കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 1 കോടി 40 ലക്ഷം രൂപയുടെ സ്വർണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

0
392

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. 1 കോടി 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. രണ്ടു വിമാനങ്ങളിലെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണമാണ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് സംഭവം. കാസര്‍കോട്, പാനൂര്‍ സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യവിമാനത്തിലെ യാത്രക്കാരനായ കാസർകോട് സ്വദേശിയില്‍ നിന്നാണ് 849 ഗ്രാം സ്വർണം പിടികൂടിയത്. അബുദാബിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യവിമാനത്തിലെ യാത്രക്കാരനായ പാനൂർ സ്വദേശിയായ യാത്രക്കാരനിൽ നിന്ന് 1867 ഗ്രാം സ്വർണവും പിടികൂടി. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. യാത്രക്കാരുടെ പേരുവിവരങ്ങള്‍ കസ്റ്റംസ് പുറത്ത് വിട്ടിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here