Kerala

വിരട്ടാനൊന്നും നോക്കണ്ട, ഏത് കൊലകൊമ്പനായാലും കണ്ടുപിടിക്കും; ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

കോട്ടയം: തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് പരോക്ഷമായി മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ജി.ഒ.എ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 'എന്തും പറയുന്നവരുടെ പിന്നിൽ ആരായാലും കണ്ടുപിടിക്കും. ഏത് കൊലകൊമ്പനായാലും കണ്ടുപിടിക്കും. വിരട്ടാനൊന്നും നോക്കണ്ട. നാടിന്റെ താത്‌പര്യത്തിന് എതിരായി നിൽക്കുന്ന ഒരു ശക്തിയുടെ മുന്നിലും കീഴടങ്ങുന്ന പ്രശ്നമില്ല. അവർ ഏത് തരത്തിലുള്ള പിപ്പടി കാട്ടിയാലും...

പൊലീസിനു നേരെ ‘പറന്നെത്തി’ ബിരിയാണി ചെമ്പ്, നിലം തൊട്ടയുടൻ ‘കസ്റ്റഡി’യിലെടുത്തു; ചെമ്പ് വിട്ടുകിട്ടാൻ വാക്കേറ്റം

കാസർകോട് ∙ സ്വർണക്കള്ളക്കടത്തിനു നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ കലക്ടറേറ്റ് വളപ്പിലേക്കു ബിരിയാണി ചെമ്പെറിഞ്ഞു. പ്രകടനവും പ്രസംഗവും കഴിഞ്ഞു പ്രവർത്തകർ പിരിഞ്ഞു പോകുന്നതിനു തൊട്ടുമുൻപായിരുന്നു സംഭവം. പ്രകടനമായെത്തിയ പ്രവർത്തകർ കലക്ടറേറ്റിനു മുൻപിലെ ബാരിക്കേഡ് തകർക്കാൻ ആദ്യം ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്നു നേതാക്കളുടെ പ്രസംഗത്തിനു ശേഷം വീണ്ടും...

കുതിച്ചുചാടി സ്വർണവില; വ്യാപാരം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. 480 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38680 രൂപയായി. ഇന്നലെ  ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 60 രൂപയുടെ വർധനയാണ്...

സുരക്ഷാവലയത്തില്‍ മുഖ്യമന്ത്രി: ഒപ്പം 40 അംഗ സംഘം; വഴികള്‍ അടച്ചു, വലഞ്ഞ് യാത്രക്കാര്‍

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചു. യാത്രകളിൽ നാൽപതംഗസംഘം മുഖ്യമന്ത്രിയെ അനുഗമിക്കും. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ച് പേർ, രണ്ടു കമാൻഡോ വാഹനത്തിൽ 10 പേർ, ദ്രുതപരിശോധനാസംഘത്തിൽ എട്ടുപേർ എന്നിങ്ങനെയുണ്ടാകും. ഇതിനു പുറമെ ഒരു പൈലറ്റും എസ്കോർട്ടും ജില്ലകളിൽ അധികമായെത്തും. കോട്ടയത്ത് പലവഴികളിലും ഗതാഗതം നിയന്ത്രിച്ചതോടെ യാത്രക്കാര്‍ വലഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾക്കുള്ള സുരക്ഷയ്ക്കു പുറമെയാണ്...

മുഖ്യമന്ത്രിയുടെ പടം വച്ച് ലുക്ക്ഔട്ട് നോട്ടീസ്; പ്രതിഷേധവുമായി യൂത്ത് ലീഗ്

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പതിച്ച ലുക്ക്ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് മുസ്​ലിം യൂത്ത് ലീഗ്. നാളെ 11 മണിക്ക് ജില്ലാ പൊലീസ് ആസ്ഥാനങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ്...

കല്യാണത്തിനുമുമ്പേ വരനും വധുവും സ്ഥലംവിട്ടു; പോലീസിനെ പൊല്ലാപ്പിലാക്കി ‘ഒളിച്ചോട്ടം’

മാള: പ്രതിശ്രുതവരനെയും വധുവിനെയും കാണാതായത് പോലീസിന് പൊല്ലാപ്പായി. വിവാഹം നിശ്ചയിച്ച ശേഷമാണ് ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായത്. തിങ്കളാഴ്‌ച മുതൽ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ മാള പോലീസിൽ പരാതി നൽകി. എന്നാൽ, പ്രതിശ്രുതവരൻ മൂന്നാറിലേക്ക് പോകുന്നുവെന്ന് വീട്ടിൽ അച്ഛനോട് പറഞ്ഞാണ് സ്ഥലംവിട്ടത്. ഇരുവരും മാളയിൽനിന്ന് ഒരുമിച്ച് ബൈക്കിൽ പോയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്....

