തൃക്കാക്കര: വോട്ട് ചെയ്യാനെത്തിയ എൻ.ഡി.എ സ്ഥാനാർഥി എ.എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം. വോട്ടെടുപ്പ് നടക്കുന്ന സ്‌കൂൾ വളപ്പിൽ വെച്ച് മാധ്യമങ്ങളെ കാണാനാവില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് തർക്കമുണ്ടായത്. എ.എൻ രാധാകൃഷ്ണൻ ഇതിനെ എതിർക്കുകയും ചെയ്തു. 'ഇതൊക്കെ ഉള്ളതാണ്. അതൊക്കെ അങ്ങ് പിണറായി വിജയനോട് പറഞ്ഞാല്‍ മതിയെന്ന് എ.എന്‍ രാധാകൃഷ്ണന്‍ പൊലീസിനോട് പറഞ്ഞു. ബൂത്തിനകത്ത് വെച്ചല്ല...
തിരുവനന്തപുരം: സ്‌കൂളിലെത്തുന്ന കുട്ടികളും അധ്യാപകരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. നാളെ സംസ്ഥാനത്തുടനീളം 12986 സ്‌കൂളുകളിൽ പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി പറഞ്ഞു. 42.9 ലക്ഷം വിദ്യാർഥികൾ നാളെ സ്‌കൂളിലെത്തും. ഒന്നാം ക്ലാസിൽ നാല് ലക്ഷത്തോളം കുട്ടികളാണ് എത്തുന്നത്.
പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഗാനം മന്ത്രി പുറത്തിറക്കി. കഴക്കൂട്ടം ഗവൺമെന്റ് സർക്കാർ സ്‌കൂളിൽ സംസ്ഥാന തല പ്രവേശനോത്സവം...
തിരുവനന്തപുരം: കോടതിയില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം കാണാനില്ല. തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന 50 പവനോളം സ്വര്‍ണാണ് കാണാതായത്. കുടപ്പനക്കുന്ന് കളക്ട്രേറ്റ് വളപ്പിലെ കോടതി ലോക്കറിലാണ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നത്. 50 പവന്‍ സ്വര്‍ണ്ണത്തിന് പുറമേ ലോക്കറിലുണ്ടായിരുന്ന വെള്ളിയും രണ്ടു ലക്ഷത്തോളം രൂപയും കാണാതായിട്ടുണ്ട്.
കഴിഞ്ഞ ദിവസം സംശയത്തെ തുടര്‍ന്ന് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ സ്വര്‍ണ്ണവും...
കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിര വ്യാജ അശ്ലീല വീഡിയോ ട്വിറ്ററില്‍ അപ് ലോഡ് ചെയ്തയാള്‍ പിടിയിലായി. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് അബ്ദുള്‍ ലത്തീഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ ഇയാളെ തൃക്കാക്കരയില്‍ എത്തിക്കും.
ട്വിറ്ററിലൂടെ അബ്ദുള്‍ ലത്തീഫാണ് വീഡിയോ അപ് ലോഡ് ചെയ്തിരിക്കുന്നത് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്....
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold price) ഇടിഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ 80 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. 38280 രൂപയ്ക്കാണ് ഇന്നലെ സ്വർണ വ്യാപാരം നടന്നത്. എന്നാൽ ഇന്ന് അതെ 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Gold...
കണ്ണൂര്‍: പൊതുമരാമത്ത് വകുപ്പും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പദവിയും മുഖ്യമന്ത്രി മരുമകന് സ്ത്രീധനം നല്‍കിയതാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ അനുസ്മരിച്ചുകൊണ്ട് കണ്ണൂര്‍ കൂത്തുപറമ്പില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമായും സംസ്ഥാന സര്‍ക്കാരിനെയും ഡി.വൈ.എഫ്.ഐയെയും ആക്രമിച്ചായിരുന്നു ഷാജിയുടെ പ്രസംഗം.
‘ഈ അടുത്ത് അവര്‍ വിളിച്ച മുദ്രാവാക്യം, സ്ത്രീധനം വലിയ...
കോഴിക്കോട്: വടകര അഴിയൂർ സ്വദേശി റിസ്‍വാനയുടെ മരണത്തില്‍ ഭർത്താവ് ഷംനാസിനെയും ഭർതൃപിതാവിനെയും അറസ്റ്റ് ചെയ്തു. ജില്ല ക്രൈം ബ്രാഞ്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ, സ്ത്രീകള്‍ക്കെതിരായ ക്രൂരത എന്നീ കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് ഷംനാസ്, പിതാവ്, മാതാവ്, സഹോദരി എന്നിവരെ പ്രതി ചേര്‍ത്ത് ജില്ല ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
അഴിയൂർ ചുങ്കം...
തിരുവനന്തപുരം: വാളുകളുമേന്തി നെയ്യാറ്റിന്‍കരയില്‍ കുട്ടികള്‍ നടത്തിയ ‘ദുര്‍ഗാവാഹിനി’ റാലിക്കെതിരെ പൊലീസ് കേസെടുത്തു. ആയുധ നിയമപ്രകാരവും സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ജാമ്യമില്ലാ വകുപ്പുകളാണ് നിലവില്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ആര്യങ്കോട് പൊലീസാണ് സ്വമേധയാ കേസെടുത്തത്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ് എന്നും പൊലീസ് വ്യക്തമാക്കുന്നു.
കീഴാറൂര്‍ സരസ്വതി വിദ്യാലയത്തില്‍ നടന്ന ദുര്‍ഗാവാഹിനി ആയുധപരിശീലന...
ചെന്നൈ: അല്പനേരത്തേക്ക് ചെന്നൈയിൽ കോടീശ്വരരായത് 100 പേർ. എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ടി. നഗറിലെയും നഗരത്തിലെ മറ്റുചില ശാഖകളിലെയും 100 പേരുടെ അക്കൗണ്ടുകളിലേക്കാണ് 13 കോടി രൂപ എത്തിയത്. എന്നാൽ, അധികം വൈകാതെ ബാങ്ക് ഈ അക്കൗണ്ടുകൾ മരവിപ്പിച്ചു. സാങ്കേതികപിഴവ് എന്നാണ് വിശദീകരണം.
10,000 രൂപ നിക്ഷേപിച്ചതായിട്ടായിരുന്നു എസ്.എം.എസ്. എന്നാൽ, അക്കൗണ്ട് പരിശോധിച്ചപ്പോൾ 13 കോടിയിലേറെ രൂപ!...
ന്യുഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന്...