മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ചെലവിടാനുള്ള തുക കുത്തനെ കൂട്ടി; നടപടി സാമ്പത്തിക പ്രതിസന്ധിക്കിടെ

0
169

തദ്ദേശ സ്ഥാപനങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ചെലവഴിക്കാവുന്ന തുക കുത്തനെ വര്‍ധിപ്പിച്ച് സര്‍ക്കാര്‍. 25,000 രൂപയില്‍ നിന്ന് ഈ തുക 75,000 രൂപയായാണ് വര്‍ധിപ്പിച്ചത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഈ വര്‍ധനവെന്നത് ശ്രദ്ധേയമാണ്.

മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികള്‍ക്ക് 25,000 രൂപയും അല്ലാതെയുള്ള പൊതുപരിപാടികള്‍ക്ക് 10,000 രൂപയും ചെലവഴിക്കാമെന്ന് 2015ല്‍ അന്നത്തെ സര്‍ക്കാരാണ് നിശ്ചയിച്ചിരുന്നത്.

മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കായി വാടകയ്‌ക്കെടുക്കുന്ന കെട്ടിടങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയ്ക്ക് വരുന്ന ചെലവുള്‍പ്പെടെ 75,000 രൂപ വരെയാകാമെന്നാണ് പുതിയ ഉത്തരവ്. മറ്റ് സ്ഥലങ്ങളില്‍ വച്ച് നടത്തപ്പെടുന്ന പരിപാടികള്‍ക്ക് പരമാവധി 50,000 രൂപ വരെ ചെലവിടാം. മറ്റ് പരിപാടികള്‍ക്കായി 25,000 രൂപ വരെ മാത്രം ചെലവിടാനാണ് അനുമതി.

LEAVE A REPLY

Please enter your comment!
Please enter your name here