രാജ്യസഭ തിരഞ്ഞെടുപ്പ്: ബിജെപിക്ക് തിരിച്ചടി, രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റില്‍ ജയം

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു തിരിച്ചടി. വാശിയേറിയ പോരാട്ടം നടന്ന രാജസ്ഥാനില്‍ നാല് സീറ്റില്‍ മൂന്നിലും കോണ്‍ഗ്രസ് വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു. കോണ്‍ഗ്രസിന്റെ മുകുള്‍ വാസ്നിക്, രണ്‍ദീപ് സിംഗ് സുര്‍ജേവാല, പ്രമോദ് തിവാരി എന്നിവരാണ് രാജ്യസഭയിലേക്ക് പോകുക. ഘനശ്യാം തിവാരിയാണ് ബിജെപിയുടെ എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇവിുടെ ബിജെപി എംഎല്‍എ ശോഭ റാണി ഖുശ്വാഹ കോണ്‍ഗ്രസിന് വോട്ടു...

നാളെ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് (Rain) സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിലാണ് യെല്ലോ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്,  കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ...

‘ഫോബ്‌സ് പട്ടികയിൽ കേരളത്തിലെ ഏറ്റവും സമ്പന്നൻ പിണറായി വിജയനാ..’; ഷാജ് കിരൺ-സ്വപ്‌ന സുരേഷ് ഓഡിയോ പുറത്ത്

ഫോബ്സ് മാസികയുടെ പട്ടികയില്‍ കേരളത്തിലെ ഏറ്റവും സമ്പന്നന്‍ പിണറായി വിജയനാണെന്ന് ഷാജ് കിരണ്‍. സ്വപ്‌ന സുരേഷ് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലാണ് ഷാജ് കിരണ്‍ ഇക്കാര്യം പറയുന്നത്. ശബ്ദരേഖയില്‍ പിണറായി വിജയന്റെ പാര്‍ട്ണര്‍ താനാണെന്ന് ഷാജ് അവകാശപ്പെടുന്നതും കേള്‍ക്കാം. മുഖ്യമന്ത്രി പിണറായി വിജയന്റെയും, കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകള്‍ ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് യു എസിലേക്ക് കടത്തിയതെന്ന് സ്വപ്‌നാ...

സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ കത്തുന്ന പ്രതിഷേധം: സംസ്ഥാനത്തെ തെരുവുകള്‍ ഇന്നും പ്രക്ഷുബ്ധം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ വ്യാപക പ്രതിഷേധം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന മാര്‍ച്ചിനിടെ പലയിടത്തും സംഘര്‍ഷമുണ്ടായി. കോഴിക്കോടും കണ്ണൂരും കൊച്ചിയിലും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കാസര്‍കോട് പ്രതിഷേധക്കാര്‍ ബിരിയാണിചെമ്പ് കളക്ടറേറ്റിലേക്ക് വലിച്ചെറിഞ്ഞു. ജില്ലാ കേന്ദ്രങ്ങളിലേക്കാണ്...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്തെ എസ്.ഡി.പി.ഐ സ്ഥാനാർഥി പിന്മാറും; പാർട്ടിയിൽ പൊട്ടിത്തെറി, ഭാരവാഹിത്വം രാജിവെക്കുമെന്ന് കെ.എം. അഷ്റഫ്

കാസർകോട്: ബി.ജെ.പിക്ക് നിർണായക സ്വാധീനമുള്ള മഞ്ചേശ്വരം മണ്ഡലത്തിൽ മത്സരിക്കാനുള്ള തീരുമാനം പാർട്ടിക്കകത്തും പുറത്തും ഏറെ വിവാദമായതോടെ പിൻമാറാൻ എസ്.ഡി.പി.ഐ തീരുമാനം. മഞ്ചേശ്വരത്തെ സ്ഥാനാർഥി കെ.എം. അഷ്റഫ്...
- Advertisement -spot_img