തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടച്ചയായ രണ്ട് ദിവസം ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38200 രൂപയായി. ഇന്നലെ 200 രൂപയുടെ വർധനവുണ്ടായിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപയുടെ ഇടിവാണ്...
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. 1 കോടി 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. രണ്ടു വിമാനങ്ങളിലെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണമാണ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് സംഭവം. കാസര്‍കോട്, പാനൂര്‍ സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.
ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യവിമാനത്തിലെ യാത്രക്കാരനായ കാസർകോട് സ്വദേശിയില്‍ നിന്നാണ് 849 ഗ്രാം സ്വർണം...
കോഴിക്കോട്: ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ ഇടപെട്ട് സി.പി.ഐ.എം നേതാവ് ബി. അനില്‍ കുമാര്‍. 24 ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ബി. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമര്‍ശം.
ബിരിയാണിയില്‍ തൊട്ടാല്‍ പ്രവാചക നിന്ദയാവേണ്ട എന്ന് കരുതിക്കാണുമെന്നാണ് ഗോപാലകൃഷ്ന്‍ പറഞ്ഞത്. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന ബി.ജെ.പിയുടെ തെമ്മാടികളുമായി ചര്‍ച്ചയ്ക്കില്ലെന്നായിരുന്നു ചര്‍ച്ചയിലെ സി.പി.ഐ.എം...
പ്രവാചകന് എതിരയെയുള്ള പരാമര്‍ശത്തെ തുടര്‍ന്ന് കാണ്‍പൂരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി ഉള്‍പ്പെടെയുള്ള നേതാക്കളെ തടഞ്ഞ് യു പി പൊലീസ്. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം.
പരിക്കേറ്റവരെ കാണാന്‍ എത്തിയപ്പോള്‍ യു പി പൊലീസ് പല ന്യായങ്ങള്‍ പറഞ്ഞ തടഞ്ഞുവെന്നും തുടര്‍ന്ന് തങ്ങള്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു. എന്നിട്ടും യു പി പോലീസ് വഴങ്ങാന്‍...
കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ചിലർ നടത്തിയ നിന്ദ്യപരാമർശങ്ങൾ ഇസ്‍ലാംമത വിശ്വാസികൾക്കു പുറമെ രാജ്യത്തോടും ലോകജനതയോടും കൂടിയുള്ള അനാദരവാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ഇന്ത്യാ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹം വിവാദ പരാമർശങ്ങൾക്ക് ഉത്തരവാദികളല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ബഹുഭൂരിഭാഗം ജനങ്ങൾ, ഹിന്ദുക്കളും മുസ്‍ലിംകളും മറ്റുമതസ്ഥരും ഈ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളും ബഹുസ്വരതയും...
തിരുവനന്തപുരം: സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാ-മിത്ര പദ്ധതി പ്രവർത്തനക്ഷമമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. വാഹന സഞ്ചാരവേളയിൽ അസ്വഭാവിക സന്ദർഭങ്ങൾ ഉണ്ടായാൽ ഉടമകളുടെ മൊബൈലിൽ അപകട സന്ദേശം അടിയന്തരമായി എത്തിക്കുന്ന പദ്ധതിയാണ് സുരക്ഷാ-മിത്ര.
വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസിൽ (VLTD) നിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങൾ ഉടമകൾക്ക്...
പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കണം. 12 വയസ്സിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. 60 വയസ് കഴിഞ്ഞവര്‍ക്കുള്ള ബൂസ്റ്റര്‍ഡോസ് കൂടുതല്‍ നല്‍കാനാകണം. ആള്‍ക്കൂട്ടങ്ങളിലും സ്‌കൂളുകളിലും മാസ്‌ക് ഉപയോഗം കര്‍ശനമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
2018ലെ പ്രളയത്തില്‍ നശിച്ച ആലപ്പുഴ ചേര്‍ത്തല...
തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷാ ഫലം ജൂൺ 15 ന് പ്രഖ്യാപിക്കും. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് results.kerala.nic.in അല്ലെങ്കിൽ kerala.gov.in. വഴി ഫലമറിയാം. പത്താം ക്ലാസ് പരീക്ഷ ഫലം ജൂൺ 15 ന് മുമ്പും +2 ന്റെ ഫലം ജൂൺ 20 നും മുമ്പ് പ്രഖ്യാപിക്കുമെന്ന് കേരള വിദ്യാഭ്യാസ...
തിരുവന്തപുരം: ഇടവേളയ്ക്ക് ശേഷം എല്ലാ ജില്ലകളിലും കൊവിഡ് കേസുകൾ വര്‍ധിക്കുന്നു. ഇന്ന് 2415 കോവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് മാത്രം അഞ്ച് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്താണ് ഏറ്റവും കൂടുതൽ കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തത്. 796 കേസുകൾ റിപ്പോര്‍ട്ട് ചെയ്തപ്പോൾ, രണ്ട് മരണവും എറണാകുളത്താണ്. ഇടുക്കി, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് ബാക്കി...
കോഴിക്കോട്: അഡ്വ. ജയശങ്കറിനും വിനു വി.ജോണിനുമെതിരേ മുന്‍ മന്ത്രി കെ.ടി ജലീല്‍. സി.പി.എം വിരോധവും മുസ്ലിം വിരോധവും കുത്തിനിറച്ചു മലീമസമായ മനസ്സല്ലാതെ മറ്റൊന്നും അഡ്വ. ജയശങ്കറിനില്ലെന്ന് കെ. ടി ജലീല്‍ ആരോപിച്ചു. എല്ലാ ദിവസവും മറ്റുള്ളവരെ പുലഭ്യം പറയാനല്ലാതെ എന്ത് ‘പാണ്ഡിത്യമാണ്’ ജയശങ്കറെന്ന ചാനല്‍ ജീവിക്കുള്ളതെന്ന് ചോദിച്ച ജലീല്‍ 19 വര്‍ഷത്തിനിടയില്‍ ഒരു കേസ്...
ന്യുഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന്...