു ഞാന്‍’: ഒമര്‍ ലുലു

കോഴിക്കോട്: ഉന്നക്കായ പോസ്റ്റ് വിവാദത്തിന് ശേഷമുള്ള സംഘി വിളികളില്‍ പ്രതികരിച്ച് സംവിധായകന്‍ ഒമര്‍ ലുലു. താന്‍ സംഘിയല്ലെന്നും മുസ്‌ലിം ലീഗിനോടാണ് തനിക്ക് ഇഷ്ടമെന്നും പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒമര്‍ ലുലു പറഞ്ഞു. നിലവില്‍ രാഷ്ട്രീയ പ്രവര്‍ത്തനമില്ലെന്നും ഒമര്‍ ലുലു വ്യക്തമാക്കി. പഴയ കാലത്തെ തന്റെ രാഷ്ട്രീയ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ഒമര്‍ ലുലുവിന്റെ പ്രതികരണം. ‘ഞാന്‍ സംഘിയാണ് എന്ന്...

പാലക്കാട് ഇരട്ടക്കൊല: സർവകക്ഷി യോഗത്തിൽനിന്ന് ബി.ജെ.പി പ്രതിനിധികൾ ഇറങ്ങിപ്പോയി

പാലക്കാട്: ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽനിന്ന് ബി.ജെ.പി പ്രതിനിധികൾ ഇറങ്ങിപ്പോയി. പാലക്കാട് കലക്ടറേറ്റിലാണ് വൈകീട്ട് മൂന്നരയോടെ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചത്. എന്നാൽ, കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പൊലീസ് നടപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് ബി.ജെ.പി പ്രതിനിധികൾ ഇറങ്ങിപ്പോകുകയായിരുന്നു. യോഗം ആരംഭിച്ചതിനു പിന്നാലെ തന്നെ എതിർപ്പ് അറിയിച്ച് ബി.ജെ.പി പ്രതിനിധികൾ രംഗത്തെത്തിയിരുന്നു. യോഗത്തിന്റെ സംഘാടനത്തിൽ...

സുബൈർ‌ വധക്കേസ്; കൊലയാളി സംഘത്തിലെ മൂന്നുപേർ പിടിയിൽ

കൊച്ചി: പാലക്കാട് സുബൈർ വധക്കേസിൽ കൊലയാളി സംഘത്തിൽ ഉൾപ്പെട്ട മൂന്നുപേർ പിടിയിലായെന്ന് പൊലീസ്. പ്രതികളെ രഹസ്യകേന്ദ്രത്തിൽ എത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങി. പാലക്കാടിന് അടുത്ത് വെച്ചാണ്  പ്രതികളെ പിടികൂടിയത്. ആറുമുഖൻ, ശരവണൻ ,രമേശ്‌ എന്നിവർ ആണ് പിടിയിൽ ആയത്. രമേശ്‌ ആണ് കാർ വാടകയ്ക്ക് എടുത്തത്. ഇരട്ട കൊലപാതകം നടന്ന്  ഇരുപത്തിനാല് മണിക്കൂ‍‍ർ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ...

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് കളിക്കുന്നതിനിടെ

കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം . മുക്കം സ്വദേശികളായി ബിജു - ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ അടപ്പ് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് കുട്ടിയുടെ തൊണ്ടയിൽ അടപ്പ് കുടുങ്ങിയത്. ഉടൻ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു, അവിടെ നിന്നും മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയെങ്കിലും...

മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്, മയോ ക്ലിനിക്കിലെ ചികിത്സയ്ക്കായി ശനിയാഴ്ച പുറപ്പെടും

തിരുവനന്തപും: മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) വീണ്ടും അമേരിക്കയിലേക്ക്. മയോക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് പോകുന്നത്. വരുന്ന ശനിയാഴ്ച അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടും എന്നാണ് വിവരം. യാത്രയിൽ മുഖ്യമന്ത്രിയെ ആരൊക്കെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രിസഭാ യോഗത്തിന് ആര് അധ്യക്ഷ്യം വഹിക്കുന്ന എന്നതിലൊക്കെ വരും ദിവസങ്ങളിൽ വിശദീകരണം ലഭിച്ചേക്കും....

എലിയെ പേടിച്ച് ഇല്ലം ചുടുന്നു, എവിടെയോ എന്തോ തകരാറു പോലെ; പുരുഷന്‍മാര്‍ക്ക് പിന്‍സീറ്റ് യാത്ര നിരോധിച്ച പാലക്കാട് കളക്ടര്‍ക്ക്‌ നേരെ ട്രോള്‍പ്പൂരം

ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന പാലക്കാട് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍പ്പൂരം. സ്ത്രീകളും കുട്ടികളുമൊഴികെ മറ്റാരും ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യരുതെന്ന നിര്‍ദ്ദേശം പങ്കുവെച്ചു കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ട്രോളുകളും വിമര്‍ശനങ്ങളും കുമിഞ്ഞു കൂടുന്നത്. ശെടാ… എലിയെപ്പേടിച്ച് ഇല്ലം ചുടുക എന്നൊക്കെ കെട്ടിട്ടെ ഉള്ളൂ.. എന്തായാലും നാളെ മുതല്‍...

