ലിങ്കുകൾ അയച്ചുള്ള ഹാക്കിംഗിൽ മുന്നറിയിപ്പുമായി കേരള പൊലീസ്

0
204

തിരുവനന്തപുരം: ഹാക്കിംഗ് വിവിധ രൂപത്തിലാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. അടുത്ത കുറച്ച് നാളായി ട്രെന്റാകുന്നത് ലിങ്കുകൾ അയക്കുകയും അതിൽ കാണുന്നത് നിങ്ങളാണോ, നിങ്ങളെ പോലെയിരിക്കുന്നു എന്നിങ്ങനെ ആശങ്കപ്പെടുത്തുന്ന മെസേജുകളും അയച്ച് ഹാക്ക് ചെയ്യുന്ന രീതിയാണ്. അമ്പരന്ന് ലിങ്കിൽ കയറുന്നതോടെ ആ വ്യക്തി ഹാക്ക് ചെയ്യപ്പെടുന്നു. ഇത്തരം ഹാക്കിംഗ് ചതിക്കുഴിയിൽ വീഴരുതെന്ന മുന്നറിയിപ്പ് നൽകുകയാണ് കേരള പൊലീസ്.

ഓർക്കുക, ഇത്തരം  ലിങ്കുകൾ തട്ടിപ്പുകാരുടെ കെണികളാണ്. കാഴ്ചയിൽ ഒറിജിനലിനെ പോലെ തോന്നിക്കുന്ന സൈറ്റുകളുടെ ലിങ്കുകൾ എസ്.എം.എസ് /ഇ മെയിൽ/മെസഞ്ചർ തുടങ്ങിയവ വഴി തട്ടിപ്പുകാർ പ്രചരിപ്പിക്കുന്നു. ഒറ്റനോട്ടത്തിൽ സംശയിക്കപ്പെടാൻ സാധ്യത ഇല്ലാത്ത ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഉപയോക്താക്കൾ തങ്ങളുടെ സ്വകാര്യ വിവരങ്ങൾ നൽകുന്നതിലൂടെ അവ കൈവശപ്പെടുത്തി പണം തട്ടിയെടുക്കുന്നു… കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ മുന്നറിയിപ്പ് നൽകി.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

ഹാക്കർമാർ ചില ലിങ്കുകൾ അയച്ച ശേഷം ടി ലിങ്കിലെ വിഡിയോയിൽ നിങ്ങളാണെന്നും അല്ലെങ്കിൽ, കാണാൻ നിങ്ങളെ പോലെയിരിക്കുന്നു എന്ന് പറഞ്ഞ് അത്തരം ലിങ്കുകൾ ക്ലിക് ചെയ്തു നോക്കാൻ നിർദ്ദേശിക്കുന്നു. ചിലരെങ്കിലും പേടി മൂലമോ ശരിയാണോ ഇല്ലയോ എന്നറിയാൻ വേണ്ടിയോ ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നു.  ഓർക്കുക, ഇത്തരം  ലിങ്കുകൾ തട്ടിപ്പുകാരുടെ കെണികളാണ്.
കാഴ്ചയിൽ ഒറിജിനലിനെ പോലെ തോന്നിക്കുന്ന  സൈറ്റുകളുടെ   ലിങ്കുകൾ എസ്.എം.എസ് /ഇ മെയിൽ/മെസഞ്ചർ തുടങ്ങിയവ വഴി തട്ടിപ്പുകാർ പ്രചരിപ്പിക്കുന്നു. ഒറ്റനോട്ടത്തിൽ സംശയിക്കപ്പെടാൻ സാധ്യത ഇല്ലാത്ത ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഉപയോക്താക്കൾ തങ്ങളുടെ സ്വകാര്യ വിവരങ്ങൾ  നൽകുന്നതിലൂടെ അവ കൈവശപ്പെടുത്തി പണം തട്ടിയെടുക്കുന്നു. ഭീഷണിപ്പെടുത്തുക,  സമ്മർദ്ദം ചെലുത്തുക തുടങ്ങിയവയും ഇവരുടെ അടുത്ത ഘട്ടത്തിലെ  രീതികളാണ്.
ഓർമ്മിക്കുക, , അപരിചിത മൊബൈൽ നമ്പരുകളിൽ നിന്നോ, വാട്ട്സ്ആപ് / എസ്.എം.എസ് /ഇമെയിലൂടെയോ ലഭിക്കുന്ന ലിങ്കുകളിൽ ക്‌ളിക്ക് ചെയ്യരുത് .

#keralapolice

LEAVE A REPLY

Please enter your comment!
Please enter your name here