Kerala

കഴിഞ്ഞ വർഷം പിടിച്ചത് 350 കിലോ സ്വർണം; നികുതിയും പിഴയുമായി സർക്കാറിന് ലഭിച്ചത് 14.62 കോടി രൂപ

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 350.71 കിലോ സ്വർണം പിടികൂടിയതായി, സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്. മതിയായ രേഖകൾ ഇല്ലാതെയും അപൂർണമായതും തെറ്റായതുമായ രേഖകൾ ഉപയോഗിച്ചും കടത്തിയ സ്വർണമാണിത്. ഇങ്ങനെയെത്തിച്ച സ്വർണത്തിന് പിഴയീടാക്കിയ വഴി, സർക്കാരിന് 14.62 കോടി രൂപ ലഭിച്ചു. സ്വർണ വ്യാപാര മേഖലയിലെ നികുതി വെട്ടിപ്പ്...

ഗായകൻ ഇടവ ബഷീർ ഗാനമേളക്കിടെ കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴ: ഗാനമേളക്കിടെ ഇടവബഷീർ കുഴഞ്ഞു വീണു മരിച്ചു. ബ്ലൂ ഡയമണ്ട്സിന്റെ സുവർണ ജുബിലീ ആഘോഷങ്ങൾക്കിടെ പാതിരപ്പള്ളി  ക്യാംലോട്ട് കൺവൻഷൻ സെന്ററിലാണ് അന്ത്യം. സ്റ്റേജിൽ കുഴഞ്ഞു വീണ ബഷീറിനെ ഉടൻ  ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ തളര്‍ന്ന് വീഴുകായയിരുന്നു. ഗാനമേളയെ ജനപ്രിയമാക്കുന്നതിൽ സുപ്രധാന പങ്കുവച്ച കലാകാരനാണ് ഇടവ ബഷീര്‍.സിനിമകളിലും ഇദ്ദേഹം പാടിയിട്ടുണ്ട്. കോടമ്പള്ളി ഗോപാലപിള്ള എന്ന സംഗീതഞ്ജന്റെ അടുത്തു...

പി.സി ജോര്‍ജിന്റെ പ്രചാരണത്തിന് തടയിട്ട് പൊലീസ്, ചോദ്യം ചെയ്യലിന് നാളെ ഹാജരാകാന്‍ നിര്‍ദ്ദേശം

കോട്ടയം: പി സി ജോര്‍ജിന്‍റെ തൃക്കാക്കരയിലെ പ്രചാരണത്തിന് തടയിട്ട് പൊലീസ്. നാളെ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തിന് ആവശ്യമായ വിവരം ശേഖരിക്കാന്‍ നാളെ 11 മണിക്ക് ഹാജരാകണം. പി സി ജോര്‍ജ് നാളെ തൃക്കാക്കരയില്‍ പോകാനിരിക്കെയാണ് പൊലീസ് നീക്കം. സര്‍ക്കാരിന്‍റെ നാടകം പുറത്തായെന്ന് പി സി ജോര്‍ജ് പ്രതികരിച്ചു. പരസ്യപ്രചാരണം അവസാന...

ആരാധനാലയങ്ങളില്‍ ശബ്ദ നിയന്ത്രണം കര്‍ശനമാക്കും; ഉത്തരവിറക്കി സര്‍ക്കാര്‍

സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ശബ്ദനിയന്ത്രണം കര്‍ശനമാക്കാന്‍ ഉത്തരവുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കാന്‍ ഡിജിപിക്ക് ചുമതല നല്‍കി. ബാലാവകാശ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ ഉത്തരവിറക്കിയിരിക്കുന്നത്. 2020ല്‍ പുതിയ ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നിരുന്നു. പക്ഷേ വിവിധ മത വിഭാഗങ്ങളിലെ ആരാധനാലയങ്ങളില്‍ ഇതുവരെ ചട്ടം ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നു ബാലാവകാശ...

യുസഫലിയും കുടുംബവും അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ വിൽപ്പനയ്ക്ക്

കൊച്ചി: കഴിഞ്ഞവർഷം ഏപ്രിൽ 11ന് അപകടത്തിൽപ്പെട്ട, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ വിൽപ്പനയ്ക്ക്. ഇറ്റാലിയൻ കമ്പനിയായ അഗസ്ത വെസ്റ്റ്ലൻഡിന്റെ (ലിയോനാർഡോ ഹെലികോപ്റ്റർ) 109 എസ് പി ഹെലികോപ്റ്ററാണിത്. ആഗോള ടെൻഡറിലൂടെയാണ് വിൽപ്പന. ലേക്ഷോർ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് യൂസഫലിക്ക് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. നാലു...

