തിരുവനന്തപുരം: യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും കുരങ്ങുപനി (മങ്കിപോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയത്....
കോട്ടയ്ക്കല്‍: മാതാവ് സൈനബയോടാണ് ശിഹാബ് ആദ്യം ആഗ്രഹം പറഞ്ഞത്: 'എനിക്ക് നടന്നുപോയിത്തന്നെ ഹജ്ജ് ചെയ്യണം'. 'പടച്ച തമ്പുരാനേ, മക്കവരെ നടക്കാനോ?, സൈനബ കേട്ടപാട് അമ്പരന്നെങ്കിലും അടുത്ത നിമിഷം 'ഓക്കെ'യായി: 'മോന്‍ പൊയ്‌ക്കോ'. ഭാര്യ ഷബ്‌നയും അതു ശരിവെച്ചു. അങ്ങനെയാണ് വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടന്‍ ശിഹാബ് (29)കാല്‍നടയായി ഹജ്ജിനുപോകാന്‍ തീരുമാനിച്ചത്. ഇവിടെനിന്ന് മക്കയിലേക്ക് 8640 കിലോമീറ്ററുണ്ട്.
അന്നുമുതല്‍...
കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗക്കേസിലെ പി സി ജോര്‍ജിന്‍റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ പി സി ജോര്‍ജ് ഹര്‍ജി നല്‍കും. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസെന്നുമായിരുന്നു പി സി ജോർജിന്‍റെ നിലപാട്. എന്നാൽ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി...
കൊച്ചി: വാഹനങ്ങളിൽ അനധികൃതമായി സർക്കാർ ചിഹ്നങ്ങളും ബോർഡുകളും പതാകകളും ഉപയോഗിക്കുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നും ലൈറ്റുകളും നമ്പർ പ്ളേറ്റുകളും നിയമപരമായി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
പാലക്കാട് അടയ്ക്കാപുത്തൂരിലെ ശബരി പി.ടി.ബി സ്‌മാരക ഹയർ സെക്കൻഡറി സ്കൂളിന്റെ വാഹനത്തിന് വിദ്യാലയ വാഹനത്തിന്റെ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട ഹർജിയിൽ ജസ്‌റ്റിസ് അനിൽ കെ. നരേന്ദ്രനാണ് ഈ നിർദ്ദേശം...
ചെന്നിത്തല: സി.പി.എം. കൊണ്ടുവന്ന അവിശ്വാസത്തെ കോണ്‍ഗ്രസ് പിന്തുണച്ചതോടെ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ബി.ജെ.പി.യിലെ ബിന്ദു പ്രദീപ് പുറത്തായി. 18 അംഗങ്ങളുള്ള ഭരണസമിതിയില്‍ 12 പേര്‍ അവിശ്വാസത്തെ അനുകൂലിച്ചു. ബി.ജെ.പി.യിലെ ആറംഗങ്ങളും പങ്കെടുത്തെങ്കിലും വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു.
മൂന്നു മുന്നണികള്‍ക്കും ആറുസീറ്റു വീതമാണിവിടെ. ഭരണസ്തംഭനം ആരോപിച്ച് സി.പി.എമ്മിലെ കെ. വിനു അവതരിപ്പിച്ച പ്രമേയമാണ് ചര്‍ച്ചചെയ്തത്. വോട്ടെടുപ്പിന്റെ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിൽ വർധനവുണ്ടായത്. ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37640 രൂപയായി. ഇന്നലെ 320 രൂപയായിരുന്നു വർധിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 760 രൂപയുടെ വർധനവാണ് ഉണ്ടായത്.
സംസ്ഥാനത്ത് ഒരു...
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. തക്കാളിയ്ക്ക് വില പൊതുവിപണിയില്‍ പലയിടത്തും നൂറ് രൂപ കടന്നു. ബീന്‍സ്, പയര്‍, വഴുതന തുടങ്ങിയവയ്ക്കും ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെയായി. ഒരാഴ്ച മുമ്പ് വരെ മുപ്പത് രൂപയ്ക്കും നാല്പത് രൂപയ്ക്ക് കിട്ടിയിരുന്ന തക്കാളിക്ക് വില പല കടകളിലും നൂറ് രൂപ പിന്നിട്ടു. മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30...
തദ്ദേശ സ്ഥാപനങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ചെലവഴിക്കാവുന്ന തുക കുത്തനെ വര്‍ധിപ്പിച്ച് സര്‍ക്കാര്‍. 25,000 രൂപയില്‍ നിന്ന് ഈ തുക 75,000 രൂപയായാണ് വര്‍ധിപ്പിച്ചത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഈ വര്‍ധനവെന്നത് ശ്രദ്ധേയമാണ്.
മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികള്‍ക്ക് 25,000 രൂപയും അല്ലാതെയുള്ള പൊതുപരിപാടികള്‍ക്ക് 10,000 രൂപയും ചെലവഴിക്കാമെന്ന് 2015ല്‍ അന്നത്തെ സര്‍ക്കാരാണ് നിശ്ചയിച്ചിരുന്നത്.
മന്ത്രിമാര്‍...
തിരുവനന്തപുരം: ഹാക്കിംഗ് വിവിധ രൂപത്തിലാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. അടുത്ത കുറച്ച് നാളായി ട്രെന്റാകുന്നത് ലിങ്കുകൾ അയക്കുകയും അതിൽ കാണുന്നത് നിങ്ങളാണോ, നിങ്ങളെ പോലെയിരിക്കുന്നു എന്നിങ്ങനെ ആശങ്കപ്പെടുത്തുന്ന മെസേജുകളും അയച്ച് ഹാക്ക് ചെയ്യുന്ന രീതിയാണ്. അമ്പരന്ന് ലിങ്കിൽ കയറുന്നതോടെ ആ വ്യക്തി ഹാക്ക് ചെയ്യപ്പെടുന്നു. ഇത്തരം ഹാക്കിംഗ് ചതിക്കുഴിയിൽ വീഴരുതെന്ന മുന്നറിയിപ്പ് നൽകുകയാണ് കേരള...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...