തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചു. യാത്രകളിൽ നാൽപതംഗസംഘം മുഖ്യമന്ത്രിയെ അനുഗമിക്കും. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ച് പേർ, രണ്ടു കമാൻഡോ വാഹനത്തിൽ 10 പേർ, ദ്രുതപരിശോധനാസംഘത്തിൽ എട്ടുപേർ എന്നിങ്ങനെയുണ്ടാകും. ഇതിനു പുറമെ ഒരു പൈലറ്റും എസ്കോർട്ടും ജില്ലകളിൽ അധികമായെത്തും. കോട്ടയത്ത് പലവഴികളിലും ഗതാഗതം നിയന്ത്രിച്ചതോടെ യാത്രക്കാര്‍ വലഞ്ഞു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾക്കുള്ള സുരക്ഷയ്ക്കു പുറമെയാണ്...
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പതിച്ച ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് മുസ്ലിം യൂത്ത് ലീഗ്. നാളെ 11 മണിക്ക് ജില്ലാ പൊലീസ് ആസ്ഥാനങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ്...
മാള: പ്രതിശ്രുതവരനെയും വധുവിനെയും കാണാതായത് പോലീസിന് പൊല്ലാപ്പായി. വിവാഹം നിശ്ചയിച്ച ശേഷമാണ് ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായത്. തിങ്കളാഴ്‌ച മുതൽ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ മാള പോലീസിൽ പരാതി നൽകി. എന്നാൽ, പ്രതിശ്രുതവരൻ മൂന്നാറിലേക്ക് പോകുന്നുവെന്ന് വീട്ടിൽ അച്ഛനോട് പറഞ്ഞാണ് സ്ഥലംവിട്ടത്. ഇരുവരും മാളയിൽനിന്ന് ഒരുമിച്ച് ബൈക്കിൽ പോയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്....
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു തിരിച്ചടി. വാശിയേറിയ പോരാട്ടം നടന്ന രാജസ്ഥാനില്‍ നാല് സീറ്റില്‍ മൂന്നിലും കോണ്‍ഗ്രസ് വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു.
കോണ്‍ഗ്രസിന്റെ മുകുള്‍ വാസ്നിക്, രണ്‍ദീപ് സിംഗ് സുര്‍ജേവാല, പ്രമോദ് തിവാരി എന്നിവരാണ് രാജ്യസഭയിലേക്ക് പോകുക. ഘനശ്യാം തിവാരിയാണ് ബിജെപിയുടെ എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ഇവിുടെ ബിജെപി എംഎല്‍എ ശോഭ റാണി ഖുശ്വാഹ കോണ്‍ഗ്രസിന് വോട്ടു...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് (Rain) സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിലാണ് യെല്ലോ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ...
ഫോബ്സ് മാസികയുടെ പട്ടികയില്‍ കേരളത്തിലെ ഏറ്റവും സമ്പന്നന്‍ പിണറായി വിജയനാണെന്ന് ഷാജ് കിരണ്‍. സ്വപ്‌ന സുരേഷ് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലാണ് ഷാജ് കിരണ്‍ ഇക്കാര്യം പറയുന്നത്. ശബ്ദരേഖയില്‍ പിണറായി വിജയന്റെ പാര്‍ട്ണര്‍ താനാണെന്ന് ഷാജ് അവകാശപ്പെടുന്നതും കേള്‍ക്കാം.
മുഖ്യമന്ത്രി പിണറായി വിജയന്റെയും, കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകള്‍ ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് യു എസിലേക്ക് കടത്തിയതെന്ന് സ്വപ്‌നാ...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ വ്യാപക പ്രതിഷേധം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന മാര്‍ച്ചിനിടെ പലയിടത്തും സംഘര്‍ഷമുണ്ടായി. കോഴിക്കോടും കണ്ണൂരും കൊച്ചിയിലും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കാസര്‍കോട് പ്രതിഷേധക്കാര്‍ ബിരിയാണിചെമ്പ് കളക്ടറേറ്റിലേക്ക് വലിച്ചെറിഞ്ഞു. ജില്ലാ കേന്ദ്രങ്ങളിലേക്കാണ്...
വിഴിഞ്ഞം: വിഴിഞ്ഞം ചൊവ്വരയിൽ തേങ്ങയിടുന്നതിനിടെ അച്ഛനും മകനും ഷോക്കേറ്റു മരിച്ചു. ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടുന്നതിനിടെ 11 കെ.വി ലൈനിൽ തട്ടുകയായിരുന്നു. അപ്പുക്കുട്ടൻ, മകൻ റെനിൻ എന്നിവരാണ് മരിച്ചത്.
കോട്ടയം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ചയാണ് കളക്ടറേറ്റ് മാർച്ച് നടത്തിയതെങ്കിലും ജലപീരങ്കിയുടെ പീഡനമേൽക്കേണ്ടിവന്നത് ലോട്ടറി വിൽപ്പനക്കാരി വള്ളിയമ്മാൾക്ക്. പ്രകടനമായി എത്തിയ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ഉടൻ അപ്രതീക്ഷതമായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഈസമയം ഇതുവഴി നടന്നുപോയ നഗരത്തിൽ ലോട്ടറി വിൽക്കുന്ന കാരാപ്പുഴ സ്വദേശി വള്ളിയമ്മാൾ ജലപീരങ്കിക്ക് മുന്നിൽപ്പെടുകയായിരുന്നു.
ദൂരേയ്ക്ക് തെറിച്ച് വീണ...
സംസ്ഥാനത്ത് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി ഡിജിപിയുടെ പുതിയ ഉത്തരവ്. പെറ്റിക്കേസുകളുടെ പേരില്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കരുതെന്നാണ് നിര്‍ദ്ദേശം. പഠനാവശ്യങ്ങള്‍ക്കും ജോലിക്കും പൊലീസാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. അതിനാല്‍ പുതിയ ഉത്തരവ് അപേക്ഷകര്‍ക്ക് കൂടുതല്‍ ഗുണകരമാകും.
ദീര്‍ഘനാളായി സംസ്ഥാനത്ത് താമസിക്കുന്നവര്‍ക്കും സ്ഥിരതാമസക്കാര്‍ക്കും അതാത് പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റ്...
ന്യുഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന്...