ക്യൂനില്‍ക്കാതെ കുപ്പികിട്ടി; തുറന്ന് നോക്കിയപ്പോള്‍ ‘കട്ടന്‍ചായ’ – പുത്തന്‍ തട്ടിപ്പ്

കായംകുളം: വിദേശമദ്യം വാങ്ങാന്‍ എത്തിയ വയോധികനെ കട്ടന്‍ചായ നല്‍കി പറ്റിച്ചതായി പരാതി. കായംകുളത്ത് വിദേശ മദ്യവില്‍പ്പന ശാലയില്‍ വരി നില്‍ക്കുമ്പോഴാണ് വയോധികന്‍റെ കയ്യില്‍ നിന്നും പണം വാങ്ങി മദ്യത്തിന് പകരം കുപ്പിയില്‍ കട്ടന്‍ചായ നിറച്ച് നല്‍കി പറ്റിച്ചത്. കൃഷ്ണപുരം കാപ്പില്‍ ഭാഗത്ത് പണിക്കെത്തിയ ആറ്റിങ്ങല്‍ സ്വദേശിയെയാണ് കബളിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നത്. വരിയില്‍...

ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടില്ല; പാലക്കാട് ജില്ലയില്‍ നിയന്ത്രണം

പാലക്കാട് : പാലക്കാട് ജില്ലയില്‍ ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവര്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടുള്ളതല്ലെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. എസ്ഡിപിഐ, ആര്‍എസ്എസ് നേതാക്കളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് കലക്ടര്‍ വ്യക്തമാക്കി. ഏപ്രില്‍ 20വരെ ജില്ലയില്‍...

താലികെട്ടിന് മുമ്പ് വധു മണ്ഡപത്തിൽനിന്ന് ഇറങ്ങിയോടി; ഗ്രീൻറൂമിൽ കയറി ഒളിച്ചിരുന്നു; വിവാഹം മുടങ്ങി

കൊല്ലം: താലികെട്ടാൻ ഒരുങ്ങുമ്പോൾ വധു കല്യാണ മണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടി. കൊല്ലം നഗരത്തിന് സമീപം കല്ലുംതാഴത്താണ് സംഭവം. വധു ഇറങ്ങിയോടി ഗ്രീൻ റൂമിൽ കയറി ഒളിച്ചിരുന്നു. വധുവിന് കുടുംബത്തിൽ തന്നെയുള്ള മറ്റൊരു യുവാവുമായി അടുപ്പമുണ്ടായതുകൊണ്ടാണ് താലികെട്ടിന് വിസമ്മതിച്ചത്. ഇതോടെ വിവാഹം മുടങ്ങുകയും വരന്‍റെ വധുവുന്‍റെയും ബന്ധുക്കൾ തമ്മിൽ കൈയ്യാങ്കളിയാകുകയും ചെയ്തു. കിളികൊല്ലൂർ പൊലീസ് ഇടപെട്ടാണ്...

ഏഴുമാസം മുമ്പ് രണ്ടുപാമ്പുകളിൽ ഒന്നിനെ തല്ലിക്കൊന്നു; യുവാവിനെ വിടാതെ മറ്റൊരു മൂർഖൻ; ഇതുവരെ കടിച്ചത് ഏഴുതവണ; പ്രതികാരമെന്ന് നാട്ടുകാർ

ലഖ്നൗ: ഉത്തർപ്രദേശിൽ യുവാവിനെ ഏഴുമാസത്തിനിടെ പാമ്പ് കടിച്ചത് ഏഴുതവണ. ഓരോ തവണയും ഇയാൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഏഴാമത്തെ തവണയും കടിയേറ്റതോടെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ഭയപ്പെടുകയാണ് യുവാവ്. രാംപൂരിലാണ് നാട്ടുകാരെ തന്നെ അമ്പരപ്പിക്കുന്ന സംഭവമുണ്ടായിരിക്കുന്നത്. ബബ്ലു എന്നയാളെ തുടർച്ചയായി പാമ്പ് ആക്രമിക്കുകയാണ്. ഏഴു മാസം മുൻപ് മുന്നിൽ കണ്ട രണ്ടു പാമ്പുകളിൽ ഒന്നിനെ ബബ്ലു തല്ലിക്കൊന്നിരുന്നു....
- Advertisement -spot_img

Latest News

ട്രംപിനെതിരെ സഹോദരപുത്രി മേരി ട്രംപ്

വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...
- Advertisement -spot_img