പോപ്പുലര്‍ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍

ആലപ്പുഴയില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ കുട്ടിയുടെ പിതാവിനെ കസ്റ്റഡിയില്‍ എടുത്തു. പള്ളുരുത്തിയിലെ വീട്ടിലെത്തി ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിവാദമായ മുദ്രാവാക്യം വിളിയെ തുടര്‍ന്ന് വീട്ടില്‍ നിന്നും മാറിയിരുന്ന കുടുംബം ഇന്ന് രാവിലെയാണ് തിരിച്ചെത്തിയത്. ഇവര്‍ വീട്ടിലെത്തിയ ഉടന്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പള്ളുരുത്തി പൊലീസാണ് പിതാവിനെ കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലെ...

കർണാടകയിൽ മുസ്‍ലിം വിഭാഗത്തെ ഒപ്പം നിർത്താൻ സി.പി.എം; മംഗളുരുവിൽ നടക്കുന്ന കൺവെൻഷനില്‍ കെ.ടി ജലീൽ പങ്കെടുക്കും

ബംഗളൂരു: കർണ്ണാടകയുടെ തീരദേശ മേഖലയിൽ മുസ്ലിം വിഭാഗത്തിനെ ഒപ്പം നിർത്താൻ പരിപാടികളുമായി സി.പി.എം. മുസ്‍ലിം വിഭാഗത്തിനായി മാത്രം മംഗളുരുവിൽ കൺവെൻഷൻ സംഘടിപ്പിക്കും. ഈ മാസം 31 ന് നടക്കുന്ന സമ്മേളനത്തിൽ കെ.ടി ജലീൽ പങ്കെടുക്കും. മെയ് 31 ന് മംഗളൂരുവിൽ നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2,000ത്തിലേറെ മുസ്‍ലിം പ്രതിനിധികളെ പങ്കെടുപ്പിക്കാനാണ് സി.പി.എം...

കാളകൂട വിഷം ചീറ്റുന്ന മനുഷ്യനെ വെല്ലുവിളിക്കുന്നു, ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിച്ചാല്‍ ആ നിമിഷം ശിക്ഷ ഏറ്റുവാങ്ങും: മഅ്ദനി

ന്യൂദല്‍ഹി: ചാനല്‍ ചര്‍ച്ചയില്‍ ആരോപണങ്ങള്‍ ഉന്നയിച്ച ബി.ജെ.പി നേതാവ് ആര്‍.വി. ബാബുവിനും, മാധ്യമപ്രവര്‍ത്തകന്‍ വിനു വി. ജോണിനും മറുപടിയുമായി ബെംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനി. ബാബുവും വിനുവും ഇരട്ട സഹോദരങ്ങളാണെന്നും വിഷലിപ്തമായ വിനുവിന്റെ വാക്കുകള്‍ ആരെ സുഖിപ്പിക്കാനാണെന്ന് മനസ്സിലാക്കാന്‍ പാഴൂര്‍പടി വരെ പോകേണ്ട കാര്യമില്ലെന്നും മഅ്ദനി പറഞ്ഞു. ആര്‍.വി. ബാബു ഉന്നയിച്ച ആരോപണങ്ങള്‍...

പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ നൽകണം; ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: പന്ത്രണ്ട് വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 45,881 കുട്ടികളാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 15 മുതല്‍ 17 വരെ പ്രായമുള്ള 11,554 കുട്ടികളും പന്ത്രണ്ട് മുതല്‍ 14 വരെ പ്രായമുള്ള 34,327 കുട്ടികളും വാക്‌സിന്‍ സ്വീകരിച്ചു. 15 മുതല്‍ 17...

വിഷു ബംപർ ജേതാവ് എവിടെ?; 90 ദിവസം കഴിഞ്ഞാൽ 10 കോടി സർക്കാരിന്

തിരുവനന്തപുരം∙ വിഷു ബംപർ ലോട്ടറിയുടെ ജേതാവ് അറിയാൻ, 90 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ സമ്മാനം തരാൻ ലോട്ടറി വകുപ്പിനു നിയമപരമായി ബാധ്യതയില്ല. നറുക്കെടുപ്പ് ദിവസം മുതൽ 30 ദിവസത്തിനുള്ളിലാണ് സാധാരണ രീതിയിൽ ടിക്കറ്റ് ഹാജരാക്കേണ്ടത്. ഈ സമയത്ത് ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ മതിയായ കാരണം ചൂണ്ടിക്കാട്ടി ലോട്ടറി ഓഫിസിൽ അപേക്ഷ നൽകണം. ജില്ലാ ഓഫിസർമാർക്ക് 60...
- Advertisement -spot_img

Latest News

പെട്രോൾ ഡീസൽ വില വർധിപ്പിച്ചു; ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർധിപ്പിച്ചത്

ന്യുഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന്...
- Advertisement -spot_img